Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Onam Celebration

District News

നാ​ട്ടി​ലെ​ങ്ങും വി​പു​ല​മാ​യ ഓണാ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍

ക​ടു​ത്തു​രു​ത്തി: മ​ല​യാ​ളി​ക​ളു​ടെ ആ​ഘോ​ഷ​മാ​യ തി​രു​വോ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ചു നാ​ട്ടി​ലെ​ങ്ങും വി​പു​ല​മാ​യ ആ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍. പ​ഞ്ചാ​യ​ത്തു​ക​ള്‍, സ​മു​ദാ​യ സം​ഘ​ട​ന​ക​ള്‍, ക്ല​ബ്ബു​ക​ള്‍, വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍, ബാ​ങ്കു​ക​ള്‍, കൃ​ഷി വ​കു​പ്പ്, സ​ഹ​ക​ര​ണ സ്ഥാ​പ​ന​ങ്ങ​ള്‍, ലൈ​ബ്ര​റി​ക​ള്‍ എ​ന്നി​ങ്ങ​നെ നാ​ട്ടി​ലെ​ങ്ങും ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍ പൊ​ടി​പൊ​ടി​ക്കു​ക​യാ​ണ്. ക്ല​ബ്ബു​ക​ളും മ​റ്റും ദി​വ​സ​ങ്ങ​ള്‍​ക്ക് മു​മ്പേ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ള്‍​ക്ക് തു​ട​ക്ക​മി​ട്ടി​രു​ന്നു. ആ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ ഭാഗ​മാ​യി വി​വി​ധ​ങ്ങ​ളാ​യ മ​ത്സ​ര​ങ്ങ​ളാ​ണ് പ​ല സ്ഥ​ല​ങ്ങ​ളി​ലും സം​ഘ​ടി​പ്പി​ച്ച​ത്. തി​രു​വോ​ണ​സ​ദ്യ, പാ​യ​സ​മേ​ള തു​ട​ങ്ങി​യ​വ​യു​ടെ വി​ല്പ​ന മു​ന്നി​ല്‍ ക​ണ്ട് ദി​വ​സ​ങ്ങ​ള്‍​ക്ക് മു​മ്പേ കാ​റ്റ​റിം​ഗ് സ്ഥാ​പ​ന​ങ്ങ​ളും ഹോ​ട്ട​ലു​ക​ളും പ​ര​സ്യ​ങ്ങ​ള്‍ ന​ല്‍​കി ത്തുട​ങ്ങി​യി​രു​ന്നു. വി​വി​ധ ത​ര​ത്തി​ലു​ള്ള പാ​യ​സ​ങ്ങ​ളാ​ണ് വി​പ​ണി​യി​ല്‍ വി​ല്പന​യ്‌​ക്കെ​ത്തി​ച്ചി​രി​ക്കു​ന്ന​ത്.

ക​ടു​ത്തു​രു​ത്തി പ​ഞ്ചാ​യ​ത്ത് മു​ട്ടു​ചി​റ ഡി​വി​ഷന്‍റെ (വാ​ര്‍​ഡ് ഏ​ഴ്, എ​ട്ട്, ഒ​മ്പ​ത്, പ​ത്ത്) നേ​തൃ​ത്വ​ത്തി​ല്‍ ഒ​രാ​ഴ്ച്ച​യാ​യി ന​ട​ത്തി വ​രു​ന്ന ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ സ​മാ​പ​നം ഇ​ന്ന​ലെ ന​ട​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ക​ടു​ത്തു​രു​ത്തി​യി​ല്‍നി​ന്നും മു​ട്ടു​ചി​റ​യി​ലേ​ക്ക് സാം​സ്‌​കാ​രി​ക ഘോ​ഷ​യാ​ത്ര സം​ഘ​ടി​പ്പി​ച്ചു. മാ​വേ​ലി​യും വാ​ഹ​ന​ത്തി​ല്‍ ഘ​ടി​പ്പി​ച്ച ആ​ന​യു​ടെ സ്റ്റാ​ച്ച്യു​വും വെ​ഞ്ചാ​മ​രം, വ​ര്‍​ണ​ക്കു​ട​ക​ള്‍ എ​ന്നി​ങ്ങ​നെ വ​ര്‍​ണാ​ഭ​മാ​യ ഘോ​ഷ​യാ​ത്ര​യ്ക്കു പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റോ​യി ജോ​ര്‍​ജും ജ​ന​പ്ര​തി​നി​ധി​ക​ളും നാ​ട്ടു​കാ​രു​മെ​ല്ലാം നേ​തൃ​ത്വം ന​ല്‍​കി.

ജ​ന​പ​ങ്കാ​ളി​ത്തം കൊ​ണ്ടും ഘോ​ഷ​യാ​ത്ര ശ്ര​ദ്ധ​യാ​ക​ര്‍​ഷി​ച്ചു. ഘോ​ഷ​യാ​ത്ര​യു​ടെ സ​മാ​പ​ന​ത്തെ തുട​ര്‍​ന്ന് കോ​ട്ട​പ്പു​റം മൈ​താ​നി​യി​ല്‍ ന​ട​ന്ന സാം​സ്‌​കാ​രി​ക സ​മ്മേ​ള​നം മ​ന്ത്രി മോ​ന്‍​സ് ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ടു​ത്തു​രു​ത്തി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റോ​യ് ജോ​ര്‍​ജ് വെ​ട്ടി​ക്ക​ത്ത​ട​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗം ജോ​സ് മു​ണ്ടു​കു​ന്നേ​ല്‍, മു​ട്ടു​ചിറ ഫൊ​റോ​ന പ​ള്ളി വി​കാ​രി ഫാ. ​ഏബ്രഹാം കൊ​ല്ലി​ത്താ​ന​ത്തു​മ​ല​യി​ല്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ത​ങ്ക​മ്മ വ​ര്‍​ഗീ​സ്, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ആ​ന്‍​മ​രി​യ ജോ​ര്‍​ജ്, ജി​ന്‍​സി എ​ല്‍​സ​ബ​ത്ത്, ലി​ല്ലി​കു​ട്ടി ജേ​ക്ക​ബ്, ദീ​പ ഇ​ന്ദു​ചൂ​ഡ​ന്‍, ഓ​ണാ​ഘോ​ഷ ക​മ്മി​റ്റി ക​ണ്‍​വീ​ന​ര്‍​മാ​രാ​യ സാ​ബു പാ​ളി​യി​ല്‍, മോ​ന്‍​സ് മു​രി​ക്ക​ല്‍, അ​ജ​യ് ആ​ശാം​പ​റ​മ്പി​ല്‍, സ​ന്തോ​ഷ് ജേ​ക്ക​ബ്, ജെ​യിം​സ് ഏബ്രഹാം എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

സ​മ്മാ​ന​ദാ​ന​വും ന​ട​ന്നു. അ​ത്ത​പൂ​ക്ക​ള മ​ത്സ​രം, ചെ​സ്, ഷ​ട്ടി​ല്‍, ഫു​ട്ബോ​ള്‍, പ്ര​സം​ഗം, ചീ​ട്ടു​ക​ളി, സൈ​ക്കി​ള്‍ സ്ലോ ​റെ​യ്‌​സ്, ബൈ​ക്ക് സ്ലോ ​റേ​സ്, ബൈ​ക്ക് ഫാ​ന്‍​സി ഡ്ര​സ് എ​ന്നി​ങ്ങ​നെ വി​വി​ധ​ങ്ങ​ളാ​യ​മ​ത്സ​ര​ങ്ങ​ളാ​ണ് ഓ​ണാ​ഘോ​ഷ​ത്തോ​ടനു​ബ​ന്ധി​ച്ചു പ​ഞ്ചാ​യ​ത്ത് സം​ഘ​ടി​പ്പി​ച്ച​ത്. ക​ലാ​പ​രി​പാ​ടി​ക​ള്‍, ഗാ​ന​മേ​ള, നൃ​ത്ത​നൃ​ത്യ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​യും സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.

പി​തൃ​വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഓ​ണാ​ഘോ​ഷം

കാ​ഞ്ഞി​ര​ത്താ​നം: സെ​ന്‍റ് ജോ​ണ്‍​സ് പ​ള്ളി​യി​ലെ പി​തൃ​വേ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഓ​ണാ​ഘോ​ഷം ന​ട​ത്തി. വി​കാ​രി ഫാ. ​ജ​യിം​സ് വ​യ​ലി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ഹ​വി​കാ​രി ഫാ.​ അ​ല​ക്‌​സ് കാ​ഞ്ഞി​ര​ത്തിങ്കൽ, പി​തൃ​വേ​ദി പ്ര​സി​ഡ​ന്‌റ് ബി​ജു ഓ​ര​ത്തേ​ല്‍ എ​ന്നി​വ​ര്‍ ഓ​ണാ​ശം​സ​ക​ള്‍ നേ​ര്‍​ന്നു.

ഒരുമ ചാരിറ്റബിൾ സൊസൈറ്റിയുടെ ഓ​ണാ​ഘോ​ഷം

ഞീ​ഴൂ​ര്‍: ഒ​രു​മ ചാ​രി​റ്റ​ബി​ള്‍ സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഒ​രു​മ​യി​ലെ അ​ന്തേ​വാ​സി​ക​ളോ​ടൊപ്പം ഓ​ണാ​ഘോ​ഷം ന​ട​ത്തി. ഒ​രു​മ അ​ങ്ക​ണ​ത്തി​ല്‍ ന​ട​ന്ന പ​രി​പാ​ടി​ക​ളി​ല്‍ കു​ട്ടി​ക​ളും, മു​തി​ര്‍​ന്ന​വ​രും വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ള്‍ അ​വ​ത​രി​പ്പി​ച്ചു. ഓ​ണ​സ​ദ്യ​യും വി​ള​മ്പി. സ​മാ​പ​ന സ​മ്മേ​ള​നം ക​ടു​ത്തു​രു​ത്തി എ​സ്എ​ച്ച്ഒ കെ.​എ​സ്. ജ​യ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ത്സ​ര​ങ്ങ​ളി​ല്‍ വി​ജ​യി​ക​ളാ​യ കു​ട്ടി​ക​ള്‍​ക്കും മു​തി​ര്‍​ന്ന​വ​ര്‍​ക്കും സ​മ്മാ​ന​ങ്ങ​ള്‍ ന​ല്‍​കി. ജോ​യി തോ​മ​സ് മ​ണ​ലേ​ല്‍ ഓ​ണാ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഒ​രു​മ​യു​ടെ പ്ര​സി​ഡ​ന്‍റ് കെ.​കെ. ജോ​സ് പ്ര​കാ​ശ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

തലയോലപ്പറന്പ് പോലീസ് സ്റ്റേഷനിൽ ഓണാഘോഷം

ത​ല​യോ​ല​പ്പ​റ​മ്പ്: ത​ല​യോ​ല​പ്പ​റ​മ്പി​ൽ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ നി​റ​പ്പകി​ട്ടോ​ടെ ഓ​ണാ​ഘോ​ഷം ന​ട​ത്തി. ഓ​ണാ​ഘോ​ഷം വൈ​ക്കം ഡി​വൈ​എ​സ്പി കെ​എ​ൻ. രാ​ജേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ജി. ​ര​ജ​ൻ​കു​മാ​ർ, സ​ബ്ഇ​ൻ​സ്പെ​ക്ട​ർ കെ. ​ദി​ലീ​പ്കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Kerala

ജാ​തി​മ​ത വ്യ​ത്യാ​സ​മി​ല്ലാ​തെ ഒ​റ്റ​ക്കെ​ട്ടാ​കാം; ഓ​ണാ​ശം​സ നേ​ർ​ന്ന് മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​ൻ

തി​രു​വ​ന​ന്ത​പു​രം: മ​ല​യാ​ളി​ക​ൾ​ക്ക് ഓ​ണാ​ശം​സ​ക​ളു​മാ​യി മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​ൻ. ജാ​തി​മ​ത ചി​ന്ത​ക​ൾ​ക്ക​തീ​ത​മാ​യി എ​ല്ലാ മ​ല​യാ​ളി​ക​ളു​ടെ​യും അ​ഭി​മാ​ന​ക​ര​മാ​യ ആ​ഘോ​ഷ​മാ​ണ് ഓ​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ത​ന്‍റെ സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു. അ​തി​ജീ​വ​ന​ത്തി​ന് പ്ര​ചോ​ദ​നം ന​ൽ​കു​ക​യും പ്ര​തി​സ​ന്ധി​ക​ളി​ൽ ന​മ്മ​ൾ ഒ​റ്റ​യ്ക്ക​ല്ലെ​ന്ന തി​രി​ച്ച​റി​വ് ന​ൽ​കു​ക​യും ചെ​യ്യു​ന്ന​താ​ണ് ഓ​രോ ഓ​ണാ​ഘോ​ഷ​ങ്ങ​ളെ​ന്ന് സ​തീ​ശ​ൻ പ​റ​ഞ്ഞു.

സ​ങ്ക​ട​ങ്ങ​ളും പ്ര​യാ​സ​ങ്ങ​ളും മാ​റ്റി​വെ​ച്ച് കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും സു​ഹൃ​ത്തു​ക്ക​ൾ​ക്കു​മൊ​പ്പം എ​ല്ലാ​വ​ർ​ക്കും ഓ​ണം ആ​ഘോ​ഷി​ക്കാ​ൻ സാ​ധി​ക്ക​ട്ടെ​യെ​ന്നും അ​ദ്ദേ​ഹം ആ​ശം​സി​ച്ചു. പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ൾ സൃ​ഷ്ടി​ച്ച പ്ര​യാ​സ​ങ്ങ​ൾ ഇ​പ്പോ​ഴും പൂ​ർ​ണ​മാ​യി മാ​റി​യി​ട്ടി​ല്ല. അ​തി​ജീ​വ​ന​ത്തി​നു​ള്ള ക​രു​ത്തും ആ​ത്മ​വി​ശ്വാ​സ​വു​മാ​ണ് ഓ​രോ ആ​ഘോ​ഷ​ങ്ങ​ളി​ലൂ​ടെ​യും നാം ​കൈ​വ​രി​ക്കു​ന്ന​തെ​ന്ന് സ​തീ​ശ​ൻ പ​റ​ഞ്ഞു.

വി​ല​ക്ക​യ​റ്റ​മി​ല്ലാ​ത്ത ഓ​ണാ​ഘോ​ഷ​ത്തി​നാ​യി സ​ർ​ക്കാ​ർ എ​ല്ലാ സം​വി​ധാ​ന​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. സ​ന്തോ​ഷ​ത്തി​നും മു​ന്നോ​ട്ടു​ള്ള യാ​ത്ര​യ്ക്കും ക​രു​ത്ത് പ​ക​രു​ന്ന​താ​ക​ട്ടെ ഇ​ത്ത​വ​ണ​ത്തെ തി​രു​വോ​ണ​മെ​ന്നും സ​തീ​ശ​ൻ ആ​ശം​സി​ച്ചു.

സ​മൂ​ഹ​ത്തി​ൽ വെ​റു​പ്പും വി​ദ്വേ​ഷ​വും വി​ത​ച്ച് ഭി​ന്നി​പ്പു​ണ്ടാ​ക്കി അ​തി​ൽ​നി​ന്ന് നേ​ട്ട​മു​ണ്ടാ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​വ​ർ അ​വ​സ​രം കാ​ത്തി​രി​ക്കു​ന്ന കാ​ല​മാ​ണി​ത്. ഈ സാ​ഹ​ച​ര്യ​ത്തി​ൽ ജാ​തി​മ​ത വ്യ​ത്യാ​സ​ങ്ങ​ളി​ല്ലാ​തെ എ​ല്ലാ​വ​രും ഒ​റ്റ​ക്കെ​ട്ടാ​യി ഒ​ന്നി​ച്ച് നി​ൽ​ക്ക​ണം. അ​തു​ത​ന്നെ​യാ​ണ് ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ സ​ന്ദേ​ശ​മെ​ന്നും സ​തീ​ശ​ൻ വ്യ​ക്ത​മാ​ക്കി.

Kerala

പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ്ര​തി​ക​ളു​ടെ ഓ​ണാ​ഘോ​ഷം: ഡി​ജി​പി​യോ​ട് ആ​ഭ്യ​ന്ത​രമ​ന്ത്രി റി​പ്പോ​ർ​ട്ട് തേ​ടി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​ഡി ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ ആ​​​ക്ര​​​മി​​​ച്ച കേ​​​സി​​​ലെ പ്ര​​​തി​​​ക​​​ൾ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മ്യൂ​​​സി​​​യം പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ലെ ഓ​​​ണാ​​​ഘോ​​​ഷ പ​​​രി​​​പാ​​​ടി​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത സം​​​ഭ​​​വം അ​​​തീ​​​വ ഗൗ​​​ര​​​വ​​​ത്തി​​​ൽ എ​​​ടു​​​ത്തു സ​​​ർ​​​ക്കാ​​​ർ. ഇ​​​തു​​​സം​​​ബ​​​ന്ധി​​​ച്ച് ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി റ​​​വ​​​ാഡ എ. ​​​ച​​​ന്ദ്ര​​​ശേ​​​ഖ​​​റോ​​​ടു റി​​​പ്പോ​​​ർ​​​ട്ട് തേ​​​ടി. വി​​​ശ​​​ദ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തി റി​​​പ്പോ​​​ർ​​​ട്ട് ന​​​ൽ​​​കാ​​​നാ​​​ണു നി​​​ർ​​​ദേ​​​ശം. ഇ​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ സി​​​റ്റി പോ​​​ലീ​​​സ് ക​​​മ്മീ​​​ഷ​​​ണ​​​റോ​​​ട് വി​​​ശ​​​ദ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്താ​​​ൻ ഡി​​​ജി​​​പി നി​​​ർ​​​ദേ​​​ശി​​​ച്ചു.

പ്ര​​​തി​​​ക​​​ൾ ഓ​​​ണാ​​​ഘോ​​​ഷ പ​​​രി​​​പാ​​​ടി​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത സം​​​ഭ​​​വ​​​ത്തി​​​ൽ മ്യൂ​​​സി​​​യം സ്റ്റേ​​​ഷ​​​നി​​​ലെ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്ക് ഗു​​​രു​​​ത​​​ര വീ​​​ഴ്ച സം​​​ഭ​​​വി​​​ച്ചെ​​​ന്നു സ്പെ​​​ഷ​​​ൽ ബ്രാ​​​ഞ്ച് എ​​​സി​​​പി ന​​​ട​​​ത്തി​​​യ പ്രാ​​​ഥ​​​മി​​​ക അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ൽ ക​​​ണ്ടെ​​​ത്തി. പോ​​​ലീ​​​സു​​​കാ​​​ർ പ്ര​​​തി​​​ക​​​ൾ​​​ക്ക് ഒ​​​ത്താ​​​ശ ചെ​​​യ്തോ എ​​​ന്ന​​​ത​​​ട​​​ക്കം ക​​​ണ്ടെ​​​ത്താ​​​ൻ വി​​​ശ​​​ദ അ​​​ന്വേ​​​ഷ​​​ണം വേ​​​ണ​​​മെ​​​ന്ന് സ്പെ​​​ഷ​​​ൽ ബ്രാ​​​ഞ്ചി​​​ന്‍റെ പ്രാ​​​ഥ​​​മി​​​ക റി​​​പ്പോ​​​ർ​​​ട്ടി​​​ൽ പ​​​റ​​​യു​​​ന്നു.

എ​​​ന്നാ​​​ൽ, പ്ര​​​തി​​​ക​​​ൾ​​​ക്ക് പോ​​​ലീ​​​സ് വ​​​സ്ത്രം വാ​​​ങ്ങി​​​ന​​​ൽ​​​കി​​​യി​​​ട്ടി​​​ല്ലെ​​​ന്ന് റി​​​പ്പോ​​​ർ​​​ട്ടി​​​ൽ പ​​​റ​​​യു​​​ന്നു. പാ​​​ള​​​യ​​​ത്തെ ഒ​​​രു പ്ര​​​മു​​​ഖ ടെ​​​ക്സ്റ്റ​​​യി​​​ൽ​​​സി​​​ൽ നി​​​ന്നാ​​​ണ് മ്യൂ​​​സി​​​യം സ്റ്റേ​​​ഷ​​​നി​​​ലേ​​​ക്ക് ഒ​​​രേ നി​​​റ​​​ത്തി​​​ലു​​​ള്ള 68 ഷ​​​ർ​​​ട്ടു​​​ക​​​ൾ വാ​​​ങ്ങി​​​യ​​​ത്. ഇ​​​തേ നി​​​റ​​​ത്തി​​​ലു​​​ള്ള ഷ​​​ർ​​​ട്ടാ​​​യി​​​രു​​​ന്നു കേ​​​സി​​​ലെ പ്ര​​​തി​​​യും ധ​​​രി​​​ച്ചി​​​രു​​​ന്ന​​​ത്.

വീ​​​ണ​​​യ്ക്കെ​​​തി​​​രേ​​​യു​​​ള്ള അ​​​ന്വേ​​​ഷ​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍റെ ബേ​​​ക്ക​​​റി ജംഗ്ഷനി​​​ലെ വാ​​​ട​​​കവീ​​​ട്ടി​​​ൽ പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കെത്തി​​​യ ഇ​​​ഡി ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ ആ​​​ക്ര​​​മി​​​ച്ച കേ​​​സി​​​ലെ പ്ര​​​തി​​​ക​​​ളാ​​​ണ് ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം മ്യൂ​​​സി​​​യം സ്റ്റേ​​​ഷ​​​നി​​​ലെ ഓ​​​ണാ​​​ഘോ​​​ഷ പ​​​രി​​​പാ​​​ടി​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത​​​ത്. ഇവർ ഊ​​​ഞ്ഞാ​​​ലാ​​​ടു​​​ക​​​യും ചെ​​​ണ്ട കൊട്ടുക​​​യും ചെ​​​യ്തു.

ഇ​​​ഡി കേ​​​സി​​​ൽ ഒ​​​പ്പി​​​ടാ​​​ൻ സ്റ്റേ​​​ഷ​​​നി​​​ൽ എ​​​ത്തി​​​യ​​​പ്പോ​​​ഴാ​​​ണ് ഓ​​​ണാ​​​ഘോ​​​ഷ പ​​​രി​​​പാ​​​ടി​​​യി​​​ൽ ഇ​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്ത​​​ത്. എ​​​സ്എ​​​ച്ച്ഒ പ്ര​​​ശാ​​​ന്ത് എ​​​ത്തു​​​ന്പോ​​​ൾ പ്ര​​​തി​​​ക​​​ൾ സ്റ്റേ​​​ഷ​​​നി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്നു. പ്ര​​​തി​​​യാ​​​യ ഉ​​​ണ്ണി​​​യോ​​​ട് സ്റ്റേ​​​ഷ​​​നു മു​​​ന്നി​​​ൽ വ​​​ച്ചും ഐ.​​​പി. ബി​​​നു​​​വി​​​നോ​​​ട് സ്റ്റേ​​​ഷ​​​ന​​​ക​​​ത്തു വ​​​ച്ചും സം​​​സാ​​​രി​​​ച്ചു. കേ​​​സി​​​നെ കു​​​റി​​​ച്ചാ​​​ണ് സം​​​സാ​​​രി​​​ച്ച​​​തെ​​​ന്ന് റി​​​പ്പോ​​​ർ​​​ട്ട്.

എ​​​സ്എ​​​ച്ച്ഒ സ്റ്റേ​​​ഷ​​​നി​​​ലു​​​ള്ള​​​പ്പോ​​​ൾ പു​​​റ​​​ത്തു വ​​​ന്ന പ്ര​​​തി​​​ക​​​ൾ റീ​​​ലി​​​ന്‍റെ ബാ​​​ക്കി ചി​​​ത്രീ​​​ക​​​രി​​​ച്ചെ​​​ന്നും സ്പെ​​​ഷ​​​ൽ ബ്രാ​​​ഞ്ച് റി​​​പ്പോ​​​ർ​​​ട്ടി​​​ൽ പ​​​റ​​​യു​​​ന്നു. സി​​​പി​​​എം അ​​​നു​​​ഭാ​​​വി​​​യാ​​​യ പ്ര​​​ശാ​​​ന്തി​​​നെ ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം തൃ​​​ശൂ​​​ർ ക്രൈം​​​ബ്രാ​​​ഞ്ചി​​​ലേ​​​ക്കു സ്ഥ​​​ലം​​​മാ​​​റ്റി​​​യി​​​രു​​​ന്നു. മ്യൂ​​​സി​​​യം സ്റ്റേ​​​ഷ​​​ൻ ചു​​​മ​​​ത​​​ല ഇ​​​ന്ന​​​ലെ ഒ​​​ഴി​​​ഞ്ഞു.
സ്പെ​​​ഷ​​​ൽ ബ്രാ​​​ഞ്ച് റി​​​പ്പോ​​​ർ​​​ട്ടി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ സി​​​റ്റി പോ​​​ലീ​​​സ് ക​​​മ്മീ​​​ഷ​​​ണ​​​ർ ശി​​​പാ​​​ർ​​​ശ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള റി​​​പ്പോ​​​ർ​​​ട്ട് ഐ​​​ജി​​​ക്ക് കൈ​​​മാ​​​റി.
ഗു​​​രു​​​ത​​​ര വീ​​​ഴ്ച സം​​​ഭ​​​വി​​​ച്ച മ്യൂ​​​സി​​​യം പോ​​​ലീ​​​സി​​​ലെ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​​ക്കെ​​​തി​​​രേ ആ​​​ഭ്യ​​​ന്ത​​​ര വ​​​കു​​​പ്പു ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്നാ​​​ണ് പ്ര​​​തീ​​​ക്ഷ​​​യെ​​​ന്നു മ​​​ന്ത്രി കെ. ​​​മു​​​ര​​​ളീ​​​ധ​​​ര​​​ൻ പ്ര​​​തി​​​ക​​​രി​​​ച്ചു.

District News

ഓ​ണാ​ഘോ​ഷം

തെ​ങ്ങ​ണ: നെ​ഹ്റു മെ​മ്മോ​റി​യ​ല്‍ ലൈ​ബ്ര​റി​യി​ല്‍ ഓ​ണാ​ഘോ​ഷം നാ​ളെ ന​ട​ക്കും. രാ​വി​ലെ ഒ​മ്പ​തു​മു​ത​ല്‍ ക​ലാ​കാ​യി​ക മ​ത്സ​ര​ങ്ങ​ള്‍ ആ​രം​ഭി​ക്കും. വ​ടം​വ​ലി, പൂ​ക്ക​ളം, ആ​ല​പ്പു​ഴ സോ​പാ​നം ബീ​റ്റ്സി​ന്‍റെ മെ​ഗാ ഗാ​ന​മേ​ള എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും. വൈ​കു​ന്നേ​രം ആ​റി​നു ചേ​രു​ന്ന സാം​സ്‌​കാ​രി​ക സ​മ്മേ​ള​ന​ത്തി​ല്‍ ലൈ​ബ്ര​റി പ്ര​സി​ഡ​ന്‍റ് വി.​പി. മോ​ഹ​ന​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന​താ​ണ്. വി​നു ജോ​ബ് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. പ്ര​ശ​സ്ത ച​ല​ച്ചി​ത്ര ന​ട​ന്‍ കൃ​ഷ്ണ​പ്ര​സാ​ദ് ഓ​ണ​സ​ന്ദേ​ശം ന​ല്‍​കും.

മാ​ട​പ്പ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലാ​ലി​മ്മ ടോ​മി, മാ​ട​പ്പ​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി​നി​മോ​ള്‍ ചാ​ക്കോ, മാ​ട​പ്പ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം അ​ശോ​ക് കു​മാ​ര്‍ ജി, ​പ​ഞ്ചാ​യ​ത്ത് മെംബർ‍​മാ​രാ​യ സി​ന്ധു സി.​എ, നി​ഷാ​ദ് വി.​കെ, മാ​ട​പ്പ​ള്ളി സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ബാ​ബു കു​രീ​ത്ര, താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഷ​റ​ഫു​ദ്ദീ​ന്‍, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി പ്ര​സി​ഡ​ന്‍റ് കെ.​സി. ആ​ന്‍റ​ണി, നാ​ലു​ന്നാ​ക്ക​ല്‍ സ​ഹ​ക​ര​ണ ബാ​ങ്ക് ഡ​യ​റ​ക്‌​ട​ര്‍ സി.​കെ. അ​ന്‍​സാ​രി, എ.​എം. ഷെ​രീ​ഫ്, സ​ജി മാ​ത്യു, അ​ഭി​ലാ​ഷ് വ​ര്‍​ഗീ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും.

District News

ഓ​ണാ​ഘോ​ഷം

തൊ​ടു​പു​ഴ: ഹോ​ളി ഫാ​മി​ലി ന​ഴ്‌​സിം​ഗ് കോ​ള​ജി​ല്‍ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. പ്രി​ന്‍​സി​പ്പ​ല്‍ പ്ര​ഫ. ഡോ. ​ജ​യ​ന്‍ ജ​യിം​സ് മ​ത്സ​ര​ങ്ങ​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. തു​ട​ര്‍​ന്ന് ഓ​ണ​ക്ക​ളി​ക​ളും ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി.

വൈ​സ് പ്രി​ന്‍​സി​പ്പ​ല്‍ സി​സ്റ്റ​ര്‍ തെ​രേ​സ് ജോ​സ് എ​സ്എ​ച്ച് , ല​ക്ച​റ​ര്‍ സി.​വി. ചാ​ന്ദി​നി എ​ന്നി​വ​ര്‍ ഓ​ണ സ​ന്ദേ​ശം ന​ല്‍​കി. അ​ന​ഘ​മോ​ള്‍ തോ​മ​സ്, അ​സ്‌​ന​മോ​ള്‍ കെ. ​അ​ന​സ്, ആ​ന്‍ ജോ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ഇ​ട​വെ​ട്ടി: പ്ര​ണ​വം ലൈ​ബ്ര​റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഓ​ണാ​ഘോ​ഷം നാ​ളെ മു​ത​ല്‍ 27 വ​രെ ന​ട​ക്കും. നാ​ളെ രാ​വി​ലെ ഒ​ന്‍​പ​തി​ന് ഓ​ണം ഫെ​സ്റ്റ് ഉ​ദ്ഘാ​ട​നം ന​ട​ക്കും. അ​ത്ത​പ്പൂ​ക്ക​ള മ​ത്സ​രം, ക​ലാ, കാ​യി​ക മ​ത്സ​ര​ങ്ങ​ള്‍, വ​നി​ത​ക​ളു​ടെ വ​ടം​വ​ലി, പ്ര​തി​ഭാ സം​ഗ​മം, സാം​സ്‌​കാ​രി​ക സ​മ്മേ​ള​നം, ക​ലാ​പ​രി​പാ​ടി​ക​ള്‍ എ​ന്നി​വ​യും ആ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ക്കും.

 

District News

കാ​ലി​ക്ക​ട്ട് പ്ര​സ് ക്ല​ബ് ഓ​ണാ​ഘോ​ഷം

കോ​ഴി​ക്കോ​ട്: കാ​ലി​ക്ക​ട്ട് പ്ര​സ് ക്ല​ബ് ഓ​ണാ​ഘോ​ഷം മാ​സ് ഓ​ണം 2026 വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ സി​റ്റി ഹൗ​സി​ല്‍ സം​ഘ​ടി​പ്പി​ച്ചു.​മേ​യ​ര്‍ ഒ. ​സ​ദാ​ശി​വ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്ര​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് ഇ.​പി മു​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​നാ​യി. എം​എ​ല്‍​എ​മാ​രാ​യ കെ.​ജ​യ​ന്ത്, കെ. ​പ്ര​വീ​ണ്‍​കു​മാ​ര്‍ എ​ന്നി​വ​ര്‍ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി. പൂ​ക്ക​ള മ​ത്സ​ര​ത്തി​ല്‍ മാ​തൃ​ഭൂ​മി ഒ​ന്നാം സ്ഥാ​ന​വും ദേ​ശാ​ഭി​മാ​നി ര​ണ്ടാം സ്ഥാ​ന​വും മീ​ഡി​യ വ​ണ്‍ മൂ​ന്നാം സ്ഥാ​ന​വും നേ​ടി. വി​ജ​യി​ക​ള്‍​ക്കു​ള്ള സ​മ്മാ​ന വി​ത​ര​ണം മ​ല​ബാ​ര്‍ ഹോ​സ്പി​റ്റ​ല്‍​സ് എം.​ഡി ഡോ. ​മി​ലി മ​ണി നി​ര്‍​വ​ഹി​ച്ചു.

ന​റു​ക്കെ​ടു​പ്പ് വി​ജ​യി​ക​ള്‍​ക്കു​ള്ള സ​മ്മാ​ന​വി​ത​ര​ണം മി​ഡ്‌​ലാ​ന്‍റ് കോ​ണ്‍​ട്രാ​ക്ടിം​ഗ് ലി​മി​റ്റ​ഡ് എം.​ഡി. അ​ബ്ദു​ല്‍​സ​ലീം, ഫോ​റ​സ്റ്റ് ക​ണ്‍​സ​ര്‍​വേ​റ്റ​ര്‍ ആ​ര്‍. കീ​ര്‍​ത്തി, ഡ​പ്യൂ​ട്ടി ക​ണ്‍​സ​ര്‍​വേ​റ്റ​ര്‍ എം.​പി ഇം​ത്യാ​സ്, പി​ആ​ര്‍​ഡി ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ബി. ​ബി​നു, ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫി​സ​ര്‍ കെ. ​മു​ഹ​മ്മ​ദ് എ​ന്നി​വ​ര്‍ നി​ര്‍​വ​ഹി​ച്ചു.

District News

ഓണാഘോഷം

എ​സ്പി​സി ഓ​ണം ത്രി​ദി​ന ക്യാ​മ്പ്

കൊ​ട്ടി​യം: നി​ത്യ​സ​ഹാ​യ മാ​താ ഗേ​ള്‍​സ് ഹൈ​സ്‌​കൂ​ള്‍ സ്റ്റു​ഡ​ന്‍റ് പൊലിസ് കേ​ഡ​റ്റ് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന മൂ​ന്ന് ദി​വ​സ​ത്തെ 'ചി​ങ്ങ​പ്പൂ​പ്പൊ​ലി' ഓ​ണം ക്യാ​മ്പി​ന് തു​ട​ക്ക​മാ​യി. ആ​ദി​ച്ച​ന​ല്ലൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ് ജി​നോ​ക്കി എ​ഡ്വേ​ര്‍​ഡ് ക്യാ​മ്പി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. ച​ട​ങ്ങി​ല്‍ പ്ര​ധാ​നാ​ധ്യാ​പി​ക വൈ. ​ജൂ​ഡി​ത്ത് ല​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കൊ​ല്ലം സി​റ്റി എ​ഡി​എ​ന്‍ ഒ.​ബി. രാ​ജേ​ഷ് മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്തു. സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ വൈ. ​സാ​ബു, പി​ടി​എ പ്ര​സി​ഡ​ന്‍റ് പ്രി​യ, അ​നി​ല എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ക​മ്യൂ​ണി​റ്റി പൊലീ​സ് ഓ​ഫീ​സ​ര്‍ പ്ര​ഭ ആ​ന്‍ മേ​രി ച​ട​ങ്ങി​ന് ന​ന്ദി പ​റ​ഞ്ഞു. വ്യ​ക്തി​ത്വ വി​ക​സ​നം, മാ​ലി​ന്യ സം​സ്‌​ക​ര​ണം, പ്ര​ഥ​മ ശു​ശ്രൂ​ഷ, റോ​ഡ് വാ​ക്ക്, 'വ​ണ്‍ സ്‌​കൂ​ള്‍ വ​ണ്‍ പ്രോ​ജ​ക്ട്' തു​ട​ങ്ങി​യ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ലെ പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ളും വൈ​വി​ധ്യ​മാ​ര്‍​ന്ന ഓ​ണാ​ഘോ​ഷ​ങ്ങ​ളു​മാ​ണ് മൂ​ന്ന് ദി​വ​സ​ത്തെ ക്യാ​മ്പി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

കൊ​ല്ലം കൈ​റ്റ് ക്ല​ബ്

കൊ​ല്ലം: കൊ​ല്ലം കൈ​റ്റ് ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​ന്ന് വൈ​കു​ന്നേ​രം മൂ​ന്നി​ന് ഓ​ണാ​ഘോ​ഷ​വും അം​ഗ​ങ്ങ​ള്‍​ക്ക് ഓ​ണ​ക്കോ​ടി വി​ത​ര​ണ​വും ന​ട​ത്തും. മ​ന്ത്രി ബി​ന്ദു കൃ​ഷ്ണ ഉ​ദ്ഘാ​ട​നം ചെ​യ്യു​മെ​ന്ന് കൊ​ല്ലം കൈ​റ്റ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് വ​ട​ക്കേ​വി​ള ശ​ശി അ​റി​യി​ച്ചു.

താ​ന്നി സി​വി​എം എ​ല്‍​പി സ്‌​കൂ​ൾ

കൊ​ല്ലം: താ​ന്നി സി​വി​എം എ​ല്‍​പി സ്‌​കൂ​ളും പ്ര​ത്യാ​ശ​തീ​രം ചാ​രി​റ്റ​ബി​ള്‍ ട്ര​സ്റ്റും സം​യു​ക്ത​മാ​യി ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും നി​ര്‍​ധ​ന കു​ടും​ബ​ങ്ങ​ള്‍​ക്കും ഓ​ണ​ക്കി​റ്റു​ക​ളും അ​ര്‍​ഹ​രാ​യ കു​ട്ടി​ക​ള്‍​ക്ക് ഓ​ണ​ക്കോ​ടി​ക​ളും കി​ട​പ്പു​രോ​ഗി​ക​ള്‍​ക്ക് ഓ​ണ​ക്കൈ​നീ​ട്ട​വും വി​ത​ര​ണം ചെ​യ്തു.

ഓ​ണ​ക്കി​റ്റ് വി​ത​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം വി​ഷ്ണു മോ​ഹ​ന്‍ എം​എ​ല്‍​എ​നി​ര്‍​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്തം​ഗം മ​യ്യ​നാ​ട് ആ​ര്‍.​എ​സ്. അ​ബി​ന്‍, പ്ര​ത്യാ​ശ​തീ​രം ചാ​രി​റ്റ​ബി​ള്‍ ട്ര​സ്റ്റ് പ്ര​സി​ഡ​ന്‍റ് ബി​ജു സൈ​റ​സ്, സെ​ക്ര​ട്ട​റി സാം​സം​ഗ് ക്രി​സ്റ്റ​ഫ​ര്‍, സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ജെ. ​തു​ള​സീ​ധ​ര​ന്‍, ദേ​വ​സം സെ​ക്ര​ട്ട​റി സ​ജീ​വ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. സ്‌​കൂ​ള്‍ പ്ര​ധാ​നാ​ധ്യാ​പി​ക സു​മം ഡി. ​ദാ​സ്, അ​ധ്യാ​പ​ക​രാ​യ താ​ഹി​റ ബീ​വി, പാ​ര്‍​വ​തി, ബി​ച്ചു തു​ട​ങ്ങി​യ​വ​ര്‍ പ​രി​പാ​ടി​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി.

ഗ​വ. മോ​ഡ​ല്‍ ഗേ​ള്‍​സ് ഹൈ​സ്‌​കൂ​ൾ

കൊ​ല്ലം: ഗ​വ. മോ​ഡ​ല്‍ ഗേ​ള്‍​സ് ഹൈ​സ്‌​കൂ​ളി​ല്‍ ഓ​ണാ​ഘോ​ഷം ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഡപ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ എ​സ്. ഷാ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു. കു​ട്ടി​ക​ളു​ടെ സ​ര്‍​ഗാ​ത്മ​ക ര​ച​ന​ക​ള്‍ ഉ​ള്‍​പ്പെ​ടു​ത്തി ത​യാ​റാ​ക്കി​യ 'ഓ​ണ​ത്തു​ടി' സ്‌​കൂ​ള്‍ ലീ​ഡ​ര്‍ സ്വാ​ലി​ഹ ഏ​റ്റു​വാ​ങ്ങി. പി​ടി​എ പ്ര​സി​ഡ​ന്‍റ് ലേ​ഖ ബാ​ബു അ​ധ്യ​ക്ഷ​യാ​യി. എ​സ്എം​സി ചെ​യ​ര്‍​മാ​ന്‍ മ​നോ​ജ്, പിടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് ഷൈ​നി, എം​പി​ടി​എ പ്ര​സി​ഡ​ന്‍റ് ല​ത, അ​ന്ന​മ്മ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. പ്ര​ധാ​ന അ​ധ്യാ​പി​ക ബേ​ബി ചി​ത്ര സ്വാ​ഗ​ത​വും സ്റ്റാ​ഫ് സെ​ക്ര​ട്ട​റി എ. ​അ​ക്ബ​ര്‍ ന​ന്ദി​യും പ​റ​ഞ്ഞു.

കോ​ര്‍​പറേ​ഷ​ന്‍ ഓഫിസ്

കൊ​ല്ലം: കോ​ര്‍​പറേ​ഷ​ന്‍ ഓ​ഫീ​സി​ലെ ഓ​ണാ​ഘോ​ഷം മേ​യ​ര്‍ എ.​കെ ഹ​ഫീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡെ​പ്യൂ​ട്ടി മേ​യ​ര്‍​ക​രു​മാ​ലി​ല്‍ ഡോ. ​ഉ​ദ​യാ സു​കു​മാ​ര​ന്‍, സ്റ്റാ​ൻഡിംഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍​മാ​രാ​യ എം.​എ​സ് ഗോ​പ​കു​മാ​ര്‍, വി​ന്‍​സി ബൈ​ജു, സ​ദ​ക്ക​ത്ത് എ, ​ലൈ​ലാ​കു​മാ​രി, കു​രു​വി​ള ജോ​സ​ഫ്, രാ​ജ​ശ്രീ, കോ​ര്‍​പ്പ​റേ​ഷ​ന്‍ സെ​ക്ര​ട്ട​റി ശ്രീ​കാ​ന്ത്, കൗ​ണ്‍​സി​ല്‍ അം​ഗ​ങ്ങ​ള്‍, ജീ​വ​ന​ക്കാ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. തു​ട​ര്‍​ന്ന് ക​ലാ​കാ​യി​ക പ​രി​പാ​ടി​ക​ള്‍, ഓ​ണ​സ​ദ്യ എ​ന്നി​വ​യും ന​ട​ന്നു.

 

 

District News

ക​രു​ത​ലി​ന്‍റെ കൈ​ത്താ​ങ്ങാ​യി എ​ണ്ണൂ​റാം​വ​യ​ൽ സ്കൂ​ളി​ൽ ഓ​ണാ​ഘോ​ഷം

വെ​ച്ചൂ​ച്ചി​റ: ആ​ഘോ​ഷ​ത്തി​ന്‍റെ ആ​ർ​പ്പു വി​ളി​ക​ൾ​ക്കൊ​പ്പം ക​രു​ത​ലി​ന്‍റെ കൈ​ത്താ​ങ്ങും ഇ​ഴ​ചേ​ർ​ത്ത പൂ​ക്ക​ള​മൊ​രു​ക്കി​യാ​ണ് വെ​ച്ചൂ​ച്ചി​റ എ​ണ്ണൂ​റാം​വ​യ​ൽ സി​എം​എ​സ് എ​ൽ​പി സ്കൂ​ളി​ൽ ഓ​ണ​ത്തെ വ​ര​വേ​റ്റ​ത്. പൂ​ർ​വ​വി​ദ്യാ​ർ​ത്ഥി​യു​ടെ സ​ഹാ​യ​ത്തോ​ടെ 15 കു​ടും​ബ​ങ്ങ​ൾ​ക്ക് ഓ​ണ സ​ദ്യ​ഒ​രു​ക്കു​ന്ന​തി​നു​ള്ള വി​ഭ​വ​ങ്ങ​ൾ അ​ട​ങ്ങി​യ ഓ​ണ​സ​മ്മാ​നം വി​ത​ര​ണം ചെ​യ്തു.

ഓ​ണാ​ഘോ​ഷം പ​ഴ​കു​ളം മ​ധു എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ പ്ര​സ​ഡ​ന്‍റ് എ​സ്. ര​മാ​ദേ​വി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഉ​പ്പേ​രി ച​ല​ഞ്ച് സ്കൂ​ൾ ലോ​ക്ക​ൽ മാ​നേ​ജ​ർ റ​വ. ജോ​ൺ​സ​ൺ അ​ല​ക്സാ​ണ്ട​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫാ. ​മാ​ത്യു ന​രി​പ്പാ​റ മ​ത്സ​ര വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു. പ​ഞ്ചാ​യ​ത്ത്‌ അം​ഗ​ങ്ങ​ളാ​യ ടി. ​കെ. ജെ​യിം​സ്, ഷാ​ജി കൈ​പ്പു​ഴ, ലി​നോ​ജ്‌ ക​ണ​യ​ങ്ക​ൽ, രാ​ജി വി​ജ​യ​കു​മാ​ർ, റെ​സി ജോ​ഷി, പ്രി​യ സു​രേ​ന്ദ്ര​ൻ, ഡോ. ​മ​നു വ​ർ​ഗീ​സ്, എം. ​ടി. മ​ത്താ​യി, എം. ​ജെ. കോ​ശി, പി.​ടി. മാ​ത്യു, ജോ​ജി തോ​മ​സ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷൈ​നു ചാ​ക്കോ, മ​ദ​ർ പി​ടി​എ പ്ര​സി​ഡ​ന്‍റ് ഫെ​മി ഹേ​മ​ന്ത്, പി.​ടി. ജൂ​ലി​യ​ൻ, ആ​ഷി​ക് പീ​ടി​ക​പ്പ​റ​മ്പി​ൽ, ജെ​യ്‌​സി ജെ​യ്സ​ൺ, സെ​ലി​ൻ പി. ​രാ​ജ​ൻ, അ​നു​മോ​ൾ കെ. ​ജോ​ർ​ജ്‌, എ​ൻ. ഹ​രി​കൃ​ഷ്ണ​ൻ, ഷെ​ൽ​ബി ഷാ​ജി, മെ​ർ​ലി​ൻ മോ​സ​സ്, എ​സ്. അ​മ്പി​ളി, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഓ​ണാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് പൂ​ക്ക​ളം, നാ​ട​ൻ ക​ളി​ക​ൾ, കേ​ര​ളീ​യ ക​ലാ രൂ​പ​ങ്ങ​ളു​ടെ അ​വ​ത​ര​ണം എ​ന്നി​വ​യും ന​ട​ന്നു.

District News

പാ​ലി​യേ​റ്റീ​വ് കു​ടും​ബ​സം​ഗ​മ​വും ഓ​ണാ​ഘോ​ഷ​വും

മ​ണ​ക്കാ​ട്: പ​ഞ്ചാ​യ​ത്തും കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​വും ചേ​ര്‍​ന്ന് പാ​ലി​യേ​റ്റീ​വ് കു​ടും​ബസം​ഗ​മ​വും ഓ​ണാ​ഘോ​ഷ​വും ചി​റ്റൂ​ര്‍ എ​ന്‍​എ​സ്എ​സ് ഗ​വ.​എ​ല്‍​പി സ്‌​കൂ​ളി​ല്‍ ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വ​ത്സ ജോ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചീ​ഫ് വി​പ്പ് അ​പു ജോ​ണ്‍ ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ടി​സി ജോ​ബ്, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് റെ​ജി കു​ന്നം​കോ​ട്ട്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ഷൈ​നി ഷാ​ജി, പ​ഞ്ചാ​യ​ത്ത് സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍​മാ​രാ​യ ഉ​ഷ ജേ​ക്ക​ബ്, നോ​ജ് പി.​ജോ​സ്, മേ​ഴ്‌​സി സ്‌​ക​റി​യ, പാ​ലി​യേ​റ്റീ​വ് കെ​യ​ര്‍ ജി​ല്ലാ കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ സി​ജോ വി​ജ​യ​ന്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ര്‍ പ്ര​മോ​ദ് ബാ​ബു, മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ.​ആ​നി​യ സാ​മു​വ​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

District News

ക​യ​ർ വ്യ​വ​സാ​യ സ​ഹ​ക​ര​ണ സൊ​സൈ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഓ​ണാ​ഘോ​ഷം

കൂ​രാ​ച്ചു​ണ്ട്: സം​യോ​ജി​ത ക​യ​ർ വ്യ​വ​സാ​യ സ​ഹ​ക​ര​ണ സൊ​സൈ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു. സ​മാ​പ​ന സ​മ്മേ​ള​നം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം അ​രു​ൺ ജോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് കു​ര്യ​ൻ ചെ​മ്പ​നാ​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കൊ​യി​ലാ​ണ്ടി സ​ർ​ക്കി​ൾ ക​യ​ർ ഇ​സ്പെ​ക്ട​ർ റി​ജേ​ഷ് മാ​ത്യു മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ സ​ണ്ണി ജോ​സ​ഫ് കാ​നാ​ട്ട്, ബി​ന്ദു​മോ​ൾ ക​ള​പ്പു​ര​യ്ക്ക​ൽ, എ​കെ​സി​സി ക​ല്ലാ​നോ​ട് യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് ദാ​സ് കാ​നാ​ട്ട്, വി​നോ​ദ് ജോ​ൺ ക​ല​മ​റ്റ​ത്തി​ൽ, സൊ​സൈ​റ്റി വൈ​സ് പ്ര​സി​ഡ​ന്‍റ് ഗീ​ത ച​ന്ദ്ര​ൻ, സെ​ക്ര​ട്ട​റി ഷീ​ജ വാ​ക​യാ​ട് , സു​ലോ​ച​ന ക​ക്ക​യം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

District News

ക​ണ്ണൂ​ർ പ്ര​സ് ക്ല​ബ് ഓ​ണാ​ഘോ​ഷം

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ പ്ര​സ് ക്ല​ബ് ഓ​ണാ​ഘോ​ഷം സ​ൺ ഷൈ​ൻ ഹെ​റി​റ്റേ​ജി​ൽ ന​ട​ന്നു. ക​ണ്ണൂ​ർ റേ​ഞ്ച് ഡി​ഐ​ജി കെ. ​കാ​ർ​ത്തി​ക് ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് സി. ​സു​നി​ല്‍ കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഓ​ണ​വ​ട്ടം പ​രി​പാ​ടി​യി​ല്‍ ജി​ല്ലാ ക​ള​ക്ട​ര്‍ പി. ​വി​ഷ്ണു​രാ​ജ് മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രു​മാ​യി സം​വ​ദി​ച്ചു.

ക​ണ്ണൂ​ർ സി​റ്റി പൊ​ലി​സ് ക​മ്മി​ഷ​ണ​ർ വി​ജ​യ് ഭ​ര​ത് റെ​ഡ്ഡി, ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ സി.​പി. അ​ബ്ദു​ൾ ക​രീം, സ​ച്ചി​ന്‍ സൂ​ര്യ​കാ​ന്ത് മ​ഖേ​ച്ച, സി. ​അ​നി​ല്‍​കു​മാ​ര്‍, അ​ഡ്വ. കെ.​കെ. ബ​ല്‍​റാം, കെ.​പി. പ്ര​ശാ​ന്ത്, പി.​ജെ. ജേ​ക്ക​ബ്, പി.​ജെ. റെ​ജി, ക​ബീ​ര്‍ ക​ണ്ണാ​ടി​പ്പ​റ​മ്പ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. വി​വി​ധ ക​ലാ​കാ​യി​ക മ​ത്സ​ര​ങ്ങ​ളും അ​ര​ങ്ങേ​റി.

District News

ഓ​ണാ​ഘോ​ഷം

കു​ത്താ​ട്ടു​കു​ളം: ഗ​വ. ആ​ശു​പ​ത്രി​യി​ലെ കി​ട​പ്പു രോ​ഗി​ക​ൾ​ക്കും പാ​ലി​യേ​റ്റീ​വ് വി​ഭാ​ഗ​ത്തി​ലെ നൂ​റു പേ​ർ​ക്കും ഓ​ണ​ക്കോ​ടി ന​ൽ​കി കൂ​ത്താ​ട്ടു​കു​ളം ഗ​വ. യു​പി സ്കൂ​ൾ കു​ട്ടി​ക​ളു​ടെ ഓ​ണാ​ഘോ​ഷം. കു​ട്ടി​ക​ൾ​ക്കൊ​പ്പം ര​ക്ഷി​താ​ക്ക​ളും അ​ധ്യാ​പ​ക​രും സ​മാ​ഹ​രി​ച്ച തു​ക കൊ​ണ്ടാ​ണ് അ​വ​ശ​ത അ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് കൈ​ത്താ​ങ്ങാ​യി ഓ​ണ​ക്കോ​ടി സ​മ്മാ​നി​ച്ച​ത്. ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ റെ​ജി ജോ​ൺ ഉ​ദ്ഘാ​ട​നം ചെ​യ്തു. കൂ​ത്താ​ട്ടു​കു​ളം സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ഡോ. ​മെ​ജോ മ​ഹേ​ഷ്, പാ​ലി​യേ​റ്റീ​വ് നേ​ഴ്‌​സ് ഓ​മ​ന ബാ​ബു എ​ന്നി​വ​ർ ചേ​ർ​ന്ന് കി​റ്റു​ക​ൾ ഏ​റ്റു​വാ​ങ്ങി.

പി​ടി​എ പ്ര​സി​ഡ​ന്‍റ് മ​നോ​ജ് ക​രു​ണാ​ക​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബി​ജു ജോ​ൺ, പി.​സി. ഭാ​സ്ക​ര​ൻ, ജോ​മി മാ​ത്യു, ഹെ​ഡ്മി​സ്ട്ര​സ് ടി.​വി. മാ​യ, സി.​എ​ച്ച്. ജ​യ​ശ്രി, എം.​ടി. സ്മി​ത, ബി​സ്മി ശ​ശി, ഒ.​വി. പ്രീ​തി, ആ​തി​ര സു​രേ​ഷ്, ധ​ന്യ ആ​ർ. നാ​യ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

മൂ​വാ​റ്റു​പു​ഴ: ആ​വോ​ലി പ​ഞ്ചാ​യ​ത്ത് ര​ണ്ടാം വാ​ര്‍​ഡി​ല്‍ ഓ​ണാ​ഘോ​ഷം വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ 22നും 23​നും ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ള്‍ അ​റി​യി​ച്ചു. ച​ട​ങ്ങി​ല്‍ വാ​ര്‍​ഡി​ലെ എ​സ്എ​സ്എ​ല്‍​സി, പ്ല​സ്ടു പ​രീ​ക്ഷ​ക​ളി​ല്‍ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ര്‍​ഥി​ക​ളെ ആ​ദ​രി​ക്ക​ലും സ​രി​ത അ​ങ്ക​ണ​വാ​ടി വാ​ര്‍​ഷി​ക​വും ന​ട​ക്കും.

ര​ണ്ടാ​ര്‍ ദ​ര്‍​ശ​ന ന​ഗ​റി​ല്‍ 22ന് ​രാ​വി​ലെ എ​ട്ടി​ന് പ​താ​ക​യു​യ​ര്‍​ത്ത​ല്‍, 8.30ന് ​കാ​യി​ക മ​ത്സ​ര​ങ്ങ​ള്‍, വൈ​കു​ന്നേ​രം ആ​റി​ന് ക​ലാ​പ​രി​പാ​ടി​ക​ള്‍, രാ​ത്രി ഒ​മ്പ​തി​ന് കൈ​കൊ​ട്ടി​ക്ക​ളി. 23ന് ​രാ​വി​ലെ ഒ​മ്പ​തി​ന് പൂ​ക്ക​ള മ​ത്സ​രം, 11ന് ​വാ​ര്‍​ഡി​ലെ ക​ലാ​പ്ര​തി​ഭ​ക​ള്‍ അ​വ​ത​രി​പ്പി​ക്കു​ന്ന ഗാ​ന​വി​രു​ന്ന്. ആ​റി​ന് ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ജി കെ. ​ജോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും.

പ​ഞ്ചാ​യ​ത്തം​ഗം ഷി​ജി​ന മ​ന്‍​സൂ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ച​ല​ച്ചി​ത്ര ടി​വി​താ​രം ജ​യ​കൃ​ഷ്ണ​ന്‍ മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ഷെ​ല്‍​മി ജോ​ണ്‍​സ് വി​ദ്യാ​ര്‍​ഥി​ക​ളെ ആ​ദ​രി​ക്കും. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം സ​ഹീ​റ മ​ജീ​ദ് അ​വാ​ര്‍​ഡ് സ​മ്മാ​നി​ക്കും.

മൂ​വാ​റ്റു​പു​ഴ : ത്രി​വേ​ണി ഓ​ണാ​ഘോ​ഷ​ങ്ങ​ള്‍​ക്ക് മു​ന്നോ​ടി​യാ​യി മൂ​വാ​റ്റു​പു​ഴ ന​ഗ​രം ഓ​ണ​ത്തെ വ​ര​വേ​ല്‍​ക്കാ​ന്‍ ഒ​രു​ങ്ങു​ന്നു. ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ്വ​കാ​ര്യ ബ​സ് സ്റ്റാ​ന്‍​ഡി​ലെ കു​ഴി​ക​ള്‍ അ​ട​യ്ക്കു​ക​യും ശു​ചീ​ക​ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തു​ക​യും ചെ​യ്ത് സ്റ്റാ​ന്‍​ഡ് ആ​ഘോ​ഷ​ങ്ങ​ള്‍​ക്ക് അ​നു​യോ​ജ്യ​മാ​ക്കു​ക​യാ​ണ്.

ത്രി​വേ​ണി​യോ​ണം ര​ണ്ടാം ദി​വ​സ​മാ​യ 23ന് ​വൈ​കു​ന്നേ​രം 4.30 മു​ത​ല്‍ സ്വ​കാ​ര്യ ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ ജെ​ന്‍​സി ഓ​ണം അ​ര​ങ്ങേ​റും. യു​വ​ത​ല​മു​റ​യെ ആ​ക​ര്‍​ഷി​ക്കു​ന്ന ക​സ​വ് ഫാ​ഷ​ന്‍​ഷോ​യും ഡി​ജെ നൈ​റ്റും ഉ​ള്‍​പ്പെ​ടെ വി​വി​ധ പ​രി​പാ​ടി​ക​ളാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. സി​നി​മാ​താ​രം ഭാ​മ ജെ​ന്‍​സി ഓ​ണ​ത്തി​ല്‍ അ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും. ഓ​ണ​ത്തി​ന്‍റെ പാ​ര​മ്പ​ര്യ​വും പു​തു​ത​ല​മു​റ​യു​ടെ ആ​ഘോ​ഷ ശൈ​ലി​യും സ​മ​ന്വ​യി​പ്പി​ച്ചാ​ണ് പ​രി​പാ​ടി.

വാ​ഴ​ക്കു​ളം: ഓ​ൾ കേ​ര​ള പൈ​നാ​പ്പി​ൾ മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍റെ​യും വാ​ഴ​ക്കു​ളം പൈ​നാ​പ്പി​ൾ ഫാ​ർ​മ​ർ പ്രൊ​ഡ്യൂ​സ​ർ ക​മ്പ​നി​യു​ടേ​യും ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള ഓ​ണാ​ഘോ​ഷം നാ​ളെ ന​ട​ത്തും. രാ​വി​ലെ 10.30 ന് ​പൈ​നാ​പ്പി​ൾ മാ​ർ​ക്ക​റ്റി​ൽ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ജോ​സ് പെ​രു​മ്പി​ള്ളി​ക്കു​ന്നേ​ൽ പ​താ​ക ഉ​യ​ർ​ത്തും. 11ന് ​ഓ​ണ​പ്പൂ​ക്ക​ളം ഒ​രു​ക്ക​ൽ 11.30ന് ​ച​വി​ട്ടു​നാ​ട​കം 12.30ന് ​ഓ​ണ​സ​ദ്യ. ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് നാ​ട​ൻ​പാ​ട്ട് മ​ത്സ​രം.

ര​ണ്ടി​ന് ന​ട​ക്കു​ന്ന സ​മ്മേ​ള​നം ഡീ​ന്‍ കു​ര്യാ​ക്കോ​സ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ജോ​സ് പെ​രു​മ്പി​ള്ളി​ക്കു​ന്നേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മാ​ത്യു കു​ഴ​ൽ നാ​ട​ൻ എം​എ​ൽ​എ ഓ​ണ​സ​ന്ദേ​ശം ന​ൽ​കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ജി. രാ​ധാ​കൃ​ഷ്ണ​ൻ പു​ര​സ്കാ​ര വി​ത​ര​ണം നി​ർ​വ​ഹി​ക്കും. തു​ട​ർ​ന്ന് 2.30 ന് ​ശി​ങ്കാ​രി​മേ​ള മ​ത്സ​രം. വൈ​കു​ന്നേ​രം മൂ​ന്നി​ന് വി​വി​ധ ക​ലാ​രൂ​പ​ങ്ങ​ളു​ടെ​യും വാ​ദ്യ​മേ​ള​ങ്ങ​ളു​ടെ​യും അ​ക​മ്പ​ടി​യോ​ടെ ഓ​ണം ഘോ​ഷ​യാ​ത്ര​.

സ​ഹ​ക​ര​ണ ഓ​ണ​വി​പ​ണി

ഊ​ന്നു​ക​ൽ: ഊ​ന്നു​ക​ൽ സ​ഹ​ക​ര​ണ ബാ​ങ്ക് ഓ​ണ​വി​പ​ണി​യു​ടെ ഉ​ദ്ഘാ​ട​നം സ​ഹ​ക​ര​ണ സം​ഘം അ​സി​സ്റ്റ​ന്‍റ് ര​ജി​സ്‌​ട്രാ​ർ ജോ​ജി ജോ​സ് നി​ർ​വ​ഹി​ച്ചു. പൊ​തു​വി​പ​ണി​യി​ലെ വി​ല​നി​ല​വാ​രം പി​ടി​ച്ചു നി​ർ​ത്തു​ന്ന​തി​ന് സ​ർ​ക്കാ​ർ സ​ബ്സി​ഡി​യോ​ടെ​യും ബാ​ങ്കി​ന്‍റെ ത​ന​ത് ഫ​ണ്ടാ​യ പൊ​തു​ന​ന്മ ഫ​ണ്ടും ഉ​പ​യോ​ഗി​ച്ച് വി​ല കു​റ​ച്ച് പ​ല​വ്യ​ജ്ഞ​ന​ങ്ങ​ളും നാ​ട​ൻ പ​ച്ച​ക്ക​റി​ക​ളും സം​ഭ​രി​ച്ച് വി​ല്പ​ന ന​ട​ത്തു​ന്ന​ത്. ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് എം.​എ​സ്. പൗ​ലോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഓ​ണ​ക്കി​റ്റ് വി​ത​ര​ണം


​വാ​ഴ​ക്കു​ളം: ഉ​മ്മ​ൻ​ചാ​ണ്ടി ചാ​രി​റ്റി ഫൗ​ണ്ടേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള ഓ​ണ​ക്കി​റ്റ് വി​ത​ര​ണ​വും ക​ലാ​കാ​യി​ക മ​ത്സ​ര​ങ്ങ​ളും 24ന് ​ന​ട​ത്തും. വൈ​കു​ന്നേ​രം 4.30ന് ​മ​ട​ക്ക​ത്താ​ന​ത്ത് ചേ​രു​ന്ന പൊ​തു​സ​മ്മേ​ള​നം കെ​പി​സി​സി രാ​ഷ്ട്രീ​യ കാ​ര്യ സ​മി​തി​യം​ഗം ജോ​സ​ഫ് വാ​ഴ​യ്ക്ക​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.

ഉ​മ്മ​ൻ​ചാ​ണ്ടി ചാ​രി​റ്റി ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ ടോ​മി ത​ന്നി​ട്ടാ​മാ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി അ​ർ​ബു​ദ രോ​ഗി​ക​ൾ​ക്കു​ള്ള ധ​ന​സ​ഹാ​യ വി​ത​ര​ണ​വും മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം​എ​ൽ​എ ഓ​ണ​ക്കി​റ്റ് വി​ത​ര​ണ ഉ​ദ്ഘാ​ട​ന​വും നി​ർ​വ​ഹി​ക്കും. ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളെ ച​ട​ങ്ങി​ൽ ആ​ദ​രി​ക്കും.

ക​ട​വൂ​ര്‍: ക​ട​വൂ​ര്‍ സ​ഹ​ക​ര​ണ ബാ​ങ്ക് ന​ട​ത്തി​യ ഓ​ണ​ക്കി​റ്റു​ക​ളു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് അ​രു​ണ്‍ ജോ​സ​ഫ് സ​ഹ​കാ​രി​ക​ളാ​യ ചാ​ക്കോ​ച്ച​ന്‍ പു​ന്നോ​ലി​ല്‍, സാ​നി കോ​യി​ക്ക​ര എ​ന്നി​വ​ര്‍​ക്ക് ന​ല്‍​കി നി​ര്‍​വ​ഹി​ച്ചു. ആ​ദ്യ​വി​ല്‍​പ​ന ബോ​ര്‍​ഡം​ഗം ശ്രീ​നി​വാ​സ​ന്‍ നി​ര്‍​വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​എ​സ്. ഓ​ലി​ക്ക​ന്‍, ബാ​ബു ഭാ​ര്‍​ഗ​വ​ന്‍, ബെ​ല്‍​ജി സി. ​മാ​ത്യു, റെ​ജി, ബി​ജി​ത്ത്, അ​ജിം​സ്, മി​നി തോ​മ​സ്, നോ​മി​നി ജോ​ണ്‍, ബാ​ങ്ക് ജീ​വ​ന​ക്കാ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

ഓ​ണ​പ്പാ​ട്ട് മ​ത്സ​രം

വാ​ഴ​ക്കു​ളം: നാ​ഷ​ണ​ൽ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് മ​ല​യാ​ളം ആ​ർ​ട്ടി​സ്റ്റ്സ് ന​ന്മ വാ​ഴ​ക്കു​ളം മേ​ഖ​ല​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഓ​ണാ​ഘോ​ഷ​വും സ്കൂ​ൾ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കാ​യി ഓ​ണ​പ്പാ​ട്ട് മ​ത്സ​ര​വും ന​ട​ത്തു​ന്നു. നാ​ളെ രാ​വി​ലെ പ​ത്തി​ന് വാ​ഴ​ക്കു​ളം ജ്വാ​ല സാം​സ്കാ​രി​ക വേ​ദി ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് ഓ​ണ​പ്പാ​ട്ട് മ​ത്സ​രം ന​ട​ത്തു​ന്ന​ത്. സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ​ക്കൊ​പ്പം യ​ഥാ​ക്ര​മം 1001,501,251 രൂ​പ​യും മൂ​ന്നു ജേ​താ​ക്ക​ൾ​ക്ക് പു​ര​സ്കാ​രം ന​ൽ​കും.

District News

ആഹ്ലാദംനിറച്ച് ഈ ​ഓ​ണാ​ഘോ​ഷം..

തി​രുവനന്തപുരം: കി​രീ​ട​വും സ്വ​ർ​ണ​മാ​ല​ക​ളും അ​ണി​ഞ്ഞെ​ത്തി​യ മ​ഹാ​ബ​ലി ച​ക്ര​വ​ർ​ത്തി​ക്കു കേ​ര​ള നാ​ടുക​ണ്ട​പ്പോ​ൾ, ത​ന്‍റെ പ്ര​ജ​ക​ളെ ക​ണ്ട​പ്പോ​ൾ നി​റ​ഞ്ഞ ആ​ഹ്ലാ​ദം... തൊ​ട്ട​ടു​ത്തു ത​ന്നെ വാ​മ​ന​നും ഉ​ണ്ടാ​യി​രു​ന്നു.​ ഒ​രു വാ​മ​ന​ന​ല്ല ര​ണ്ടു കൊ​ച്ചു വാ​മ​ന​ന്മാ​ർ. പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​പ്പോ​ൾ ഓ​ണ​പ്പാ​ട്ട് അ​ല​യ​ടി​ക്കു​ക​യാ​യി​രു​ന്നു. മ​ഹാ​ബ​ലിമ​ന്ന​നാ​യി വേ​ഷം ധ​രി​ച്ചുവ​ന്ന അ​ല​ക്സി​നു സ​മീ​പംനി​ന്ന വാ​മ​ന​ന്മാ​ർ സ​ന്തോ​ഷം അ​ട​ക്കാ​ൻ ആ​വാ​തെ പാ​ട്ടി​നൊ​പ്പം തു​ള്ളി​ച്ചാ​ടി....

ഇ​ത് ഡി​സി​എം​ആ​ർ സ്കൂ​ളി​ലെ ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ വി​ദ്യാ​ർ​ഥികളുടെ വ​ർ​ണ്ണാ​ഭ​മാ​യ ഓ​ണാ​ഘോ​ഷം. മു​റി​ഞ്ഞ​പാ​ലം കൂ​നം​കു​ളം ലൈ​നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സെ​ൻ​ട്ര​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ൺ മെ​ന്‍റൽ റി​ട്ടാ​ർ​ഡേ​ഷ​നു കീ​ഴി​ലു​ള്ള ഡിസിഎം​ആ​ർ ഒ​രു​ക്കി​യ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി വേറിട്ട അനുഭവമായി.
അം​ബി​ക​യും സം​ഘ​വും അ​വ​ത​രി​പ്പി​ച്ച ശി​ങ്കാ​രി മേ​ള​ത്തി​ന്‍റെ അകന്പടിയിൽ "പു​ലി​ക​ൾ' ചു​വ​ടു​വ​ച്ചു. അ​വ​ർ​ക്ക് പി​ന്നാ​ലെയെത്തിയ വേ​ട്ട​ക്കാ​ര​നും സ​ദ​സി​നെ ഗൃ​ഹാ​തു​ര സ്മ​ര​ണ​ക​ളി​ലേ​ക്കു കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി.​ ഓ​ണ​പ്പാ​ട്ടി​ൻ താ​ളം തു​ള്ളും തു​മ്പ​പ്പൂ​വേ.. എ​ന്ന ഗാ​ന​ത്തി​നൊ​പ്പം നൃ​ത്തം ചെ​യ്ത​ത് ഷി​ഫാ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ചെ​റി​യ പെ​ൺ​കു​ട്ടി​ക​ളാ​ണ്. പൂ​വുനു​ള്ളാ​നും ഊ​ഞ്ഞാ​ലാ​ടാ​നു​മാ​യി അ​വ​ർ ഓ​ണ​ത്തെ മാ​ടി വി​ളി​ച്ചു. വ​ള്ളം​ക​ളി​യു​ടെ മ​ത്സ​രാ​വേ​ശം പ​ക​ർ​ന്ന​ത് വി​നാ​യ​കും സം​ഘ​വും ആ​ണ്. ഓ​ണ​ക്കാ​ഴ്ച​ക​ൾ ക​ണ്ടും അ​നു​ഗ്ര​ഹി​ച്ചും വ​ലി​യ മ​ഹാ​ബ​ലി​യാ​യി വേ​ഷ​മി​ട്ട ജി​ജി​ൻ വേ​ദി​യി​ലൂ​ടെ ന​ട​ക്കു​ന്നു​ണ്ടാ​യി​രു​ന്നു.

അ​ധ്യാ​പി​ക​മാ​രാ​യ ശ്രീ​ക്കു​ട്ടി​യു​ടെ​യും സം​ഘ​ത്തി​ന്‍റെ​യും ഫ്യൂ​ഷ​ൻ നൃ​ത്ത​വും ഓ​ണ​പ​രി​പാ​ടി​ക്കു മി​ക​വേ​കി. ഡി​സി​എംആ​റിലെ ​അധ്യാപകരാണു വിദ്യാർഥികളെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ അ​ഭ്യ​സി​പ്പി​ച്ച​ത്. വ​ലി​യൊ​രു അ​ത്ത​പ്പൂ​ക്ക​ള​വും കു​ട്ടി​ക​ളും അ​ധ്യാ​പി​ക​മാ​രും ചേ​ർ​ന്ന് സ്ഥാ​പ​ന​ത്തി​ന്‍റെ മു​ന്നി​ൽ തീ​ർ​ത്തി​രു​ന്നു. വി​ഭ​വ​സ​മൃ​ദ്ധ​മാ​യ സ​ദ്യ​യും കു​ട്ടി​ക​ൾ​ക്കാ​യി ഒ​രു​ക്കി​യി​രു​ന്നു. തി​രു​വ​ന​ന്ത​പു​രം കോർപറേഷൻ മേ​യ​ർ വി.​വി. രാ​ജേ​ഷ് കു​ട്ടി​ക​ൾ​ക്ക് ഓ​ണ​സ​ന്ദേ​ശം ന​ൽ​കി. സി​ഐഎംആ​ർ ഡ​യ​റ​ക്ട​ർ സി​സ്റ്റ​ർ എ​ലൈ​സ് മേ​രി മേ​യ​റെ പൊ​ന്നാ​ട അ​ണി​യി​ച്ചു ആ​ദ​രി​ച്ചു.

District News

സെ​​ന്‍റ് ജൂ​​ഡ്സ് ഗ്ലോ​​ബ​​ൽ സ്കൂ​​ളി​​ൽ ഓ​​ണാ​​ഘോ​​ഷം

മ​​ണ​​ർ​​കാ​​ട്: സെ​​ന്‍റ് ജൂ​​ഡ്സ് ഗ്ലോ​​ബ​​ൽ സ്കൂ​​ളി​​ലെ ഓ​​ണാ​​ഘോ​​ഷം ത​​കൃ​​തം-2026 ചാ​​ണ്ടി ഉ​​മ്മ​​ൻ എം​​എ​​ൽ​​എ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു.

പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​ന്‍റ് സാ​​ജു പു​​തു​​പ്പ​​റ​​മ്പി​​ൽ അ​​ധ്യ​​ക്ഷ​​നാ​​യി. വി​​വി​​ധ ക​​ലാ​​പ​​രി​​പാ​​ടി​​ക​​ളും നാ​​ട​​ൻ ക​​ലാ​​രൂ​​പ​​ങ്ങ​​ളും പാ​​ര​​മ്പ​​ര്യ​ക​​ളി​​ക​​ളും അ​​ര​​ങ്ങേ​​റി​. പ്രി​​ൻ​​സി​​പ്പ​​ൽ സ്നേ​​ഹ സാ​​ജ​​ൻ, വൈ​​സ് പ്രി​​ൻ​​സി​​പ്പ​​ൽ​​മാ​​രാ​​യ ബീ​​ന ജേ​​ക്ക​​ബ് എ​​ന്നി​​വ​​ർ ച​​ട​​ങ്ങി​​ൽ പ​​ങ്കെ​​ടു​​ത്തു.

District News

സി​യാ​ൽ ടാ​ക്സി ഓ​ണാ​ഘോ​ഷം: 500 പേ​ർ​ക്ക് ഓ​ണ​ക്കോ​ടി​യും കിറ്റും വി​ത​ര​ണം ചെ​യ്തു

നെ​ടു​മ്പാ​ശേ​രി: സി​യാ​ലി​ൽ ടാ​ക്സി മേ​ഖ​ല​യി​ൽ തൊ​ഴി​ലെ​ടു​ക്കു​ന്ന​വ​രു​ടെ സ്വ​ത​ന്ത്ര സം​ഘ​ട​ന​യാ​യ സി​യാ​ൽ ടാ​ക്സി ബെ​ന​ഫി​ഷ​റീ​സ് ഓ​ർ​ഗ​നൈ​സേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഓ​ണാ​ഘോ​ഷ പ​രി​പാ​ടി ജെ​ബി മേ​ത്ത​ർ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ബി.​എ. അ​ബ്ദു​ൾ മു​ത്ത​ലീ​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. കെ.​കെ. ഷി​ബു മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​എ​ൻ. ഗോ​പി അം​ഗ​ങ്ങ​ൾ​ക്കു​ള്ള ഓ​ണ​ക്കോ​ടി ഓ​ണ​ക്കി​റ്റ് വി​ത​ര​ണം ചെ​യ​തു.

വി​വി​ധ പ​രീ​ക്ഷ​ക​ളി​ൽ ഉ​ന്ന​ത​വി​ജ​യം നേ​ടി​യ അം​ഗ​ങ്ങ​ളു​ടെ മ​ക്ക​ൾ​ക്കു​ള്ള വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡ് വി​ത​ര​ണം നെ​ടു​മ്പാ​ശേ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ​സി ജോ​ർ​ജ് നി​ർ​വ​ഹി​ച്ചു. അ​ഡ്വ. എ. ​ജ​യ​ശ​ങ്ക​ർ വി​ശി​ഷ്ടാ​തി​ഥി​യാ​യി​രു​ന്നു.

നെ​ടു​മ്പാ​ശേ​രി പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​വൈ.​ശാ​ബോ​ർ, അ​ങ്ക​മാ​ലി ന​ഗ​ര​സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വ് ടി.​വൈ. ഏ​ല്യാ​സ്, ടാ​ക്സി ഓ​പ്പ​റേ​റ്റേ​ഴ്സ് സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് സ​തീ​ഷ് കു​മാ​ർ ആ​ർ.​പൈ, സെ​ക്ര​ട്ട​റി എ​ബ്ര​ഹാം ജോ​സ​ഫ്, ടാ​ക്സി വെ​ൽ​ഫെ​യ​ർ സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് പി.​ജെ.​ജോ​യി, ടി.​വൈ.​എ​ൽ​ദോ, എ​ൽ​ദോ യോ​ഹ​ന്നാ​ൻ, വി​നോ​ദ്ച​ന്ദ്ര​ൻ, എ.​ഒ.​തോ​മ​സ്, പി.​എ.​ഡേ​വി​സ്, വി.​യു. സി​ബി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

District News

ഓ​ണാ​ഘോ​ഷം

കോ​യ​മ്പ​ത്തൂ​ർ: സി​ങ്കാ​ന​ല്ലൂ​ർ നാ​യ​ർ സ​ർ​വീ​സ് സൊ​സൈ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന ഓ​ണാ​ഘോ​ഷം കോ​യ​മ്പ​ത്തൂ​ർ ആ​ര്യ​വൈ​ദ്യ ഫാ​ർ​മ​സി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ സി. ​ദേ​വീ​ദാ​സ് വാ​രി​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. തു​ട​ർ​ന്ന് ന​ട​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ പ്ര​സി​ഡ​ന്‍റ് ഗീ​താ​ല​യം പീ​താം​ബ​ര​ൻ അ​ധ്യ​ക്ഷ​നാ​യി.

നെ​ഹ്റു വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ സെ​ക്ര​ട്ട​റി​യും സി​ഇ​ഒ​യു​മാ​യ ഡോ.​പി.​കൃ​ഷ്ണ​കു​മാ​ർ മു​ഖ്യാ​തി​ഥി​യാ​യി. കോ​യ​മ്പ​ത്തൂ​ർ മ​ല​യാ​ളി സ​മാ​ജം, കോ​യ​മ്പ​ത്തൂ​ർ അ​യ്യ​പ്പ സേ​വാ സം​ഘം എ​ന്നി​വ​യു​ടെ പ്ര​സി​ഡ​ന്‍റ് കെ.​കെ. രാ​മ​ച​ന്ദ്ര​ൻ ഓ​ണ​സ​ന്ദേ​ശം ന​ൽ​കി. സി​ങ്കാ​ന​ല്ലൂ​ർ എ​ൻ​എ​സ്എ​സി​ന്‍റെ മു​ഖ​പ​ത്ര​മാ​യ തു​ള​സി​തീ​ർ​ഥം ഓ​ണ​പ്പ​തി​പ്പി​ന്‍റെ പ്ര​കാ​ശ​നം ഗ​ണ​പ​തി എ​ൻ​എ​സ്എ​സ് പ്ര​സി​ഡ​ന്‍റ് ജെ. ​ര​വീ​ന്ദ്ര​ൻ സേ​ലം എ​ൻ​എ​സ്എ​സി​ന്‍റെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി. ​ര​വി​ച​ന്ദ്ര​നു ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്തു.

സി​ങ്കാ​ന​ല്ലൂ​ർ എ​ൻ​എ​സ്എ​സ് സെ​ക്ര​ട്ട​റി കൊ​ള​പ്പു​റം ഗോ​പി​നാ​ഥ് പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. വ​നി​താ​വേ​ദി സെ​ക്ര​ട്ട​റി ശ്രു​തി ആ​ന​ന്ദ് ന​ന്ദി പ​റ​ഞ്ഞു. വ​നി​താ​വി​ഭാ​ഗം അ​വ​ത​രി​പ്പി​ച്ച കൈ​കൊ​ട്ടി​ക്ക​ളി, നാ​ടോ​ടി​നൃ​ത്തം, ഫ്യൂ​ഷ​ൻ ഡാ​ൻ​സ് എ​ന്നി​വ​യും ഗാ​യി​ക ചി​ത്ര​ശോ​ഭ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഗാ​ന​മേ​ള​യു​മു​ണ്ടാ​യി​രു​ന്നു.

മ​ണ്ണാ​ർ​ക്കാ​ട്: കാ​റ്റ​റിം​ഗ് വ്യ​വ​സാ​യ​മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രു​ടെ സം​ഘ​ട​ന​യാ​യ എ​കെ​സി​എ മ​ണ്ണാ​ർ​ക്കാ​ട് മേ​ഖ​ല ക​മ്മ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ എ​കെ​സി​എ പൊ​ന്നോ​ണം 2026 എ​ന്ന പേ​രി​ൽ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. അം​ഗ​ങ്ങ​ൾ​ക്കാ​യി വി​വി​ധ ക​ലാ​കാ​യി​ക മ​ത്സ​ര​ങ്ങ​ളും ഓ​ണ​സ​ദ്യ​യും ഒ​രു​ക്കി​യി​രു​ന്നു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഫി​റോ​സ് ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. മേ​ഖ​ല പ്ര​സി​ഡ​ന്‍റ് ജ​യ​ൻ ജ്യോ​തി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ. ​ജ​യ​കൃ​ഷ്‌​ണ​ൻ വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ദാ​നം ന​ട​ത്തി. ജി​ല്ലാ വ​ർ​ക്കിം​ഗ് സെ​ക്ര​ട്ട​റി അ​ജേ​ഷ്, വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ത്യ​നാ​രാ​യ​ണ​ൻ, മേ​ഖ​ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ലാം, ട്ര​ഷ​റ​ർ വി​ന​യ​ച​ന്ദ്ര​ൻ, വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ് ബാ​ബു, അ​ജി, ജി​ല്ലാ​ക​മ്മ​റ്റി അം​ഗ​ങ്ങ​ളാ​യ ഗോ​പാ​ല​കൃ​ഷ്ണ​ൻ, പ്ര​സാ​ദ്, പ്രോ​ഗ്രാം ക​ൺ​വീ​ന​ർ വി.​ടി. സ​ക്കീ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

വ​ണ്ടി​ത്താ​വ​ളം: മ​രു​ത​ൻ​പാ​റ വാ​ക്കേ​ഴ്‌​സ് ക്ല​ബി​ന്‍റെ ഓ​ണാ​ഘോ​ഷ​വും, കു​ടും​ബ​സം​ഗ​മ​വും പെ​രു​മാ​ട്ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​സു​രേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ർ​ഡ് മെം​ബ​ർ എ. ​നാ​ഗ​രാ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി. ​മു​രു​കേ​ശ​ൻ, വി. ​ഉ​ദ​യ​കു​മാ​ർ, സി. ​കൊ​ച്ച​പ്പ​ൻ, സു​പ്രി​യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. നാ​ട​ൻ പാ​ട്ടു​ക​ലാ​കാ​ര​ൻ രാ​മ​ശേ​രി രാ​മ​ൻ​കു​ട്ടി​യും സം​ഘ​ത്തി​ന്‍റെ നാ​ട​ൻ​പാ​ട്ടു​മു​ണ്ടാ​യി​രു​ന്നു.

District News

വ്യാ​പാ​രി​ക​ളു​ടെ ഓ​ണാ​ഘോ​ഷം

കൊ​ല്ലം: താ​ലൂ​ക്ക് വ്യാ​പാ​രി മെ​ര്‍​ക്ക​ന്‍റൈ​ല്‍ ബാ​ങ്കി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. മു​ന്‍ എം​എ​ല്‍​എ എം. ​നൗ​ഷാ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ജ​യ​ച​ന്ദ്ര​ന്‍ അ​ധ്യ​ക്ഷ​നാ​യി. വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി ജി​ല്ലാ സെ​ക്ര​ട്ട​റി മ​ഞ്ജു സു​നി​ല്‍, പ്ര​സി​ഡ​ന്‍റ് ആ​ര്‍. രാ​ധാ​കൃ​ഷ്ണ​ന്‍, ശി​വ​രാ​ജ​ന്‍, പീ​റ്റ​ര്‍ എ​ഡ്വി​ന്‍, ക​മാ​ല്‍ പി​ഞ്ഞാ​ണി​ക്ക​ട, പ്ര​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് ഡി. ​ജ​യ​കൃ​ഷ്ണ​ന്‍, സെ​ക്ര​ട്ട​റി സ​ന​ല്‍ ഡി. ​പ്രേം, ബാ​ങ്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ജു സൂ​ര്യ, സെ​ക്ര​ട്ട​റി വി​നി​ത മ​നോ​ജ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

District News

ശ​ല​ഭം 2026 ബ​ഡ്സ് ജി​ല്ലാ​ത​ല സം​ഗ​മ​വും ഓ​ണാ​ഘോ​ഷ​വും

പ​ത്ത​നം​തി​ട്ട: ജി​ല്ലാ കു​ടും​ബ​ശ്രീ മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ശ​ല​ഭം 2026 ബ​ഡ്സ് ജി​ല്ലാ​ത​ല സം​ഗ​മ​വും ഓ​ണാ​ഘോ​ഷ​വും സം​ഘ​ടി​പ്പി​ച്ചു. പ​ത്ത​നം​തി​ട്ട​യി​ല്‍ ന​ട​ന്ന പ​രി​പാ​ടി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ദീ​നാ​മ്മ റോ​യ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ ജൂ​ലി സാ​ബു ഓ​ലി​ക്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ബൗ​ദ്ധി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ​വും പു​ന​ര​ധി​വാ​സ​വും ല​ക്ഷ്യ​മി​ട്ട് പ്ര​വ​ര്‍​ത്തി​ക്കു​ന്ന ബ​ഡ്സ് സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് കൂ​ടു​ത​ല്‍ കു​ട്ടി​ക​ളെ എ​ത്തി​ക്കു​ക, ര​ക്ഷി​താ​ക്ക​ള്‍​ക്ക് ആ​വ​ശ്യ​മാ​യ മാ​ന​സി​ക പി​ന്തു​ണ ഉ​റ​പ്പാ​ക്കു​ക തു​ട​ങ്ങി​യ ല​ക്ഷ്യ​ങ്ങ​ളോ​ടെ​യാ​ണ് ബ​ഡ്സ് ഡേ ​ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.
ഒ​രാ​ഴ്ച നീ​ണ്ടു​നി​ന്ന ബ​ഡ്സ് സ്ഥാ​പ​ന​ത​ല ആ​ഘോ​ഷ​ങ്ങ​ളു​ടെ സ​മാ​പ​ന​മാ​യാ​ണ് ജി​ല്ലാ​ത​ല സം​ഗ​മ​വും ഓ​ണാ​ഘോ​ഷ​വും സം​ഘ​ടി​പ്പി​ച്ച​ത്. നി​ല​വി​ല്‍ ജി​ല്ല​യി​ല്‍ 12 ബ​ഡ്സ്, ബി​ആ​ര്‍​സി സ്ഥാ​പ​ന​ങ്ങ​ളി​ലാ​യി 690 കു​ട്ടി​ക​ള്‍ സേ​വ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്നു​ണ്ട്. പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി മ​ല​യാ​ളി മ​ങ്ക, മ​ല​യാ​ളി ശ്രീ​മാ​ന്‍ മ​ത്സ​ര​ങ്ങ​ളും കു​ട്ടി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ച്ചു. ഫോ​ക്ലോ​ര്‍ അ​ക്കാ​ദ​ഡ​മി അ​വാ​ര്‍​ഡ് ജേ​താ​വ് ആ​ദ​ര്‍​ശ് ചി​റ്റാ​ര്‍ ന​യി​ച്ച നാ​ട​ന്‍​പാ​ട്ടും അ​ര​ങ്ങേ​റി.

പെ​രു​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ-​വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ സി.​ആ​ർ. നീ​ന, പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ സി​ഡി​എ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ആ​ർ. ലേ​ഖ, പ​ത്ത​നം​തി​ട്ട യൂ​ണി​യ​ന്‍ ബാ​ങ്ക് ബ്രാ​ഞ്ച് മാ​നേ​ജ​ര്‍ എ​ഫ്. ഹ​രി​ത, കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ന്‍ അ​സി​സ്റ്റ​ന്‍റ് കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ സി.​ഡി. ആ​തി​ര, എ​സ്ഐ​എ​സ്ഡി ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ര്‍ അ​നി​ത കെ. ​നാ​യ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

District News

കു​ടും​ബ സം​ഗ​മ​വും ഓ​ണാ​ഘോ​ഷ​വും ജ​ന​പ്ര​തി​നി​ധി​ക​ള്‍​ക്ക് സ്വീ​ക​ര​ണ​വും

ഞീ​ഴൂ​ര്‍: വ്യാ​പാ​രി-​വ്യ​വ​സാ​യി ഞീ​ഴൂ​ര്‍ യൂ​ണി​റ്റ് കു​ടും​ബ സം​ഗ​മ​വും ഓ​ണാ​ഘോ​ഷ​വും ജ​ന​പ്ര​തി​നി​ധി​ക​ള്‍​ക്ക് സ്വീ​ക​ര​ണ​വും ന​ട​ന്നു. സ​മ്മേ​ള​നം മ​ന്ത്രി മോ​ന്‍​സ് ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജി​ല്ലാ വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ള്‍​ക്ക് സ്വീ​ക​ര​ണ​വും മു​തി​ര്‍​ന്ന വ്യാ​പാ​രി​ക​ള്‍​ക്ക് ആ​ദ​ര​വും എ​സ്എ​സ്എ​ല്‍​സി, പ്ല​സ്ടു ഡി​ഗ്രി പ​രീ​ക്ഷ​ക​ളി​ല്‍ ക​ഴി​വ് തെ​ളി​യി​ച്ച കു​ട്ടി​ക​ള്‍​ക്ക് അ​നു​മോ​ദ​ന​വും ന​ല്‍​കി.

യോ​ഗ​ത്തി​ല്‍ വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി ഞീ​ഴൂ​ര്‍ യൂ​ണി​റ്റ് പ്ര​സി​ഡന്‍റ് വി.​ബി. വി​നോ​ദ്കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​കെ. തോ​മ​സു​കു​ട്ടി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി, സ്‌​കോ​ള​ര്‍​ഷി​പ്പ് വി​ത​ര​ണം ഞീ​ഴൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ചെ​റി​യാ​ന്‍ കെ. ​ജോ​സും ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എം.​കെ. പ​ണി​ക്ക​ര്‍ ജ​ന​പ്ര​തി​നി​ധി​ക​ള്‍​ക്ക് സ്വീ​ക​ര​ണ​വും ന​ല്‍​കി. ജി​ല്ലാ ട്ര​ഷ​റ​ര്‍ ഗി​രീ​ഷ് കോ​നാ​ട്ട് ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ക​രെ അ​നു​മോ​ദി​ച്ചു. എ.​എ​ന്‍. കൃ​ഷ്ണ​ന്‍​കു​ട്ടി, മാ​ര്‍​ട്ടി​ന്‍ ജോ​സ​ഫ്, എം.​പി. വി​ജ​യ​കു​മാ​ര്‍, ഇ.​കെ. ര​ഘു​കു​മാ​ര്‍, കെ.​പി. അ​നി​ല്‍​കു​മാ​ര്‍, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ശ്രീ​ലേ​ഖ മ​ണി​ലാ​ല്‍, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ജെ. മാ​ത്യു, സെ​ക്ര​ട്ട​റി കെ.​എം. മാ​ത്യു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

District News

ഓ​ണാ​ഘോ​ഷം: സ്വാ​ഗ​ത​സം​ഘം ഓ​ഫീ​സ് തു​റ​ന്നു

രാ​മ​പു​രം: യു​ണൈ​റ്റ​ഡ് മ​ര്‍​ച്ച​ന്‍റ് ചേം​ബ​ര്‍ അ​സോ​സി​യേ​ഷ​ന്‍റെ​യും രാ​മ​പു​ര​ത്തെ വി​വി​ധ സാ​മൂ​ഹി​ക, സാം​സ്‌​കാ​രി​ക, കാ​യി​ക സം​ഘ​ട​ന​ക​ളു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ സ്വാ​ഗ​ത​സം​ഘം ഓ​ഫീ​സ് തു​റ​ന്നു. രാ​മ​പു​രം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​കെ. ശാ​ന്താ​റാം ഉ​ദ്ഘാ​ട​നം ചെ​യ്തു.
യു​ണൈ​റ്റ​ഡ് മ​ര്‍​ച്ച​ന്‍റ് ചേം​ബ​ര്‍ ഭാ​ര​വാ​ഹി​ക​ള്‍, വി​വി​ധ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ള്‍, വ്യാ​പാ​രി​ക​ള്‍, സാം​സ്‌​കാ​രി​ക പ്ര​വ​ര്‍​ത്ത​ക​ര്‍ എ​ന്നി​വ​ര്‍ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു.

രാ​മ​പു​ര​ത്തെ ക​ലാ​കാ​ര​ന്മാ​രെ​യും കാ​യി​ക-​സാം​സ്‌​കാ​രി​ക മേ​ഖ​ല​ക​ളി​ല്‍ മി​ക​വ് തെ​ളി​യി​ച്ച​വ​രെ​യും ഒ​രേ വേ​ദി​യി​ല്‍ അ​ണി​നി​ര​ത്തി നാ​ടി​ന്‍റെ കൂ​ട്ടാ​യ്മ​യും ആ​ഘോ​ഷ സം​സ്‌​കാ​ര​വും ഉ​യ​ര്‍​ത്തി​ക്കാ​ട്ടു​ന്ന ജ​ന​കീ​യ ഓ​ണാ​ഘോ​ഷ​മാ​യാ​ണ് ഇ​ത്ത​വ​ണ പ​രി​പാ​ടി​ക​ള്‍ ഒ​രു​ക്കു​ന്ന​ത്.

സെ​പ്റ്റം​ബ​ര്‍ 12ന് ​രാ​മ​പു​രം അ​മ്പ​ലം ജം​ഗ്ഷ​നി​ല്‍​നി​ന്ന് ആ​രം​ഭി​ക്കു​ന്ന ഘോ​ഷ​യാ​ത്ര രാ​മ​പു​രം ടൗ​ണ്‍ ചു​റ്റി റോ​സ​റി ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ സ​മാ​പി​ക്കും. അ​മ്മ​ന്‍​കു​ടം, കാ​വ​ടി, പൂ​ക്കാ​വ​ടി, താ​ല​പ്പൊ​ലി, ചെ​ണ്ട​മേ​ളം, ക​ര​കാ​ട്ടം, പു​ലി​ക്ക​ളി, നി​ശ്ച​ല ദൃ​ശ്യ​ങ്ങ​ള്‍, പ്ര​ച്ഛ​ന്ന​വേ​ഷ​ങ്ങ​ള്‍, നാ​ട​ന്‍ ക​ലാ​രൂ​പ​ങ്ങ​ള്‍ എ​ന്നി​വ ഉ​ള്‍​പ്പെ​ടെ വൈ​വി​ധ്യ​മാ​ര്‍​ന്ന ക​ലാ​വി​രു​ന്നു​ക​ളാ​ല്‍ ഘോ​ഷ​യാ​ത്ര ശ്ര​ദ്ധേ​യ​മാ​കും.

ഘോ​ഷ​യാ​ത്ര​യ്ക്കു ശേ​ഷം റോ​സ​റി ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ സാം​സ്‌​കാ​രി​ക സ​മ്മേ​ള​ന​വും പ്ര​മു​ഖ ക​ലാ​കാ​ര​ന്മാ​ര്‍ അ​വ​ത​രി​പ്പി​ക്കു​ന്ന ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റും.

NRI

കൊ​ടു​ങ്ങ​ല്ലൂ​ർ കെ​കെ​ടി​എം കോ​ള​ജ് അ​ലും​നി യു​എ​ഇ ചാ​പ്റ്റ​ർ ഓ​ണാ​ഘോ​ഷം സെ​പ്റ്റം​ബ​ർ 20ന്

ദു​ബാ​യി: കൊ​ടു​ങ്ങ​ല്ലൂ​ർ കു​ഞ്ഞി​ക്കു​ട്ട​ൻ ത​മ്പു​രാ​ൻ മെ​മ്മോ​റി​യ​ൽ (കെ​കെ​ടി​എം) ഗ​വ. കോ​ള​ജ് പൂ​ർ​വ​വി​ദ്യാ​ർ​ഥി സം​ഘ​ട​ന​യു​ടെ യു​എ​ഇ ചാ​പ്റ്റ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന "കു​ഞ്ഞി​ക്കു​ട്ട​ൻ​സ് ഓ​ണോ​ത്സ​വം' സെ​പ്റ്റം​ബ​ർ 20ന് ​ന​ട​ക്കും.

അ​ജ്‌​മാ​ൻ അ​ൽ ജ​ർ​ഫി​ലു​ള്ള തും​ബൈ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ രാ​വി​ലെ 10 മു​ത​ലാ​ണ് പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റു​ന്ന​ത്. ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് മു​ന്നോ​ടി​യാ​യി "അ​ക്കാ​ഫ് പൊ​ന്നോ​ണ​ക്കാ​ഴ്ച 2026'ന്‍റെ ​വി​ജ​യ​ത്തി​നാ​യു​ള്ള ജ​ന​റ​ൽ ബോ​ഡി യോ​ഗ​വും അ​ന്നു​ത​ന്നെ ന​ട​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

പ​രി​പാ​ടി​യു​ടെ സു​ഗ​മ​മാ​യ ന​ട​ത്തി​പ്പി​നാ​യി വി​പു​ല​മാ​യ സ്വാ​ഗ​ത​സം​ഘം രൂ​പീ​ക​രി​ച്ചു. ബാ​ബു ഡേ​വി​സ്, വി​ജ​യ​കു​മാ​ർ മേ​നോ​ൻ എ​ന്നി​വ​രെ ക​ൺ​വീ​ന​ർ​മാ​രാ​യി തെ​ര​ഞ്ഞെ​ടു​ത്തു. പ്ര​സി​ഡ​ന്‍റ് ഷി​ബു വാ​ഴൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ക​മ്മി​റ്റി യോ​ഗ​ത്തി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ര​മേ​ഷ് നാ​യ​ർ, ട്ര​ഷ​റ​ർ നി​ലേ​ഷ് വി​ശ്വ​നാ​ഥ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

പൂ​ർ​വവി​ദ്യാ​ർ​ഥി​ക​ളും കു​ടും​ബാം​ഗ​ങ്ങ​ളും അ​ണി​നി​ര​ക്കു​ന്ന വി​വി​ധ ക​ലാ-​സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളും വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ​യും ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഒ​രു​ക്കും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും ര​ജി​സ്‌​ട്രേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ടേ​ണ്ട ഫോ​ൺ ന​മ്പ​റു​ക​ൾ: 0561619400, 050 455 8978.

NRI

എസ്ഐഎഎയും ഐഒസിയും സംഘടിപ്പിക്കുന്ന ഓണാഘോഷം ഓ​ഗ​സ്റ്റ് 23ന്

സി​ഡ്‌​നി: ഓ​സ്ട്രേ​ലി​യ​യി​ലെ പ്ര​വാ​സി മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന് വേ​റി​ട്ടൊ​രു ഓ​ണാ​ഘോ​ഷാ​നു​ഭ​വം സ​മ്മാ​നി​ക്കാ​ൻ സൗ​ത്ത് ഇ​ന്ത്യ​ൻ ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഓ​സ്ട്രേ​ലി​യ​യും (എസ്ഐഎഎ) ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സും (ഐഒസി) ഓ​സ്ട്രേ​ലി​യ​യും കൈ​കോ​ർ​ക്കു​ന്നു.

ഇന്ത്യൻ ഓണം 2026 എ​ന്ന പേ​രി​ൽ സി​ഡ്‌​നി​യി​ൽ ന​ട​ത്തു​ന്ന ഈ ​മെ​ഗാ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​യു​ടെ വി​ജ​യ​ത്തി​നാ​യി ഐഒസി നാ​ഷ​ണ​ൽ ക​മ്മി​റ്റി​യും സം​സ്ഥാ​ന ക​മ്മി​റ്റി​ക​ളും പൂ​ർ​ണ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു.‌

ക​ഴി​ഞ്ഞ ദി​വ​സം ഓ​ൺ​ലൈ​നാ​യി ചേ​ർ​ന്ന ഐഒ​സി കേ​ര​ള ചാ​പ്റ്റ​ർ നാ​ഷ​ണ​ൽ ക​മ്മി​റ്റി യോ​ഗ​ത്തി​ൽ പ​രി​പാ​ടി​യു​ടെ മു​ന്നൊ​രു​ക്ക​ങ്ങ​ൾ വി​ല​യി​രു​ത്തു​ക​യും എ​ല്ലാ ചാ​പ്റ്റ​റു​ക​ളി​ലെ​യും ഭാ​ര​വാ​ഹി​ക​ളു​ടെ​യും പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ​യും സ​ജീ​വ പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്കു​ക​യും ചെ​യ്തു.

ദേ​ശീ​യ -​ സം​സ്ഥാ​ന ലീഡർഷിപ്പുക​ളു​ടെ പൂ​ർ​ണ പി​ന്തു​ണ

ഐ​ഒസി കേ​ര​ള ചാ​പ്റ്റ​ർ നാ​ഷ​ണ​ൽ പ്ര​സി​ഡന്‍റ് പി.​വി. ജി​ജേ​ഷിന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് ഹി​ൻ​സോ ത​ങ്ക​ച്ച​ൻ സ്വാ​ഗ​തം ആ​ശം​സി​ച്ചു.

നാ​ഷ​ണ​ൽ ക​മ്മി​റ്റി നേ​താ​ക്ക​ളാ​യ അ​രു​ൺ ജോ​ർ​ജ് (വൈ​സ് പ്ര​സി​ഡന്‍റ്), സോ​ബ​ൻ തോ​മ​സ് (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), ബി​ജു സ്ക​റി​യ (സെ​ക്ര​ട്ട​റി), ഷൈ​ബു പീ​ച്ചി​യോ​ട് (സെ​ക്ര​ട്ട​റി), മാ​മ്മ​ൻ ഫി​ലി​പ്പ് (സെ​ക്ര​ട്ട​റി) എ​ന്നി​വ​രും ഐഒസി കേ​ര​ള ചാ​പ്റ്റ​ർ നാ​ഷ​ണ​ൽ കോ​ഓർ​ഡി​നേ​റ്റ​ർ സി.​പി. സാ​ജു​വും പ​രി​പാ​ടി​ക്ക് എ​ല്ലാ​വി​ധ പി​ന്തു​ണ​യും അ​റി​യി​ച്ചു.

വി​വി​ധ ഓ​സ്ട്രേ​ലി​യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള ഐഒസി പ്ര​സി​ഡ​ന്‍റു​മാ​രാ​യ ബി​നു വി. ​ജോ​ർ​ജ് (ന്യൂ ​സൗ​ത്ത് വെ​യി​ൽ​സ്), റോ​ബി​ൻ ജോ​സ​ഫ് (വി​ക്ടോ​റി​യ), നി​യോ​ട്ട്സ് വ​ക്ക​ച്ച​ൻ (ക്വീ​ൻ​സ്‌​ലാ​ൻ​ഡ്), പോ​ളി ചെ​മ്പ​ൻ / ജ​നീ​ഷ് (വെ​സ്റ്റേ​ൺ ഓ​സ്ട്രേ​ലി​യ), പോ​ൾ പാ​റ​ക്കാ​ര​ൻ (നോ​ർ​ത്തേ​ൺ ടെ​റി​ട്ട​റി), ബി​നീ​ഷ് വ​ണ്ണാ​റ​ത്ത് (ആ​ലീ​സ് സ്പ്രിം​ഗ്സ്), അ​രു​ൺ (സൗ​ത്ത് ഓ​സ്ട്രേ​ലി​യ) എ​ന്നി​വ​രും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ക​യും ത​ങ്ങ​ളു​ടെ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള പൂ​ർ​ണ പി​ന്തു​ണ​യും പ​ങ്കാ​ളി​ത്ത​വും വാ​ഗ്ദാ​നം ചെ​യ്യു​ക​യും ചെ​യ്തു.

ന്യൂ ​സൗ​ത്ത് വെ​യി​ൽ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​ശാ​ന്ത് ആ​ഞ്ച​ല യോ​ഗ​ത്തി​ന്‍റെ മി​നി​റ്റ്സ് രേ​ഖ​പ്പെ​ടു​ത്തി. വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​ന്‍റ​ണി യേ​ശു​ദാ​സ് ന​ന്ദി പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു.

സി​നി​മാ-​സം​ഗീ​ത താ​ര​ങ്ങ​ൾ

ഓ​ഗ​സ്റ്റ് 23ന് Granvilleലെ The Vineyard Karmel Mohr Hall-ൽ വ​ച്ചാ​ണ് ഈ ​വ​ൻ​പി​ച്ച ഓ​ണാ​ഘോ​ഷം അ​ര​ങ്ങേ​റു​ന്ന​ത്. ഫെ​ഡ​റ​ൽ പാ​ർ​ല​മെ​ന്‍റ് അം​ഗ​വും കാ​ബി​ന​റ്റ് സെ​ക്ര​ട്ട​റി​യു​മാ​യ ഡോ. ​ആ​ൻ​ഡ്രൂ ചാ​ർ​ട്ട​ൺ MP (Dr Andrew Charlton MP) പ​രി​പാ​ടി​യി​ൽ വി​ശി​ഷ്ട അ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും. കൂ​ടാ​തെ പ്ര​ശ​സ്ത ച​ല​ച്ചി​ത്ര താ​രം വി​മ​ല രാ​മ​ൻ മു​ഖ്യാ​തി​ഥി​യാ​യും എ​ത്തു​ന്ന​താ​ണ്.

പ്ര​മു​ഖ ഗാ​യ​ക​രാ​യ അ​മൃ​ത സു​രേ​ഷ്, അ​ഭി​രാ​മി​എ​ന്നി​വ​ർ ന​യി​ക്കു​ന്ന ലൈ​വ് മ്യൂ​സി​ക് ഷോ​യും ഗൗ​തം വി​ൻ​സെ​ന്‍റ്, വി​ഷ്ണു വ​ർ​ദ്ധ​ൻ, ലെ​സ്‌​ലി, റെ​ജീ​ഷ്, ചി​റ്റാ​ടി വി​ജ​യ​ൻ എ​ന്നി​വ​ര​ട​ങ്ങു​ന്ന പ്ര​ശ​സ്ത ബാ​ൻഡ് ക​ലാ​കാ​ര​ന്മാ​രു​ടെ ലൈ​വ് പെ​ർ​ഫോ​മ​ൻ​സു​ക​ളും ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് മാ​റ്റു​കൂ​ട്ടും.

കി​യോ​സ് ഫൈ​ൻ ഫു​ഡ്‌​സ് (Sarathi Muthukrishnan) ടൈ​റ്റി​ൽ സ്പോ​ൺ​സ​ർ​മാ​രാ​യി​രി​ക്കു​ന്ന ഈ ​പ​രി​പാ​ടി​യി​ൽ വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ, ത​ന​ത് സാം​സ്കാ​രി​ക ക​ലാ​പ​രി​പാ​ടി​ക​ൾ, ഫു​ഡ് സ്റ്റാ​ളു​ക​ൾ, കു​ട്ടി​ക​ൾ​ക്കാ​യു​ള്ള വി​നോ​ദ പ​രി​പാ​ടി​ക​ൾ എ​ന്നി​വ​യും ഒ​രു​ക്കി​യി​ട്ടു​ണ്ട്. മാ​സ് ഫി​നാ​ൻ​ഷ്യ​ൽ ക​ൺ​സ​ൾ​ട്ട​ൻ​സി​യും (Sheena Abdulkhader) പ​രി​പാ​ടി​യു​ടെ മു​ഖ്യ പ്രാ​യോ​ജ​ക​രാ​ണ്.

ഓ​സ്ട്രേ​ലി​യ​യി​ലെ എ​ല്ലാ മ​ല​യാ​ളി കു​ടും​ബ​ങ്ങ​ളെ​യും ഈ ​മ​ഹാ​മേ​ള​യി​ലേ​ക്ക് സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി ഐഒസി നാ​ഷ​ണ​ൽ ക​മ്മി​റ്റി​യു അ​റി​യി​ച്ചു. പ​രി​പാ​ടി​യു​ടെ ടി​ക്ക​റ്റു​ക​ൾ പ​രി​മി​ത​മാ​യ​തി​നാ​ൽ താ​ഴെ കാ​ണു​ന്ന ഔ​ദ്യോ​ഗി​ക ലി​ങ്ക് വ​ഴി എ​ത്ര​യും വേ​ഗ​ത്തി​ൽ ടി​ക്ക​റ്റു​ക​ൾ ബു​ക്ക് ചെ​യ്ത് സീ​റ്റു​ക​ൾ ഉ​റ​പ്പാ​ക്കാ​ൻ സം​ഘാ​ട​ക​ർ അ​ഭ്യ​ർ​ഥി​ക്കു​ന്നു.

ടി​ക്ക​റ്റ് ബു​ക്കിം​ഗ് ലി​ങ്ക്: Eventik - Indian Onam Live Sydney

NRI

ട്രൈ​സ്റ്റേ​റ്റ് കേ​ര​ള ഫോ​റ​ത്തി​ന്‍റെ ഓ​ണാ​ഘോ​ഷം; ഡോ.​എം.​വി. പി​ള്ള മു​ഖ്യാ​തി​ഥി

ഫി​ലാ​ഡ​ൽ​ഫി​യ: ട്രൈ​സ്റ്റേ​റ്റ് കേ​ര​ള ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഈ ​വ​ർ​ഷ​ത്തെ വി​പു​ല​മാ​യ ഓ​ണാ​ഘോ​ഷം ഓ​ഗ​സ്റ്റ് 22ന് ​ഫി​ലാ​ഡ​ൽ​ഫി​യ​യി​ലെ കാ​ൻ​സ്റ്റാ​റ്റ​ർ വോ​ൾ​ക്സ്ഫെ​സ്റ്റ് വെ​റൈ​ൻ (Cannstatter), 9130 Academy Road, Philadelphia, PA 19114 ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

ഈ ​വ​ർ​ഷ​ത്തെ ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ മു​ഖ്യാ​ഘോ​ഷ​ക​നാ​യി കാ​ൻ​സ​ർ വി​ദ​ഗ്ധ​നും ഹീ​മ​റ്റോ​ള​ജി​സ്റ്റു​മാ​യ ഡോ. ​മാ​ധ​വ​ൻ വി. ​പി​ള്ള (ഡോ. ​എം.​വി. പി​ള്ള) പ​ങ്കെ​ടു​ക്കും.

ലോ​ക​മെ​മ്പാ​ടും ശ്ര​ദ്ധേ​യ​നാ​യ മെ​ഡി​ക്ക​ൽ ഓ​ങ്കോ​ള​ജി​സ്റ്റും ഹീ​മ​റ്റോ​ള​ജി​സ്റ്റു​മാ​യ അ​ദ്ദേ​ഹം തോ​മ​സ് ജെ​ഫേ​ഴ്സ​ൺ യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ സി​ഡ്നി കി​മ്മ​ൽ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ക്ലി​നി​ക്ക​ൽ പ്രഫ​സ​റാ​യും ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ നെ​റ്റ്‌​വ​ർ​ക്ക് ഫോ​ർ കാ​ൻ​സ​ർ ട്രീ​റ്റ്മെ​ന്‍റ് ആ​ൻ​ഡ് റി​സ​ർ​ച്ചിന്‍റെ ​പ്ര​സി​ഡ​ന്‍റാ​യും സേ​വ​ന​മ​നു​ഷ്ഠി​ച്ചു​വ​രു​ന്നു.

വൈ​ദ്യ​ശാ​സ്ത്ര രം​ഗ​ത്തെ അ​ദ്ദേ​ഹ​ത്തി​ന്‍റെ ദീ​ർ​ഘ​കാ​ല സേ​വ​ന​വും സ​മൂ​ഹ​ത്തോ​ടു​ള്ള പ്ര​തി​ബ​ദ്ധ​ത​യും മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന് അ​ഭി​മാ​ന​ക​ര​മാ​ണ്.

സി​നി​മാ​ന​ടി മ​ല്ലി​കാ സു​കു​മാ​ര​ന്‍റെ സ​ഹോ​ദ​ര​നാ​യ ഡോ.എം.വി. ​പി​ള്ള​യു​ടെ പ​ങ്കാ​ളി​ത്തം ട്രൈ​സ്റ്റേ​റ്റ് കേ​ര​ളാ ഫോ​റ​ത്തി​ന് തി​ക​ച്ചും അ​ഭി​മാ​ന​ക​ര​മെ​ന്ന് വൈ​സ് ചെ​യ​ർ​മാ​ൻ വി​ൻ​സെ​ന്‍റ് ഇ​മ്മാ​നു​വേ​ൽ അ​റി​യി​ച്ചു.

കേ​ര​ള​ത്തി​ന്‍റെ പാ​ര​മ്പ​ര്യ​വും സം​സ്കാ​ര​വും പു​തു​ത​ല​മു​റ​യ്ക്ക് പ​ക​ർ​ന്നു​ന​ൽ​കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ സം​ഘ​ടി​പ്പി​ക്കു​ന്ന "വ​ന്നോ​ണം പൊ​ന്നോ​ണം' എ​ന്ന് നാ​മ​ക​ര​ണം ചെ​യ്യ​പ്പെ​ട്ടി​രി​ക്കു​ന്ന ഈ ​വ​ർ​ഷ​ത്തെ ഓ​ണാ​ഘോ​ഷ​ത്തി​ൽ വൈ​വി​ധ്യ​മാ​ർ​ന്ന ക​ലാ​പ​രി​പാ​ടി​ക​ളാ​ണ് അ​ണി​നി​ര​ക്കു​ന്ന​ത്.

മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​പ്പെ​ട്ട പി​ന്ന​ണി ഗാ​യ​ക​ൻ ബി​ജു നാ​രാ​യ​ണ​നും സം​ഘ​വും അ​വ​ത​രി​പ്പി​ക്കു​ന്ന ഗാ​ന​മേ​ള​യാ​ണ് പ്ര​ധാ​ന ആ​ക​ർ​ഷ​ണം. അ​ദ്ദേ​ഹ​ത്തി​ന്‍റെ ഹൃ​ദ​യ​സ്പ​ർ​ശി​യാ​യ ഗാ​ന​ങ്ങ​ൾ ഓ​ണാ​ഘോ​ഷ​ത്തി​ന് സം​ഗീ​ത​വി​രു​ന്നാ​യി മാ​റു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ എ​ന്ന് സം​ഘ​ട​ന​യു​ടെ ചെ​യ​ർ​മാ​നാ​യ ​ലെ​നോ സ്ക​റി​യ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ​ജോ​ബി ജോ​ർ​ജ്, ട്ര​ഷ​റ​ർ ​രാ​ജ​ൻ സാ​മു​വ​ൽ എ​ന്നി​വ​ർ അ​ഭി​പ്രാ​യ​പ്പെ​ടു​ക​യു​ണ്ടാ​യി.

കൂ​ടാ​തെ, മാ​താ ഡാ​ൻ​സ് അ​ക്കാ​ദ​മി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നൂ​റു​ക​ണ​ക്കി​ന് വ​നി​ത​ക​ൾ അ​ണി​നി​ര​ക്കു​ന്ന മെ​ഗാ തി​രു​വാ​തി​ര ഈ ​വ​ർ​ഷ​ത്തെ ആ​ഘോ​ഷ​ത്തി​ന്‍റെ മ​റ്റൊ​രു പ്ര​ധാ​ന ഹൈ​ലൈ​റ്റാ​യി​രി​ക്കും.

കേ​ര​ള​ത്തി​ന്‍റെ ത​ന​ത് ക​ലാ​രൂ​പ​മാ​യ തി​രു​വാ​തി​ര​യെ അ​തി​ന്‍റെ ഭം​ഗി​യും ചാ​രു​ത​യും നി​ല​നി​ർ​ത്തി അ​വ​ത​രി​പ്പി​ക്കു​ന്ന​തി​നാ​യി ഇ​തി​ന​കം ത​ന്നെ പ​രി​ശീ​ല​ന​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

ഇ​തി​നു​പു​റ​മെ ഓ​ണ​സ​ദ്യ, ചെ​ണ്ട​മേ​ളം, പ​ഞ്ച​വാ​ദ്യം, കു​ട്ടി​ക​ളു​ടെ​യും യു​വ​ജ​ന​ങ്ങ​ളു​ടെ​യും ക​ലാ​പ​രി​പാ​ടി​ക​ൾ, നൃ​ത്താ​വി​ഷ്കാ​ര​ങ്ങ​ൾ, നാ​ട​ൻ ക​ലാ​രൂ​പ​ങ്ങ​ൾ, വി​വി​ധ മ​ത്സ​ര​ങ്ങ​ൾ എ​ന്നി​വ​യും ആ​ഘോ​ഷ​ത്തിന്‍റെ ഭാ​ഗ​മാ​യി ന​ട​ക്കും.

പെ​ൻ​സി​ൽ​വാ​നി​യ, ന്യൂ​ജ​ഴ്സി, ഡെ​ല​വെ​യ​ർ എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലെ പ​തി​ന​ഞ്ചോ​ളം മ​ല​യാ​ളി സം​ഘ​ട​ന​ക​ളെ ഏ​കോ​പി​പ്പി​ക്കു​ന്ന ട്രൈ​സ്റ്റേ​റ്റ് കേ​ര​ള ഫോ​റ​ത്തിന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​ല്ലാ വ​ർ​ഷ​വും സം​ഘ​ടി​പ്പി​ക്കു​ന്ന ഓ​ണാ​ഘോ​ഷം മ​ല​യാ​ളി​ക​ളു​ടെ ഏ​റ്റ​വും വ​ലി​യ സാം​സ്കാ​രി​ക സം​ഗ​മ​ങ്ങ​ളി​ലൊ​ന്നാ​യി മാ​റി​യി​ട്ടു​ണ്ട്.

വി​വി​ധ മ​ത, രാ​ഷ്ട്രീ​യ, സാ​മൂ​ഹി​ക മേ​ഖ​ല​ക​ളി​ലെ പ്ര​മു​ഖ​രും വി​ശി​ഷ്ടാ​തി​ഥി​ക​ളും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും. മ​ല​യാ​ളി​ക​ളു​ടെ ഐ​ക്യ​ത്തി​ന്‍റെ​യും സൗ​ഹൃ​ദ​ത്തി​ന്‍റെ​യും സാം​സ്കാ​രി​ക പൈ​തൃ​ക​ത്തി​ന്‍റെ​യും ആ​ഘോ​ഷ​മാ​യി മാ​റു​ന്ന ഈ ​വ​ർ​ഷ​ത്തെ ട്രൈ​സ്റ്റേ​റ്റ് കേ​ര​ള ഫോ​റം ഓ​ണാ​ഘോ​ഷ​ത്തി​ലേ​ക്ക് എ​ല്ലാ മ​ല​യാ​ളി കു​ടും​ബ​ങ്ങ​ളെ​യും സം​ഘാ​ട​ക​ർ സ്വാ​ഗ​തം ചെ​യ്തു.

NRI

ട്രൈ​സ്റ്റേ​റ്റ് കേ​ര​ള ഫോ​റ​ത്തി​ന്‍റെ മെ​ഗാ തി​രു​വാ​തി​ര​യ്ക്ക് പ​ങ്കാ​ളി​ക​ളെ ക്ഷ​ണി​ക്കു​ന്നു

ഫി​ല​ഡ​ൽ​ഫി​യ: ട്രൈ​സ്റ്റേ​റ്റ് കേ​ര​ള ഫോ​റ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഓ​ഗ​സ്റ്റ് 22ന് ​ന​ട​ക്കു​ന്ന ഓ​ണാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി മെ​ഗാ തി​രു​വാ​തി​ര സം​ഘ​ടി​പ്പി​ക്കു​ന്നു. ഫി​ല​ഡ​ൽ​ഫി​യ​യി​ലെ കാ​ൻ​സ്റ്റാ​റ്റ​ർ (Cannstatter), 9130 Academy Road, Philadelphia, PA 19114 എ​ന്ന വേ​ദി​യി​ലാ​ണ് ഓ​ണാ​ഘോ​ഷം ന​ട​ക്കു​ന്ന​ത്.

മാ​താ ഡാ​ൻ​സ് അ​ക്കാ​ദ​മി​യു​ടെ ബാ​ന​റി​ൽ പ്ര​ശ​സ്ത നൃ​ത്ത​പ​രി​ശീ​ല​ക​യാ​യ ബേ​ബി ത​ട​വ​നാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തെയാണ് മെ​ഗാ തി​രു​വാ​തി​ര അ​ര​ങ്ങേ​റു​ന്ന​ത്. തി​രു​വാ​തി​ര​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് സൗ​ജ​ന്യ പ​രി​ശീ​ല​ന സൗ​ക​ര്യം ഒ​രു​ക്കി​യി​ട്ടു​ണ്ടെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

കേ​ര​ള​ത്തി​ന്‍റെ സ​മ്പ​ന്ന​മാ​യ സാം​സ്കാ​രി​ക പൈ​തൃ​കം ഓ​ണാ​ഘോ​ഷ​ങ്ങ​ളി​ലൂ​ടെ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന ഈ ​മെ​ഗാ തി​രു​വാ​തി​ര​യി​ൽ എ​ല്ലാ പ്രാ​യ​ത്തി​ലു​മു​ള്ള വ​നി​ത​ക​ളെ​യും പ​ങ്കാ​ളി​ക​ളാ​കാ​ൻ ട്രൈ​സ്റ്റേ​റ്റ് കേ​ര​ള ഫോ​റം സ്വാ​ഗ​തം ചെ​യ്യു​ന്നു. നൃ​ത്തം മോ​ഹം മ​ന​സി​ൽ കൊ​ണ്ടു​ന​ട​ക്കു​ന്ന വ​നി​ത​ക​ൾ​ക്ക് ഇ​തൊ​രു സു​വ​ർ​ണാ​വ​സ​ര​മാ​ണ്.

ഈ ​സ​ന്ദ​ർ​ശ​ന​ത്തെ വ​ര​വേ​ൽ​ക്കാ​ൻ മ​ല​യാ​ളി​ക​ൾ പൂ​ക്ക​ള​മൊ​രു​ക്കി, ഓ​ണ​സ​ദ്യ ഒ​രു​ക്കി, ഗാ​ന​മേ​ള, നൃ​ത്ത​രൂ​പം തു​ട​ങ്ങി​യ ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ച് ആ​ഘോ​ഷി​ക്കു​ന്നു. അ​തേ ആ​വേ​ശ​ത്തോ​ടെ​യും പാ​ര​മ്പ​ര്യ​ത്തോ​ടെ​യും ട്രൈ​സ്റ്റേ​റ്റ് കേ​ര​ള ഫോ​റ​വും ഈ ​വ​ർ​ഷം വി​പു​ല​മാ​യ ഓ​ണാ​ഘോ​ഷ​മാ​ണ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

പ്ര​ശ​സ്ത പി​ന്നി​ണി ഗാ​യ​ക​ർ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി സി​നി​മാ ക​ലാ സാം​സ്കാ​രീ​ക നാ​യ​ക​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും ര​ജി​സ്ട്രേ​ഷ​നും പ്രോ​ഗ്രാം കോഓ​ർ​ഡി​നേ​റ്റ​ർ റോ​ണി വ​ർ​ഗീ​സ് (267 213 5544) എ​ന്ന ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

NRI

മാ​പ്പ് ഓ​ണാ​ഘോ​ഷം: ഒ​രു​ക്ക​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്നു

ഫി​ല​ഡ​ൽ​ഫി​യ: ഓ​ണാ​ഘോ​ഷ​ത്തി​നാ​യി മാ​പ്പ് ഒ​രു​ങ്ങു​ന്നു. പൂ​ക്ക​ള​വും സ​ദ്യ​യും സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളും സ​ജീ​വം. മ​ഹാ​ബ​ലി​യു​ടെ സ്മ​ര​ണ പു​തു​ക്കി ഐ​ക്യ​ത്തി​ന്‍റെ​യും സ​മൃ​ദ്ധി​യു​ടെ​യും സ​ന്ദേ​ശ​മാ​യി മാ​പ്പ് ഓ​ണ​ത്തെ വ​ര​വേ​ൽ​ക്കാ​ൻ ത​യാ​റെ​ടു​ക്കു​ക​യാ​ണ്.

ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ ന​ട​ത്തി​പ്പി​നും ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നു​മാ​യി വി​വി​ധ ക​ലാ​സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ കോ​ഓ​ർ​ഡി​നേ​റ്റ് ചെ​യ്യാ​ൻ സാ​ബു സ​ക്ക​റി​യ​യും ഓ​ണ​സ​ദ്യ​യു​ടെ ഒ​രു​ക്ക​ങ്ങ​ൾ ക്ര​മീ​ക​രി​ച്ച് ലി​ബി​ൻ പു​ന്ന​ശേ​രി​യും നേ​തൃ​നി​ര​യി​ൽ സ​ജീ​വ​മാ​ണ്.

രാ​ഷ്ട്രീ​യ, സി​നി​മാ​രം​ഗ​ത്തെ വി​ശി​ഷ്ടാ​തി​ഥി​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന ഈ ​ഓ​ണാ​ഘോ​ഷ​ത്തി​ലേ​ക്ക് എ​ല്ലാ​വ​രെ​യും ക്ഷ​ണി​ച്ചു​കൊ​ള്ളു​ന്നു എ​ന്ന് മാ​പ്പ് പ്ര​സി​ഡ​ന്‍റ് കൊ​ച്ചു​മോ​ൻ വ​യ​ല​ത്ത് അ​റി​യി​ച്ചു . സിം​ഗി​ൾ ടി​ക്ക​റ്റ് 30 ഡോ​ള​ർ, ഫാ​മി​ലി ടി​ക്ക​റ്റ് ര​ണ്ട് അ​ഡ​ൾ​ട്ട്, ര​ണ്ട് കി​ഡ്സ് 60 ഡോ​ള​ർ എ​ന്ന നി​ര​ക്കി​ൽ ടി​ക്ക​റ്റു​ക​ൾ ല​ഭ്യ​മാ​ണ്.

ലി​ജോ പി. ​ജോ​ർ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ചെ​സ് - കാ​രം​സ് ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ​യും മി​ല്ലി ജോ​ർ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന മ​ദേ​ഴ്സ് ഡേ ​ആ​ഘോ​ഷ​ങ്ങ​ളു​ടെ​യും വി​ജ​യ​ത്തി​ന് ശേ​ഷ​മാ​ണ് മാ​പ്പ് ഓ​ണാ​ഘോ​ഷ​ത്തി​നാ​യി ഒ​രു​ങ്ങു​ന്ന​ത്.

NRI

ട്രൈ​സ്റ്റേ​റ്റ് കേ​ര​ള ഫോ​റ​ത്തി​ന്‍റെ ഓ​ണാ​ഘോ​ഷ ടി​ക്ക​റ്റ് കി​ക്ക്ഓ​ഫ് ഞാ​യ​റാ​ഴ്ച

ഫി​ല​ഡ​ൽ​ഫി​യ: ട്രൈ​സ്റ്റേ​റ്റ് കേ​ര​ള ഫോ​റ​ത്തി​ന്‍റെ ഓ​ണാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ടി​ക്ക​റ്റ് കി​ക്ക്ഓ​ഫ് ച​ട​ങ്ങ് ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം നാ​ലി​ന് ഫി​ല​ഡ​ൽ​ഫി​യ​യി​ലെ Ascension Mar Thoma Church Hallൽ ​സം​ഘ​ടി​പ്പി​ക്കു​ന്നു (10197 Northeast ave, Philadelphia PA 19116).

സ​മൂ​ഹ​ത്തി​ന്‍റെ സാം​സ്കാ​രി​ക ഐ​ക്യ​ത്തി​നും ഓ​ണാ​ഘോ​ഷ​ങ്ങ​ളു​ടെ വി​ജ​യ​ക​ര​മാ​യ തു​ട​ക്ക​ത്തി​നു​മാ​യി ഒ​രു​ക്കി​യി​രി​ക്കു​ന്ന ഈ ​ച​ട​ങ്ങി​ൽ സ്റ്റേ​റ്റ് റ​പ്രെ​സെ​ന്‍റി​റ്റീ​വ് ഷോ​ൺ ഡൗ​ഗ്ർ​ട്ടി മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കും.

ട്രൈ​സ്റ്റേ​റ്റ് പ്ര​ദേ​ശ​ത്തെ മ​ല​യാ​ളി സ​മൂ​ഹ​ത്തിന്‍റെ സ​ജീ​വ സം​ഘ​ട​ന​യാ​യ ട്രൈ​സ്റ്റേ​റ്റ് കേ​ര​ള ഫോ​റം സം​ഘ​ടി​പ്പി​ക്കു​ന്ന ഈ ​പ​രി​പാ​ടി​യി​ൽ സാ​മൂ​ഹി​ക സാം​സ്കാ​രി​ക നേ​താ​ക്ക​ൾ പ​ങ്കെ​ടു​ക്കും.

ഓ​ണാ​ഘോ​ഷ​ങ്ങ​ളു​ടെ ഒ​രു​ക്ക​ങ്ങ​ൾ ഔ​ദ്യോ​ഗി​ക​മാ​യി കൊ​ടി​യേ​റു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഈ ​കി​ക്ക്-​ഓ​ഫ് ച​ട​ങ്ങ് ശ്ര​ദ്ധേ​യ​മാ​കും. ബോ​ബി മാ​ത്യു (ഹോ​ണ​സ്റ്റ് റി​യ​ൽ എ​സ്റ്റേ​റ്റ്) ആ​ദ്യ ടി​ക്ക​റ്റ് ഏ​റ്റു വാ​ങ്ങും.

ട്രൈ​സ്റ്റേ​റ്റ് കേ​ര​ള ഫോ​റ​ത്തി​ന്‍റെ ഓ​ണാ​ഘോ​ഷ​ങ്ങ​ൾ അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ൽ ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന വാ​ർ​ഷി​ക സാം​സ്കാ​രി​ക ഉ​ത്സ​വ​ങ്ങ​ളി​ലൊ​ന്നാ​ണ്.

ട്രൈ​സ്റ്റേ​റ്റ് കേ​ര​ളാ ഫോ​റ​ത്തിന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ ​ആ​ഘോ​ഷം കേ​ര​ള​ത്തിന്‍റെ പാ​ര​മ്പ​ര്യ​വും സം​സ്കാ​ര​വും പു​തു​ത​ല​മു​റ​യി​ലേ​ക്ക് കൈ​മാ​റു​ന്ന ഒ​രു വ​ലി​യ വേ​ദി​യാ​യാ​ണ് മാ​റി​യി​രി​ക്കു​ന്ന​ത്. ഓ​ണാ​ഘോ​ഷ​ങ്ങ​ളി​ൽ മ​ല​യാ​ളി​ക​ളു​ടെ പ​ര​മ്പ​രാ​ഗ​ത ക​ലാ​രൂ​പ​ങ്ങ​ൾ​ക്കും ആ​ചാ​ര​ങ്ങ​ൾ​ക്കും പ്ര​ത്യേ​ക പ്രാ​ധാ​ന്യം ന​ൽ​കു​ന്നു.

സു​രേ​ഷ് നാ​യ​ർ ഒ​രു​ക്കു​ന്ന പൂ​ക്ക​ളം, ആ​ശാ അ​ഗ​സ്റ്റി​ൻ നേ​തൃ​ത്വം ന​ൽ​കു​ന്ന മെ​ഗാ തി​രു​വാ​തി​ര, ഹൃ​ദ്യ​മാ​യ മെ​ഗാ​ഷോ അ​വ​ത​ര​ണ​ങ്ങ​ൾ, വി​വി​ധ നൃ​ത്ത-​സം​ഗീ​ത പ​രി​പാ​ടി​ക​ൾ എ​ന്നി​വ​യി​ലൂ​ടെ കേ​ര​ള​ത്തി​ന്‍റെ നാ​ട​ൻ ചാ​യം ഈ ​വേ​ദി​യി​ൽ മു​ന്കാ​ല​ങ്ങ​ളി​ൽ നി​റ​ഞ്ഞു നി​ന്നി​ട്ടു​ണ്ട്.

കു​ട്ടി​ക​ളു​ടെ​യും യു​വാ​ക്ക​ളു​ടെ​യും സ​ജീ​വ പ​ങ്കാ​ളി​ത്തം ഈ ​ആ​ഘോ​ഷ​ങ്ങ​ളെ കൂ​ടു​ത​ൽ ആ​വേ​ശ​ഭ​രി​ത​മാ​ക്കു​ന്നു. അ​തോ​ടൊ​പ്പം, വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളോ​ടൊ​പ്പം പ്ര​ശ​സ്ത ക​ലാ​കാ​ര​ന്മാ​രു​ടെ സാ​ന്നി​ധ്യ​വും ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​ങ്ങ​ളി​ലൊ​ന്നാ​ണ്.

കു​ടും​ബ​സ​മേ​തം എ​ത്തു​ന്ന മ​ല​യാ​ളി​ക​ൾ​ക്ക് ഒ​രു​മി​ച്ചു സ​മ​യം ചെ​ല​വ​ഴി​ക്കാ​നും സൗ​ഹൃ​ദ​ബ​ന്ധ​ങ്ങ​ൾ ശ​ക്തി​പ്പെ​ടു​ത്താ​നും ഈ ​ആ​ഘോ​ഷം ഒ​രു മി​ക​ച്ച അ​വ​സ​ര​മാ​ണ്.

സാം​സ്കാ​രി​ക വൈ​വി​ധ്യ​വും സ​മൂ​ഹ ഐ​ക്യ​വും ഒ​രു​മി​ച്ച് ആ​ഘോ​ഷി​ക്കു​ന്ന ഈ ​ഓ​ണാ​ഘോ​ഷം, പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ ഹൃ​ദ​യ​ങ്ങ​ളി​ൽ കേ​ര​ള​ത്തി​ന്‍റെ ഓ​ർമ​ക​ളെ വീ​ണ്ടും പു​തു​ക്കു​ന്ന ഒ​രു മ​ഹോ​ത്സ​വ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

സം​ഘ​ട​ന​യു​ടെ ചെ​യ​ർ​മാ​നാ​യ ​ലെ​നോ സ്ക​റി​യ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ​ജോ​ബി ജോ​ർ​ജ്, ട്ര​ഷ​റ​ർ ​രാ​ജ​ൻ സാ​മു​വ​ൽ, സെ​ക്ര​ട്ട​റി ​സു​രേ​ഷ് നാ​യ​ർ, ജോ​യി​ന്‍റ് ട്ര​ഷ​റ​ർ ​ജീ​മോ​ൻ ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്നു.

എ​ക്സി​ക്യൂ​ട്ടീ​വ് വൈ​സ് ചെ​യ​ർ​മാ​ൻ​മാ​രാ​യി ​വി​ൻസെന്‍റ് ഇ​മ്മാ​നു​വ​ൽ, ​ജോ​ർ​ജ് ഓ​ലി​ക്ക​ൽ, ​അ​ല​ക്സ് തോ​മ​സ്, ​സു​ധ ക​ർ​ത്ത, ആ​ശ ഓ​ഗ​സ്റ്റി​ൻ, ​ഫി​ലി​പ്പോ​സ് ചെ​റി​യാ​ൻ, ​അ​ഭി​ലാ​ഷ് ജോ​ൺ എ​ന്നി​വ​ർ സ​ജീ​വ പ​ങ്കാ​ളി​ത്തം വ​ഹി​ക്കു​ന്നു.

ഓ​ണാ​ഘോ​ഷ ചെ​യ​ർ​മാ​നാ​യി ​ബി​നു മാ​ത്യു, കേ​ര​ള ഡേ ​ചെ​യ​ർ​മാ​നാ​യി ​തോ​മ​സ് പോ​ൾ, പ്രോ​ഗ്രാം കോഓ​ർ​ഡി​നേ​റ്റ​റാ​യി ​റോ​ണി വ​ർ​ഗീ​സ് എ​ന്നി​വ​ർ കൂ​ടാ​തെ പിആ​ർഒയാ​യി ​സു​മോ​ദ് ടി. ​നെ​ല്ലി​ക്കാ​ല, അ​വാ​ർ​ഡ് ക​മ്മി​റ്റി ചെ​യ​ർ​മാ​നാ​യി ​ജോ​ർ​ജ് നാ​ട​വ​യ​ൽ, ഐടി കോഓ​ർ​ഡി​നേ​റ്റ​റാ​യി ​സാ​ജ​ൻ വ​ർ​ഗീ​സ്, സോ​ഷ്യ​ൽ മീ​ഡി​യ കോഓ​ർ​ഡി​നേ​റ്റ​റാ​യി ​അ​നൂ​പ് അ​നു, മീ​ഡി​യ കോഓ​ർ​ഡി​നേ​റ്റ​റാ​യി ​അ​രു​ണ്‍ കോ​വാ​ട്ട് എ​ന്നി​വ​ർ പ​രി​പാ​ടി​യു​ടെ വി​ജ​യ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു.

ഫു​ഡ് കോ​ഓർ​ഡി​നേ​റ്റ​റാ​യി ​അ​ഭി​ലാ​ഷ് ജോ​ൺ, ഓ​ഡി​റ്റ​റാ​യി ​ജോ​ൺ പ​ണി​ക്ക​ർ എ​ന്നി​വ​ർ സേ​വ​നം അ​നു​ഷ്ഠി​ക്കു​ന്നു. കൂ​ടാ​തെ കോ​ഓർ​ഡി​നേ​റ്റ​ർ​മാ​രാ​യ ​ടി.​ജെ. തോം​സ​ൺ, ​അ​നീ​ഷ് ജോ​യ്, ​സി​ജു ജോ​ൺ,​ ദി​ലീ​പ് ജോ​ർ​ജ്, ​ജോ​ബി ജോ​ർ​ജ്കു​ട്ടി, വ​ർ​ഗീ​സ് എ​ന്നി​വ​രും പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​ണ്.

ഓ​ണാ​ഘോ​ഷ​ങ്ങ​ളു​ടെ വി​ജ​യ​ക​ര​മാ​യ ന​ട​ത്തി​പ്പി​നാ​യി സ​മൂ​ഹ​ത്തി​ന്‍റെ കൂ​ട്ടാ​യ്മ​യും പി​ന്തു​ണ​യും ആ​വ​ശ്യ​മാ​ണ് എ​ന്ന സ​ന്ദേ​ശ​ത്തോ​ടെ ട്രൈ​സ്റ്റേ​റ്റ് കേ​ര​ള ഫോ​റം എ​ല്ലാ മ​ല​യാ​ളി​ക​ളെ​യും ഈ ​ച​ട​ങ്ങി​ൽ പ​ങ്കാ​ളി​ക​ളാ​കാ​ൻ സ്വാ​ഗ​തം ചെ​യ്യു​ന്നു.

NRI

ഹൂ​സ്റ്റ​ണിൽ ഓ​ണാ​ഘോ​ഷം ഓ​ഗ​സ്റ്റ് 23ന്

ഹൂ​സ്റ്റ​ൺ: ഓ​ഗ​സ്റ്റ് 23ന് ​രാ​വി​ലെ 10ന് ​ഹൂ​സ്റ്റ​ണി​ലെ റോ​സ​ൻ​ബ​ർ​ഗ് എ​പി​ക് സെ​ന്‍റ​റി​ൽ അ​മേ​രി​ക്ക​യി​ലെ ഏ​റ്റ​വും വ​ലി​യ ഓ​ണാ​ഘോ​ഷം ന​ട​ക്കു​മ്പോ​ൾ ടെ​ക്സ​സി​ൽ കേ​ര​ള​ത്തി​ന്‍റെ ഊ​ർ​ജ​സ്വ​ല​മാ​യ ചൈ​ത​ന്യം ഉ​ണ​ർ​ന്നു​വ​രും.

ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്ര​ത്തി​ന്‍റെ അ​നു​ഗ്ര​ഹ​ത്താ​ൽ സം​ഘ​ടി​പ്പി​ക്ക​പ്പെ​ടു​ന്ന ഈ ​മ​ഹ​ത്താ​യ സാം​സ്കാ​രി​ക ഉ​ത്സ​വം പാ​ര​മ്പ​ര്യ​ത്തി​ന്‍റെ​യും ഭ​ക്തി​യു​ടെ​യും​ സം​ഗീ​ത​ത്തി​ന്‍റെ​യും സ​മൂ​ഹ​ത്തി​ന്‍റെ​യും ഒ​രു മ​നോ​ഹ​ര​മാ​യ​ഒ​ത്തു​ചേ​ര​ൽ വാ​ഗ്ദാ​നം ചെ​യ്യു​ന്നു.

കേ​ര​ള​ത്തി​ന്‍റെ ഏ​റ്റ​വും പ്രി​യ​പ്പെ​ട്ട വി​ള​വെ​ടു​പ്പ് ഉ​ത്സ​വ​മാ​യ ഓ​ണം, സ​മൃ​ദ്ധി, ഐ​ക്യം, മ​ഹാ​ബ​ലി​യു​ടെ​ഐ​തി​ഹാ​സി​ക ഭ​ര​ണം എ​ന്നി​വ ആ​ഘോ​ഷി​ക്കു​ന്നു. ഹൂ​സ്റ്റ​ൺ ആ​ഘോ​ഷം​കേ​ര​ള​ത്തി​ന്‍റെ ഉ​ത്സ​വ പാ​ര​മ്പ​ര്യ​ങ്ങ​ളു​ടെ ഊ​ഷ്മ​ള​ത​യും ഗാം​ഭീ​ര്യ​വും പു​നഃ​സൃ​ഷ്ടി​ക്കും അ​മേ​രി​ക്ക​യി​ലു​ട​നീ​ള​മു​ള്ള​ കു​ടും​ബ​ങ്ങ​ളെ​യും സാം​സ്കാ​രി​ക പ്രേ​മി​ക​ളെ​യും ഒ​രു​മി​ച്ച് കൈ ​കോ​ർ​ക്കു​വാ​ൻ ഈ ​ഓ​ണം അ​വ​സ​രമൊ​രു​ക്കു​ന്നു.

സാം​സ്കാ​രി​ക പ്ര​ക​ട​ന ങ്ങ​ൾ, ക്ലാ​സി​ക്ക​ൽ, നാ​ടോ​ടി നൃ​ത്ത​ങ്ങ​ൾ, ഊ​ർ​ജ്ജ​സ്വ​ല​മാ​യ പു​ഷ്പാ​ല​ങ്കാ​ര​ങ്ങ​ൾ, സ​മൃ​ദ്ധി​യെ യും​ഒ​രു​മ​യെ​യും പ്ര​തീ​ക പ്പെ​ടു​ത്തു​ന്ന വാ​ഴ​യി​ല​യി​ൽ വി​ള​മ്പു​ന്ന വിഭ​വ​സ​മൃ​ദ്ധ​മാ​യ മ​ഹ​ത്താ​യ ഓ​ണം സ​ദ്യ എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള​പ​ര​മ്പ​രാ​ഗ​ത ഓ​ണാ​ഘോ​ഷ​ങ്ങ​ളു​ടെ ഒ​രു സ​മ്പ​ന്ന​മാ​യ ഒ​രു ശ്രേ​ണി ഈ​പ​രി​പാ​ടി​യി​ൽ ഉ​ണ്ടാ​യി​രി​ക്കും.

ഹ്യൂ​സ്റ്റ​ൺ ഓ​ണാ​ഘോ​ഷം വ​ർ​ഷ​ങ്ങളാ​യി​ ക്ര​മാ​നു​ഗ​ത​മാ​യി വ​ള​ർ​ന്നി​ട്ടു​ണ്ടെ​ന്നും വ​ട​ക്കേ അ​മേ​രി​ക്ക​യി​ലെ ഇ​ന്ത്യ​ൻ​പ്ര​വാ സി​ക​ൾ ഏ​റ്റ​വും പ്ര​തീ​ക്ഷി ക്കു​ന്ന സാംസ്കാ​രി​ക ഒ​ത്തു​ചേ​ര​ലു​ക​ളി​ൽ​ഒ​ന്നാ​യി പ​രി​ണ​മി​ച്ചി​ട്ടു​ണ്ടെ​ന്നും ക​മ്യൂ​ണി​റ്റി നേ​താക്ക​ൾ ശ്ര​ദ്ധി​ക്കു​ന്നു. ഈ​വ​ർ​ഷ​ത്തെ ആ​ഘോ​ഷ​ത്തി​ൽ ആ​യി​ര​ക്ക​ണ​ക്കി​ന് പ​ങ്കാ​ളി​ക​ൾ​പ​ങ്കെ​ടു​ക്കു​മെ​ന്ന് പ്ര​തീ​ക്ഷി ക്കു​ന്നു,

ഇ​ത് അ​മേ​രി​ക്ക​യി​ലെ ഏ​റ്റ​വും വ​ലി​യ ഓ​ണം പ​രി​പാ​ടി​യാ​യി മാ​റു​ന്നു. ഓ​ണം ഒ​രു ഉ​ത്സ​വ​ത്തേ​ക്കാ​ൾ​കൂ​ടു​ത​ലാ​ണ് - അ​ത് സം​സ്കാ​ര​ത്തി​ന്‍റെയും​പൈ​തൃ​ക​ത്തി​ന്‍റെ​യും​സ​മൂ​ഹ​ത്തി​ന്‍റെയും ​ആ​ഘോ​ഷ​മാ​ണ്. ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്ര​ത്തി​ലെ സം​ഘാ​ട​ക​ർ പ​റ​ഞ്ഞു. 

ഹൂസ്റ്റ​ണി​ൽ ഈ ​മ​ഹ​ത്താ​യ പ​രി​പാ​ടി സം​ഘ​ടി​പ്പിക്കു​ന്നതി​ലും ഇ​ന്ത്യ​ൻ ശാ​സ്ത്രീ​യ സം​ഗീ​ത​ത്തി​ന്റെ സ​മ്പ​ന്ന​ത​യെ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന അ​ത്ത​രം വി​ശി​ഷ്ട ക​ലാ​കാ​ര​ന്മാ​രെ സ്വാ​ഗ​തം ചെ​യ്യു​ന്ന​തി​ലും ഞ​ങ്ങ​ൾ​ക്ക് ബ​ഹു​മ​തി​യു​ണ്ട്.

പാ​ര​മ്പ​ര്യ​ത്തിന്‍റെയും സം​ഗീ​ത​ത്തിന്‍റെ​യും ഐ​ക്യ​ത്തിന്‍റെ​യും ഈ ​അ​സാ​ധാ​രണ​ആ​ഘോ​ഷ​ത്തി​ൽ പ​ങ്കു​ചേ​രാ​ൻ അ​മേ​രി​ക്ക യി​ലു​ട​നീ​ളമു​ള്ള കു​ടും​ബ​ങ്ങ​ളെ​യും, സാം​സ്കാ​രി​ക പ്രേ​മി​ക​ളെ​യും,അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ളെ​യും സ്നേ​ഹ​പൂ​ർ​വം ക്ഷ​ണി​ക്കു​ന്നു.

മാ​ർ​ച്ച് 7 ശ​നി​യാ​ഴ്ച വി​ശു​ദ്ധ പൊ​ങ്ക​ല മ​ഹോ​ൽ​സ​വ​വും ആ​ച​രി​ക്കും,ഇ​ത് കൃ​ത​ജ്ഞ​ത, സ​മൃ​ദ്ധി, ആ​ത്മീ​യ ഭ​ക്തി എ​ന്നി​വ​യു​ടെ പ്ര​തീ​ക​മാ​യ ഒ​രു​ഭ​ക്തി നി​ർ​ഭ​ര​മാ​യ പ​രി​പാ​ടി​യാ​ണ്. കേ​ര​ള​ത്തി​ന്‍റെ ആ​ഴ​ത്തി​ൽ വേ​രൂ​ന്നി​യ ആ​ത്മീ​യ പാ​ര​മ്പ ര്യ​ങ്ങ​ളെ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന, പ്രാ​ർ​ഥന​യി​ലും ഐ​ക്യ​ത്തി​ലും പ​ര​മ്പ​രാഗ​ത പൊ​ങ്ക​ല ഒ​രു​ക്കം അ​ർ​പ്പി​ക്കാ​ൻ ഭ​ക്ത​ർ ഒ​ത്തു​കൂ​ടും.

ആ​ഘോ​ഷ​ത്തി​ന് അ​സാ ധാ​ര​ണ​മാ​യ പ്രൗ​ഢി പ​ക​രു​ന്ന ഈ​പ​രി പാ​ടി​യി​ൽ പ്ര​ശ​സ്ത ഇ​ന്ത്യ​ൻ പി​ന്ന​ണി ഗാ​യി​ക ബി​ന്നി കൃ​ഷ്ണ​കു​മാ​ർ മു​ഖ്യാ​തി ഥി​യാ​യി​രി​ക്കും. ഇ​ന്ത്യ​ൻ ക്ലാ​സി​ക്ക​ൽ, ച​ല​ച്ചി​ത്ര സം​ഗീ​ത ത്തി​ലെ പ്ര​ശ​സ്ത ശ​ബ്ദ​മാ​യ ബി​ന്നി കൃ​ഷ്ണ​കു​മാ​ർ ത​ന്‍റെ ആ​ത്മാ​ർ​ഥമാ​യ ആ​ലാ​പ​ന​ങ്ങ​ളി​ലൂ​ടെ ലോ​ക​മെ​മ്പാ​ടു​മു​ള്ള പ്രേ​ക്ഷ​ക​രെ ആ​ക​ർ​ഷി​ച്ചു.

അ​വ​രു​ടെ ഭ​ർ​ത്താ​വും പ്ര​ശ​സ്ത ക​ർ​ണാ​ട ക​സം ഗീ​ത​ജ്ഞ​നു​മാ​യ കൃ​ഷ്ണ കു​മാ​റും അ​വ​രു​ടെ സം​ഗീ​ത സാ​ന്നി​ധ്യ​ത്താ​ൽ ച​ട​ങ്ങി​നെ അ​ല​ങ്ക​രി​ക്കും. ഇ​ത് ഉ​ത്സ​വ​ത്തെ അ​വി​സ്മ​ര​ണീ​യ​മാ​യ ഒ​രു മു​ഹൂ​ർ​ത്ത​മാ​യി മാ​റ്റും.

ക്ഷേ​ത്ര ഭാ​ര​വാ​ഹി​ക​ൾ അ​മേ​രി​ക്ക​ൻ മ​ല​യാ​ളി സ​മൂ​ഹ​ത്തെ സ​ഹ​ർ​ഷം​സ​വി​ന​യം ഹ​ര്ഷാ​ര​വ​ങ്ങ​ളോ​ടെ എ​തി​രേ​ൽ​ക്കാ​ൻ സ്നേ​ഹ​പൂ​ർ​വം ക്ഷ​ണി​ക്കു​ന്നു.

NRI

ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച് കേ​ളി മ​ലാ​സ് ഏ​രി​യ

റി​യാ​ദ്: കേ​ളി ക​ലാ​സാം​സ്‌​കാ​രി​ക വേ​ദി മ​ലാ​സ് ഏ​രി​യ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ "ആ​വ​ണി 2025' എ​ന്ന പേ​രി​ല്‍ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. മ​ലാ​സ് ഏ​രി​യ​യെ മൂ​ന്നാ​യി വി​ഭ​ജി​ച്ച​തി​നെ ശേ​ഷം ന​ട​ന്ന ആ​ദ്യ​ത്തെ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​യി​ൽ റി​യാ​ദി​ൽ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​രും കു​ടും​ബാം​ഗ​ങ്ങ​ളും അ​ട​ക്കം എ​ണ്ണൂ​റി​ല​ധി​കം പേ​ർ പ​ങ്കെ​ടു​ത്തു.

കേ​ളി അം​ഗ​ങ്ങ​ൾ ത​യാ​റാ​ക്കി​യ ഓ​ണ​സ​ദ്യ​യോ​ടെ​യാ​ണ് ആ​ഘോ​ഷം തു​ട​ങ്ങി​യ​ത്. ചെ​ണ്ട മേ​ള​ത്തോ​ടു​കൂ​ടി‌​യു​ള്ള മാ​വേ​ലി​യു​ടെ വ​ര​വും നി​ര​വ​ധി ഓ​ണ​ക്ക​ളി​ക​ളും പ​രി​പാ​ടി​യു​ടെ മാ​റ്റു​കൂ​ട്ടി. കു​ട്ടി​ക​ളും മു​തി​ര്‍​ന്ന​വ​രും ഒ​രു​പോ​ലെ എ​ല്ലാ പ​രി​പാ​ടി​ക​ളി​ലും പ​ങ്കാ​ളി​ക​ളാ​യി.

തു​ട​ർ​ന്ന് രാ​ത്രി​യോ​ട് കൂ​ടി നി​ര​വ​ധി ക​ലാ​കാ​ര​ന്മാ​ർ അ​വ​ത​രി​പ്പി​ച്ച സ്റ്റേ​ജ് പ്രോ​ഗ്രാ​മു​ക​ളും മ​ലാ​സ് യൂ​ണി​റ്റ് അം​ഗ​മാ​യ ഷു​ഹൈ​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​വ​ത​രി​പ്പി​ച്ച മ്യൂ​സി​ക് ഇ​വ​ന്‍റും ഡി​ജെ​യും അ​ര​ങ്ങേ​റി.

ഷി​നു ന​വീ​ൻ രൂ​പം ന​ൽ​കി​യ വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ന്‍റെ ചി​ത്രം ആ​ലേ​ഖ​നം ചെ​യ്ത പൂ​ക്ക​ളം ശ്ര​ദ്ധേ​യ​മാ​യി. ഓ​ണാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ന് മ​ലാ​സ് ഏ​രി​യ സെ​ക്ര​ട്ട​റി വി .​എം. സു​ജി​ത്ത് സ്വാ​ഗ​തം പ​റ​ഞ്ഞു.

സ​മ്മേ​ള​നം സാ​ഹി​ത്യ - സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നും മ​ല​യാ​ളം മി​ഷ​ൻ സൗ​ദി ചാ​പ്റ്റ​ർ സെ​ക്ര​ട്ട​റി​യു​മാ​യ ജോ​മോ​ൻ സ്റ്റീ​ഫ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

 

NRI

അ​ക്ഷ​ര ന​ഗ​രി അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണാ​ഘോ​ഷം ഗം​ഭീ​ര​മാ​യി

ദോ​ഹ: ഖ​ത്ത​റി​ലെ കോ​ട്ട​യം നി​വാ​സി​ക​ളു​ടെ സം​ഘ​ട​ന​യാ​യ അ​ക്ഷ​ര ന​ഗ​രി അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണാ​ഘോ​ഷം "അ​ക്ഷ​ര​ന​ഗ​രി​യു​ടെ പൊ​ന്നോ​ണം 2K5' ഒ​ലി​വ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ൾ തു​മാ​മ ക്യാ​മ്പ​സി​ൽ സം​ഘ​ടി​പ്പി​ച്ചു.

അ​ക്ഷ​ര​ന​ഗ​രി അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് വ​ന്ന​ല എ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ ഇ​ന്ത്യ​ൻ എം​ബ​സി ഫ​സ്റ്റ് സെ​ക്ര​ട്ട​റി ഡോ. ​ഈ​ഷ് സിം​ഗാ​ൾ ഓ​ണാ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഐ​സി​സി പ്ര​സി​ഡ​ന്‍റ് എ.​പി. മ​ണി​ക​ണ്ഠ​ൻ, ഐ​സി​ബി​എ​ഫ് പ്ര​സി​ഡ​ന്‍റ് ഷാ​ന​വാ​സ് ടി. ​ബാ​വ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ദീ​പ​ക് ഷെ​ട്ടി, ഒ​ലി​വ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ൾ ഡ​യ​റ​ക്ട​ർ ജീ​സ് ജോ​സ​ഫ്, ദോ​ഹ സെ​ന്‍റ് പീ​റ്റേ​ഴ്സ് ക്നാ​നാ​യ പ​ള്ളി വി​കാ​രി റ​വ. ഫാ. ​അ​ജു തു​ട​ങ്ങി ഒ​ട്ടേ​റെ പ്ര​മു​ഖ​ർ ആ​ശം​സ നേ​ർ​ന്നു.

മ​നോ​ഹ​ര​മാ​യ അ​വ​ത​ര​ണ​ത്തി​ലൂ​ടെ ആ​ർ.​ജെ. ജി​ബി​ൻ ആ​ഘോ​ഷ​ത്തി​ന് വേ​റി​ട്ടൊ​രു ചാ​രു​ത ന​ൽ​കി. 13 വ​യ​സു​കാ​രി​യാ​യ ന​ഥാ​നി​യ ലെ​ല വി​പി​ന്‍റെ പ്ര​സം​ഗം ശ്ര​ദ്ധേ​യ​മാ​യി. ക​ഴി​ഞ്ഞ അ​ധ്യ​യ​ന വ​ർ​ഷം പ​ത്താം ക്ലാ​സ് പ​രീ​ക്ഷ​യി​ൽ മി​ക​ച്ച വി​ജ​യം കൈ​വ​രി​ച്ച വി​ദ്യാ​ർ​ഥി​ക​ളെ അ​ക്ഷ​ര ന​ഗ​രി ആ​ദ​രി​ച്ചു.

ക​ല കാ​യി​ക രം​ഗ​ത്തു വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച അം​ഗ​ങ്ങ​ളെ​യും പ​രി​പാ​ടി​ക​ൾ​ക്ക് സ്പോ​ൺ​സ​ർ​ഷി​പ് ന​ൽ​കി​യ​വ​രെ​യും വി​വി​ധ മേ​ഖ​ല​ക​ളി​ൽ പ​രി​പാ​ടി​ക്ക് സ​ഹാ​യം ന​ൽ​കി​യ​വ​രെ​യും അ​ക്ഷ​ര ന​ഗ​രി അ​സോ​സി​യേ​ഷ​ൻ ആ​ദ​രി​ച്ചു.

 

NRI

"ചി​ങ്ങ നി​ലാ​വ്' ഓ​ണാ​ഘോ​ഷം അ​ര​ങ്ങേ​റി

അ​ബു​ദാ​ബി: സ്വാ​തി ക്രീ​യേ​ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ഒ​രു കൂ​ട്ടം സി​നി​മാ പ്രേ​മി​ക​ൾ ആ​രം​ഭി​ച്ച സി​നി മൈ​ൻ​ഡ്‌​സ് കേ​ര​ള​യു​ടെ ആ​ദ്യ സം​ഗ​മം "ചി​ങ്ങ നി​ലാ​വ്' അ​ബു​ദാ​ബി​യി​ൽ ന​ട​ന്നു,

ഡോ. ​ധ​ന​ല​ക്ഷ്മി​യു​ടെ വി​യോ​ഗ​ത്തി​ൽ ആ​ദ​രാ​ഞ്ജ​ലി അ​ർ​പ്പി​ച്ച് തു​ട​ങ്ങി​യ സ​മ്മേ​ള​ന​ത്തി​ൽ സി​എം​കെ സ്ഥാ​പ​ക വി​ദ്യ നി​ഷ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഇ​ന്ത്യ സോ​ഷ്യ​ൽ സെ​ന്‍റ​ർ പ്ര​സി​ഡ​ന്‍റ് ജ​യ​ച​ന്ദ്ര​ൻ നാ​യ​ർ, സെ​ക്ര​ട്ട​റി സ​ത്യ​ബാ​ബു, സ​മാ​ജം പ്ര​സി​ഡ​ന്‍റ് സ​ലീം ചി​റ​ക്ക​ൽ, സെ​ക്ര​ട്ട​റി സു​രേ​ഷ് അ​ഷ്‌​റ​ഫ് ലു​ലു, പ്രോ​ഗ്രാം കോ​ഓ​ർ​ഡി​നേ​റ്റ​ർ ന​സീ​ർ, സി.​വി. എം. ​ഫ​ത്താ​ഹ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

നി​ഷാ​ൻ റോ​യ്, എം.​കെ. ഫി​റോ​സ്, ഹ​മീ​ദ്, മ​മ്മി​ക്കു​ട്ടി, വാ​ഹി​ബ്, സ​ബീ​ന, ഇ​സ്മ​യി​ൽ, സു​മേ​ഷ്, ഷാ​നി, അ​ൻ​സാ​ർ ക​ബീ​ർ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു,

വി​വി​ധ ക​ലാ​വി​നോ​ദ പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി. അ​ൻ​സാ​ർ വെ​ഞ്ഞാ​റ​മൂ​ട്, ഫ​ഹീം, ഡോ. ​ഷാ​സി​യ, റ​ജ എ​ന്നി​വ​ർ ഗാ​ന​പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

NRI

കേ​ര​ള സ​മാ​ജം മ്യൂ​ണി​ക് ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു

മ്യൂ​ണി​ക്: ജ​ര്‍​മ​നി​യി​ലെ പ്ര​ധാ​ന ന​ഗ​ര​മാ​യ മ്യൂ​ണി​ക്കി​ലെ മ​ല​യാ​ളി​ക​ള്‍ ഓ​ണം ആ​ഘോ​ഷി​ച്ചു. കേ​ര​ള സ​മാ​ജം മ്യൂ​ണി​ക് സം​ഘ​ടി​പ്പി​ച്ച ഓ​ണാ​ഘോ​ഷ​ത്തി​ല്‍ ആ​യി​ര​ത്തി​ല​ധി​കം ജ​ര്‍​മ​ന്‍ മ​ല​യാ​ളി​ക​ള്‍ പ​ങ്കെ​ടു​ത്തു.

മ്യൂ​ണി​ക്കി​ലെ ഇ​ന്ത്യ​ന്‍ കോ​ണ്‍​സു​ലേ​റ്റ് കോ​ണ്‍​സ​ല്‍ അ​മീ​ര്‍ ബ​ഷീ​ര്‍ ആ​ഘോ​ഷ​ങ്ങ​ള്‍ ഔ​ദ്യോ​ഗി​ക​മാ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു. വു​മ​ന്‍​സ് ഇ​ന്‍ മ്യൂ​ണി​ക് അ​വ​ത​രി​പ്പി​ച്ച 164 പേ​ര്‍ പ​ങ്കെ​ടു​ത്ത 10 മി​നി​റ്റ് നീ​ണ്ട് നി​ന്ന മെ​ഗാ തി​രു​വാ​തി​ര ഓ​ണാ​ഘോ​ഷ​ത്തി​ലെ പ്ര​ധാ​ന ആ​ക​ര്‍​ഷ​ണ​മാ​യി.

ജ​ര്‍​മ​നി​യി​ലെ ക​ലാ​സാം​സ്കാ​രി​ക കൂ​ട്ടാ​യ്മ​യാ​യ സം​സ്കാ​ര അ​വ​ത​രി​പ്പി​ച്ച ചെ​ണ്ട​മേ​ള​ത്തോ​ട് കൂ​ടി​യാ​ണ് ക​ലാ​പ​രി​പാ​ടി​ക​ള്‍ തു​ട​ങ്ങി​യ​ത്. കു​ട്ടി​ക​ളു​ടെ​യും മു​തി​ര്‍​ന്ന​വ​രു​ടെ​യും ക​ലാ​പ​രി​പാ​ടി​ക​ള്‍, വ​ടം​വ​ലി എ​ന്നി​വ​യും ആ​വേ​ശ​ക​ര​മാ​യി. വി​ഭ​വ സ​മൃ​ദ്ധ​മാ​യ സ​ദ്യ​യും ഒ​രു​ക്കി​യി​രു​ന്നു.

NRI

ജ​ര്‍​മ​നി​യി​ല്‍ യൂ​റോ​പ്പ മ​ല്ലൂ​സി​ന്‍റെ ഓ​ണാ​ഘോ​ഷം ഗം​ഭീ​ര​മാ​യി

ബ​ര്‍​ലി​ന്‍: ജ​ര്‍​മ​നി​യി​ലെ ബാ​ഡ​ന്‍ വ്യു​ര്‍​ട്ടെം​ബ​ര്‍​ഗ് സം​സ്ഥാ​ന​ത്തി​ലെ ലോ​റാ ന​ഗ​ര​ത്തി​ലെ ന​വ മ​ല​യാ​ളി കൂ​ട്ടാ​യ്മ​യാ​യ യൂ​റോ​പ്പ മ​ല്ലൂ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ തി​രു​വോ​ണാ​ഘോ​ഷം "ആ​ര​വം 2025' സം​ഘ​ടി​പ്പി​ച്ചു.

ഷോ​പ്ഫെ​യിം ഇ​വ​ൻ​ജ​ലി​ക്ക​ല്‍ ദേ​വാ​ല​യ ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് ​പ​രി​പാ​ടി​ ന​ട​ന്ന​ത്. നാ​ട്ടി​ല്‍ നി​ന്നും മ​ക്ക​ളെ സ​ന്ദ​ര്‍​ശി​ക്കാ​നെ​ത്തി​യ മാ​താ​പി​താ​ക്ക​ളാ​യ ജെ​യിം​സ് തോ​മ​സ് - സോ​ഫി ജെ​യിം​സ്, മ​രി​യ ജോ​ര്‍​ജ് കു​ള​ങ്ങ​ര, ഉ​ഷാ​ദേ​വി, ബേ​ബി ചെ​റി​യാ​ന്‍ കോ​ലാ​ട്ടു​കു​ടി, ഷീ​ല ബേ​ബി എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് ദീ​പം കൊ​ളു​ത്തി പ​രി​പാ​ടി​ക​ള്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

 

NRI

വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ യൂ​റോ​പ്പ് റീ​ജി​യ​ൺ ഒ​രു​ക്കി​യ ഓ​ണാ​ഘോ​ഷം ഗം​ഭീ​ര​മാ​യി

 ലണ്ടൻ: വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ യൂ​റോ​പ്പ് റീ​ജി​യ​ൺ ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ ഭാ​ഗ​മാ​യി ന​ട​ത്തി​യ ഓ​ണാ​ഘോ​ഷ​ത്തി​ൽ ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നാ​യി ഒ​ട്ടേ​റെ പേ​ർ പ​ങ്കെ​ടു​ത്തു.

ഓ​ൺ​ലെെ​നി​ലൂ​ടെ​യാ​ണ് ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച​ത്. ഡ​ബ്ല്യു​എം​സി ജ​ർ​മ​ൻ പ്രൊ​വി​ൻ​സ് വൈ​സ് പ്ര​സി​ഡ​ന്‍റും ഗാ​യ​ക​നു​മാ​യ ജെ​യിം​സ് പാ​ത്തി​ക്ക​ലി​ന്‍റെ ഈ​ശ്വ​ര പ്രാ​ർ​ഥ​ന​യോ​ടെ​യാ​ണ് ആ​ഘോ​ഷ​ത്തി​ന് തു​ട​ക്ക​മി​ട്ട​ത്.

തു​ട​ർ​ന്ന് ഡ​ബ്ല്യു​എം​സി അ​യ​ർ​ല​ൻ​ഡ് പ്രൊ​വി​ൻ​സി​ലെ ഷൈ​ബു ജോ​സ​ഫ് ക​ട്ടി​ക്കാ​ട്ടി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ചെ​ണ്ട​മേ​ളം അ​ര​ങ്ങേ​റി. യു​കെ​യി​ലെ ഡ​ബ്ല്യു​എം​സി നോ​ർ​ത്ത് വെ​സ്റ്റ് പ്രൊ​വി​ൻ​സി​ൽ നി​ന്നു​ള്ള ജോ​ഷി ജോ​സ​ഫാ​ണ് മ​ഹാ​ബ​ലി​യാ​യി വേ​ഷ​മി​ട്ട​ത്.

ഡ​ബ്ല്യു​എം​സി ഫ്രാ​ങ്ക്ഫ​ർ​ട്ട് പ്രൊ​വി​ൻ​സി​ൽ നി​ന്നു​ള്ള ന​ർ​ത്ത​കി​മാ​രാ​യ ല​ക്ഷ്മ‌ി അ​രു​ൺ, സീ​ന കു​ള​ത്തി​ൽ, സീ​ന മ​ണ​മേ​യി​ൽ, മെ​റീ​ന ദേ​വ​സ്യ, റി​ൻ​സി സ്ക​റി​യ, ഫ്ളെ​റി​ന അ​നൂ​പ്, സി​ൽ​വി ക​ട​ക്ക​ത​ല​ക്ക​ൽ, റെ​മി​യ മാ​ത്യു എ​ന്നി​വ​ർ തി​രു​വാ​തി​ര അ​വ​ത​രി​പ്പി​ച്ചു.

പ്ര​മു​ഖ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നാ​യ എ​സ്. ശ്രീ​കു​മാ​റും സാ​മൂ​ഹ്യ​പ്ര​തി​ബ​ന്ധ​താ അ​വാ​ർ​ഡ് ജേ​താ​വാ​യ റോ​യി ജോ​സ​ഫ് മാ​ൻ​വെ​ട്ട​വു​മാ​യി​രു​ന്നു മു​ഖ്യ​പ്ര​ഭാ​ഷ​ക​രും മു​ഖ്യാ​തി​ഥി​ക​ളും.

ഡ​ബ്ല്യു​എം​സി ഗ്ലോ​ബ​ൽ ചെ​യ​ർ​മാ​ൻ ഗോ​പാ​ല​ൻ പി​ള്ള, പ്ര​സി​ഡ​ന്‍റ് ജോ​ൺ മ​ത്താ​യി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ക്രി​സ്റ്റോ​ഫ​ർ വ​ർ​ഗീ​സ്, യൂ​റോ​പ്പ് റീ​ജി​യ​ൺ ചെ​യ​ർ​മാ​ൻ ജോ​ളി ത​ട​ത്തി​ൽ എ​ന്നി​വ​ർ ഓ​ണ​സ​ന്ദേ​ശം ന​ൽ​കി.

അ​മേ​രി​ക്ക​ൻ റീ​ജി​യ​ണി​ലെ ഫി​ല​ൽ​ഡ​ൽ​ഫി​യ പ്രൊ​വി​ൻ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഒ​ക്ടോ​ബ​ർ ര​ണ്ടി​ന് പ​ത്ത​നാ​പു​രം ഗാ​ന്ധി​ഭ​വ​നി​ൽ​വ​ച്ചു നി​ർ​ധ​ന​രാ​യ 25 യു​വ​തീ​യു​വാ​ക്ക​ൾ​ക്കു സാ​മ്പ​ത്തി​ക സ​ഹാ​യം ന​ൽ​കി വി​വാ​ഹം ന​ട​ത്തി​ക്കൊ​ടു​ക്കു​ന്ന​താ​യി ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റ് ജോ​ൺ മ​ത്താ​യി അ​റി​യി​ച്ചു.

ഫി​ല​ഡ​ൽ​ഫി​യ പ്രൊ​വി​ൻ​സ് പ്ര​സി​ഡ​ന്‍റ് നൈ​നാ​ൻ മ​ത്താ​യി​യും സ​ന്നി​ഹി​ത​രാ​യി​രു​ന്നു. ഡ​ബ്ല്യു​എം​സി യൂ​റോ​പ്പ് റീ​ജി​യ​ൺ പ്ര​സി​ഡ​ന്‍റ് ജോ​ളി എം. ​പ​ട​യാ​ട്ടി​ൽ എ​ല്ലാ​വ​രേ​യും സ്വാ​ഗ​തം ചെ​യ്തു.

കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ സാം​സ്കാ​രി​ക വ​കു​പ്പി​ന്‍റെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മ​ല​യാ​ളം മി​ഷ​ൻ യു​കെ ചാ​പ്റ്റ​റി​ന്‍റെ പ്ര​സി​ഡ​ന്‍റും ലോ​ക​കേ​ര​ള സ​ഭാം​ഗ​വു​മാ​യ സി.​എ. ജോ​സ​ഫ് പ്ര​ത്യേ​കാ​തി​ഥി​യാ​യി​രു​ന്നു.

 

NRI

ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച് കെ​പി​എ ഗു​ദൈ​ബി​യ ഏ​രി​യ

മനാമ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ 10 ഏ​രി​യ​ക​ളി​ലാ​യി ന​ട​ത്തി​വ​രു​ന്ന "പോ​ന്നോ​ണം 2025'ന്‍റെ ഭാ​ഗ​മാ​യി ഗു​ദേ​ബി​യ ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഓ​റ ആ​ർ​ട്സ് സെ​ന്‍റ​റി​ൽ ഗു​ദേ​ബി​യ ഏ​രി​യ​യു​ടെ ഓ​ണ​പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു.

കെ​പി​എ പ്ര​സി​ഡ​ന്‍റ് അ​നോ​ജ് മാ​സ്റ്റ​ർ പരിപാടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ച​ട​ങ്ങി​ൽ ഐ​സി​ആ​ർ​എ​ഫ് മു​ൻ ചെ​യ​ർ​മാ​ൻ ഡോ. ​ബാ​ബു രാ​മ​ച​ന്ദ്ര​ൻ മു​ഖ്യാ​തി​ഥി​യാ​യും ന്യൂ ​ഇ​ന്ത്യ​ൻ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ കെ. ​ഗോ​പി​നാ​ഥ​ൻ മേ​നോ​ൻ വി​ശി​ഷ്ഠാ​തി​ഥി​യാ​യും പ​ങ്കെ​ടു​ത്തു.

കേ​ര​ളീ​യ പാ​ര​മ്പ​ര്യ​വും സം​സ്കാ​ര​വും വി​ദേ​ശ​മ​ണ്ണി​ൽ നി​ല​നി​ർ​ത്താ​ൻ ഇ​ത്ത​രം പ​രി​പാ​ടി​ക​ൾ വ​ലി​യ പ​ങ്കു​വ​ഹി​ക്കു​ന്നു​ണ്ടെ​ന്നും അ​തു​പോ​ലെ ത​ന്നെ ഏ​രി​യ അം​ഗ​ങ്ങ​ൾ ത​മ്മി​ൽ പ​രി​ച​യ​പ്പെ​ടു​വാ​നും ബ​ന്ധ​ങ്ങ​ൾ കൂ​ടു​ത​ൽ ദൃ​ഢ​മാ​ക്കു​വാ​നു​മു​ള്ള അ​വ​സ​രം ഇ​ങ്ങ​നെ​യു​ള്ള ആ​ഘോ​ഷ പ​രി​പാ​ടി​ക​ളി​ലൂ​ടെ ല​ഭി​ക്കു​മെ​ന്നും പ​ങ്കെ​ടു​ത്ത വി​ശി​ഷ്‌​ടാ​ഥി​ക​ൾ പ​റ​ഞ്ഞു.

കെ​പി​എ ഗു​ദൈ​ബി​യ ഏ​രി​യ പ്ര​സി​ഡ​ന്‍റ് ബി.​കെ. തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ന് ഏ​രി​യ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് ഷ​ഹ​നാ​സ് ഷാ​ജ​ഹാ​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു.

 

NRI

കു​റ​വി​ല​ങ്ങാ​ട് അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണാ​ഘോ​ഷം ശ​നി​യാ​ഴ്ച

ഹൂ​സ്റ്റ​ൺ: ടെ​ക്‌​സ​സി​ലെ ഗ്രേ​റ്റ​ർ ഹൂ​സ്റ്റ​ൺ ഏ​രി​യ​യി​ൽ ആ​രം​ഭി​ച്ചി​രി​ക്കു​ന്ന കു​റ​വി​ല​ങ്ങാ​ട് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഹൂ​സ്റ്റ​ൺ എ​ന്ന സം​ഘ​ട​ന​യു​ടെ പ്ര​ഥ​മ ഓ​ണാ​ഘോ​ഷം "ഓ​ണ​നി​ലാ​വ്' എ​ന്ന പേ​രി​ൽ ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം നാ​ല് മു​ത​ൽ ട്രി​നി​റ്റി മാ​ർ​ത്തോ​മ്മ ച​ർ​ച്ച് ഹാ​ളി​ൽ ന​ട​ക്കും.

മി​സൗ​റി സി​റ്റി മേ​യ​ർ റോ​ബി​ൻ ഏ​ല​ക്കാ​ട്ട് ഭ​ദ്ര​ദീ​പം കൊ​ളു​ത്തി പ​രി​പാ​ടി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യും. എ​ഴു​ത്തു​കാ​ര​നും വാ​ഗ്മി​യു​മാ​യ എ.​സി. ജോ​ർ​ജ് ആ​ശം​സ അ​ർ​പ്പി​ക്കും. ആ​ന​യും വെ​ഞ്ചാ​മ​ര​വും ചെ​ണ്ട​മേ​ള​വും മു​ത്തു​ക്കു​ട​ക​ളും താ​ല​പ്പൊ​ലി​യു​മാ​യി മാ​വേ​ലി മ​ന്ന​ന്‍റെ എ​ഴു​ന്നെ​ള്ള​ത്ത് പ​രി​പാ​ടി​ക​ൾ​ക്ക് കൊ​ഴു​പ്പേ​കും.

യു​വാ​ക്ക​ളു​ടെ തി​രു​വാ​തി​ര​യും കു​ട്ടി​ക​ളു​ടെ ഡാ​ൻ​സു​ക​ളും പാ​ട്ടു​ക​ളും ക​പ്പി​ൾ ഡാ​ൻ​സും കൂ​ടാ​തെ സ്വ​ന്ത​മാ​യി നി​ർ​മി​ച്ച വ​ള്ള​ത്തി​ൽ വ​ഞ്ചി​പ്പാ​ട്ടോ​ടു​കൂ​ടി​യ വ​ള്ളം​ക​ളി​യും ന​ട​ത്ത​പ്പെ​ടും. വി​ഭ​വ സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ​യും ഒ​രു​ക്കു​ന്നു​ണ്ട്. എ​ല്ലാ കു​റ​വി​ല​ങ്ങാ​ട് നി​വാ​സി​ക​ളെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി സം​ഘാ​ക​ർ അ​റി​യി​ച്ചു. ‎

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: പ്ര​സി​ഡ​ന്‍റ് ഷാ​ജി ചി​റ​ത്ത​ടം - 346 770 5460, സെ​ക്ര​ട്ട​റി ടാ​സ്മോ​ൻ - 281 691 1868, ട്ര​ഷ​റ​ർ സി​നു വെ​ട്ടി​യാ​നി - 407 435 6539.

NRI

ബോ​ൾ​ട്ട​ൺ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണാഘോ​ഷം ശനിയാഴ്ച

ബോ​ൾ​ട്ട​ൺ: യു​കെ​യി​ലെ മ​ല​യാ​ളി സം​ഘ​ട​ന​ക​ളി​ൽ ഒ​ന്നാ​യ ബോ​ൾ​ട്ട​ൺ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ(​ബി​എം​എ) ഓ​ണാ​ഘോ​ഷ പ​രി​പാ​ടി "ചി​ങ്ങ​നി​ലാ​വ് 2025' ശനിയാഴ്ച ​നട​ക്കും. ബോ​ൾ​ട്ട​ൺ ഫാ​ൻ​വ​ർ​ത്തി​ലെ ട്രി​നി​റ്റി ച​ർ​ച്ച് ഹാ​ളി​ൽ രാ​വി​ലെ 10 മു​ത​ൽ വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ​യാ​ണ് പ​രി​പാ​ടി.

ഒ​രാ​ൾ​ക്ക് 15 പൗ​ണ്ടാ​ണ് പ്ര​വേ​ശ​ന ഫീ​സാ​യി നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. അ​ഞ്ച് വ​യ​സ് വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക് പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​യി​രി​ക്കും. ക​ലാ​ഭ​വ​ൻ ദി​ലീ​പും പി​ന്ന​ണി ഗാ​ന രം​ഗ​ത്തെ പ്ര​മു​ഖ​രും ചേ​ർ​ന്ന് അ​വ​ത​രി​പ്പി​ക്കു​ന്ന "ചി​ങ്ങ​നി​ലാ​വ് കോ​മ​ഡി ആ​ൻ​ഡ് മ്യൂ​സി​ക്ക​ൽ മെ​ഗാ സ്റ്റേ​ജ് ഷോ' ​ആ​ണ് പ​രി​പാ​ടി​യി​ലെ മു​ഖ്യ ആ​ക​ർ​ഷ​ണം.

കൊ​ച്ചു​കു​ട്ടി​ക​ളു​ടെ വി​നോ​ദ പ​രി​പാ​ടി​ക​ളോ​ടെ രാ​വി​ലെ 10ന് ​ആ​രം​ഭി​ക്കു​ന്ന ഓ​ണാ​ഘോ​ഷ​ങ്ങ​ളി​ൽ കൂ​ട്ടാ​യ്മ​യി​ലെ ക​ലാ​കാ​ര​ന്മാ​ർ അ​വ​ത​രി​പ്പി​ക്കു​ന്ന വൈ​വി​ധ്യ​മാ​ർ​ന്ന ക​ലാ​വി​രു​ന്നു​ക​ൾ, തി​രു​വാ​തി​ര, ബി​എം​എ നൃ​ത്ത ക്ലാ​സി​ലെ കൊ​ച്ചു​കു​ട്ടി​ക​ളു​ടെ സി​നി​മാ​റ്റി​ക് ഡാ​ൻ​സ് തു​ട​ങ്ങി നി​ര​വ​ധി ക​ലാ​വി​രു​ന്നു​ക​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

താ​ല​പ്പൊ​ലി​യു​ടേ​യും ആ​ർ​പ്പു​വി​ളി​ക​ളു​ടേ​യും ആ​ര​വ​ത്തോ​ടെ മാ​വേ​ലി മ​ന്ന​ന്‍റെ എ​ഴു​ന്നു​ള്ള​ത്തും തു​ട​ർ​ന്ന് വി​ഭ​വ സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ​യും ഒ​രു​ക്കു​ന്നു​ണ്ട്.

സ​ദ്യ ഉ​ൾ​പ്പ​ടെ​യു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ ചെ​യ്യു​ന്ന​തി​നാ​യി ഓ​ണാ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന എ​ല്ലാ​വ​രും മു​ൻ​കൂ​ട്ടി ഓ​ൺ​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

ഓ​ണാ​ഘോ​ഷ വേ​ദി: Trinity Church Hall, Market St Farnworth, Bolton BL4 8EX

ഓ​ണാ​ഘോ​ഷ ര​ജി​സ്ട്രേ​ഷ​ൻ ഫോം: https://forms.gle/rPW2U4HR5oAd5GrMA

​കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ഷൈ​നു ക്ലെ​യ​ർ മാ​ത്യൂ​സ് (പ്ര​സി​ഡ​ന്‍റ്): 07872 514619, റോ​മി കു​ര്യാ​ക്കോ​സ് (ജ​ന​റ​ൽ സെ​ക്ര​ട്ട​റി): 07776 646163, ടോം ​ജോ​സ​ഫ് (സ്പോ​ർ​ട്സ് കോ​ഓ​ർ​ഡി​നേ​റ്റ​ർ, ട്ര​ഷ​റ​ർ): 07862 380730, ജി​സി സോ​ണി (ക​ൾ​ച്ച​റ​ൽ പ്രോ​ഗ്രാം കോ​ഓ​ർ​ഡി​നേ​റ്റ​ർ): 07789 680443.

NRI

എ​ഡ്മ​ന്‍റ​ൺ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ണാഘോഷം സംഘടിപ്പിച്ചു

എ​ഡ്മ​ന്‍റ​ൺ: എ​ഡ്മ​ന്‍റ​ൺ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ(നേ​ർ​മ) ഒ​രു​ക്കി​യ ഓ​ണാ​ഘോ​ഷം ശ്ര​ദ്ധേ​യ​മാ​യി. ബാ​ൾ​വി​ൻ ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ കാ​ന​ഡ എംപി സി​യാ​ദ് അ​ബു​ൾ​ത്തൈ​ഫ്, എ​ഡ്മ​ന്‍റ​ൺ സി​റ്റി കൗ​ൺ​സി​ല​ർ ടിം ​കാ​ർ​ട്ട്മെ​ൽ, ര​ഞ്ജി​ത് സിം​ഗ് ബാ​ത്ത്, ബ​നീ​ഷ സ​ന്ധു എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ത്തു.

ഓ​ണാ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്തു​കൊ​ണ്ട് സി​യാ​ദ് അ​ബു​ൾ​ത്തൈ​ഫ് എം​പി കേ​ര​ളീ​യ സം​സ്കാ​ര​ത്തെ​യും ഓ​ണ​ത്തി​ന്‍റെ പ്രാ​ധാ​ന്യ​ത്തെ​യും പ്ര​ശം​സി​ച്ചു. തു​ട​ർ​ന്ന് ടിം ​കാ​ർ​ട്ട്മെ​ൽ, ര​ഞ്ജി​ത് സിം​ഗ് ബാ​ത്ത്, ബ​നീ​ശ സ​ന്ധു എ​ന്നി​വ​ർ ഓ​ണാ​ശം​സ​ക​ൾ നേ​ർ​ന്നു.

പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ഓ​ണക്ക​ളി​ക​ൾ, താ​ല​പ്പൊ​ലി, തി​രു​വാ​തി​ര​ക്ക​ളി, വ​ടം​വ​ലി, നാ​ദം ക​ലാ​സ​മി​തി​യു​ടെ ചെ​ണ്ട​മേ​ളം, തു​ട​ങ്ങി​യ വി​വി​ധ​ത​രം ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി. ഏ​വ​ർ​ക്കും ആ​വേ​ശ​മാ​യി മാ​റി​യ വ​ടം​വ​ലി മ​ത്സ​ര​ത്തി​ന് കാ​ണി​ക​ളു​ടെ വ​ലി​യ പി​ന്തു​ണ ല​ഭി​ച്ചു.

വ​ർ​ണാ​ഭ​മാ​യ സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ൾ​ക്ക് ശേ​ഷം വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ​യും ഉ​ണ്ടാ​യി​രു​ന്നു. എ​ഡ്മ​ന്‍റ​ണി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന് ഒ​രു​മി​ച്ചു കൂ​ടാ​നും കേ​ര​ളീ​യ പാ​ര​മ്പ​ര്യം ആ​ഘോ​ഷി​ക്കാ​നും ഈ ​ഓ​ണാ​ഘോ​ഷം ഒ​രു വ​ലി​യ അ​വ​സ​രം ഒ​രു​ക്കി.

നേ​ർ​മ പ്ര​സി​ഡന്‍റ് ​ബി​ജു മാ​ധ​വ​ൻ എ​ല്ലാ​വ​ർക്കും ന​ന്ദി പ​റ​ഞ്ഞു.

 

NRI

ഓ​ണാഘോഷം സം​ഘ​ടി​പ്പി​ച്ച് മെ​ൽ​ബ​ൺ മാ​ർ​ത്തോ​മ്മാ പ​ള്ളി

മെ​ൽ​ബ​ൺ: മാ​ർ​ത്തോ​മ്മാ പ​ള്ളി ഓ​ണാഘോഷം "ഓ​ണം ഫി​യ​സ്റ്റ' സം​ഘ​ടി​പ്പി​ച്ചു. കേ​ര​ള​ത്തി​ന്‍റെ സ​മ്പ​ന്ന​മാ​യ സാം​സ്കാ​രി​ക പൈ​തൃ​ക​ത്തി​ന്‍റെ ഒ​രു ഉ​ജ്വ​ല​മാ​യ പ്ര​ദ​ർ​ശ​ന​മാ​യി​രു​ന്ന ഈ ​പ​രി​പാ​ടി.

ആ​ക്ടിം​ഗ് സ്പീ​ക്ക​റും വി​ക്ടോ​റി​യ​ൻ പാ​ർ​ല​മെ​ന്‍റ് അം​ഗ​വു​മാ​യ ലോ​റ​ൻ ക​ഥാ​ജ് എം​പി മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. സെ​ന്‍റ് ജോ​ർ​ജ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് പ​ള്ളി വി​കാ​രി റ​വ.​ഫാ. ജി​ബി​ൻ സാ​ബു വി​ശി​ഷ്ടാ​തി​ഥി​യാ​യി​രു​ന്നു.

ക​ഥാ​ജ് "നി​ല​വി​ള​ക്ക്' കൊ​ളു​ത്തി ആ​ഘോ​ഷ​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. റ​വ.ഫാ. ​ജി​ബി​ൻ സാ​ബു ഓ​ണ​പ്ര​സം​ഗം ന​ട​ത്തി. മെ​ൽ​ബ​ൺ മാ​ർ​ത്തോ​മ്മാ പ​ള്ളി വി​കാ​രി റ​വ. ഫി​ലി​പ്പ് മാ​ത്യു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന പ്രാ​ർ​ഥ​ന​യോ​ടെ​യാ​ണ് ആ​ഘോ​ഷ​ങ്ങ​ൾ ആ​രം​ഭി​ച്ച​ത്.

 

NRI

ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച് കേ​ളി അ​ഫ്‌​ലാ​ജ് യൂ​ണി​റ്റ്

അ​ൽ​ഖ​ർ​ജ്: കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി അ​ൽ​ഖ​ർ​ജ് ഏ​രി​യ അ​ഫ്‌​ലാ​ജ് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ "മ​ഴ​വി​ല്ല് 25' എ​ന്ന പേ​രി​ൽ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. റി​യാ​ദ് ന​ഗ​ര​ത്തി​ൽ നി​ന്നു 300 കി​ലോ​മീ​റ്റ​ർ അ​ക​ലെ തൊ​ഴി​ലാ​ളി​ക​ൾ തി​ങ്ങി​പ്പാ​ർ​ക്കു​ന്ന ഗ്രാ​മ​പ്ര​ദേ​ശ​ത്ത് സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ വി​വി​ധ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളും കു​ടും​ബാം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ത്തു.

വി​വി​ധ ത​രം ഓ​ണ​ക​ളി​ക​ൾ കോ​ർ​ത്തി​ണ​ക്കി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ കു​ട്ടി​ക​ളും മു​തി​ർ​ന്ന​വ​രും ഒ​രു​പോ​ലെ പ​ങ്കാ​ളി​ക​ളാ​യി. യൂ​ണി​റ്റ് ആ​ക്ടിം​ഗ് പ്ര​സി​ഡ​ന്‍റ് ഗോ​പാ​ല കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സാം​സ്‌​കാ​രി​ക സ​മ്മേ​ള​നം മു​ഹ​മ്മ​ദ്‌ രാ​ജ ഉ​ദ്ഘാ​ട​നം ചെ​യ്‌​തു.

ട്ര​ഷ​റ​ർ പ്ര​ജു മു​ട​ക്ക​യി​ൽ, എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ പി.​വി. കാ​സിം, നൗ​ഷാ​ദ്, ര​വീ​ന്ദ്ര​ൻ, എ​ൻ. സ​തീ​ശ​ൻ, വി.​ടി. ബി​ജു എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു. യൂ​ണി​റ്റ് സെ​ക്ര​ട്ട​റി ഷ​ഫീ​ക് വ​ള്ളി​കു​ന്നം സ്വാ​ഗ​തം പ​റ​ഞ്ഞ സ​മ്മേ​ള​ന​ത്തി​ൽ സം​ഘാ​ട​ക സ​മി​തി ക​ൺ​വീ​ന​ർ ഷാ​ജി മു​ട​ക്ക​യി​ൽ ന​ന്ദി പ​റ​ഞ്ഞു.

ക​സേ​ര​ക്ക​ളി, ല​മ​ൺ ആ​ൻ​ഡ് സ്പൂ​ൺ, ക​ണ്ണ് കെ​ട്ടി​ക്ക​ളി, സൂ​ചി​യി​ൽ നൂ​ൽ​കോ​ർ​ക്ക​ൽ, ബോ​ൾ പാ​സിം​ഗ്, മി​ഠാ​യി പൊ​റു​ക്ക​ൽ തു​ട​ങ്ങി വി​വി​ധ ത​ര​ത്തി​ലു​ള്ള മ​ത്സ​ര​ങ്ങ​ളും വി​ഭ​വ സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ​യും ഉ​ണ്ടാ​യി​രു​ന്നു.

മ​ത്സ​രവി​ജ​യി​ക​ൾ​ക്ക് സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ വ​ച്ച് വി​വി​ധ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.

NRI

ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ലോം​ഗ് ഐ​ല​ൻ​ഡി​ന്‍റെ ഓ​ണാ​ഘോ​ഷം ഞാ‌​യ​റാ​ഴ്ച

ന്യൂ​യോ​ർ​ക്ക്: ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ലോം​ഗ് ഐ​ല​ൻ​ഡി​ന്‍റെ ഓ​ണാ​ഘോ​ഷം ഞാ‌​യ​റാ​ഴ്ച ഒ​ന്ന് മു​ത​ൽ നാ​ല് വ​രെ സ​ന്തൂ​ർ ഇ​ന്ത്യ​ൻ റ​സ്റ്റ​റ​ന്‍റി​ൽ ന​ട​ക്കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് ബി​ജു ചാ​ക്കോ അ​റി​യി​ച്ചു.

ചെ​ണ്ട​മേ​ളം, ശി​ങ്കാ​രി മേ​ളം താ​ല​പ്പൊ​ലി​യു​മാ​യി മാ​വേ​ലി​യെ വ​ര​വേ​ൽ​ക്കു​ക, അ​ത്ത​പ്പൂ​ക്ക​ളം, തി​രു​വാ​തി​ര​ക്ക​ളി, പു​ലി​ക്ക​ളി എ​ന്നി​വ ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്.

ഓ​ണാ​ഘോ​ഷ​ത്തി​ലേ​ക്ക് എ​ല്ലാ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി പ്ര​സി​ഡ​ന്‍റ് ബി​ജു ചാ​ക്കോ, വൈ​സ് പ്ര​സി​ഡ​ന്‍റ് ഉ​ഷ ജോ​ർ​ജ്, സെ​ക്ര​ട്ട​റി ജോ​ജി കു​ര്യാ​ക്കോ​സ്, ട്ര​ഷ​ർ ബേ​ബി കു​ര്യാ​ക്കോ​സ്, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ജെ​സ്വി​ൻ ശാ​മു​വേ​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.

NRI

അ​ലി​ക്ക് ഇ​റ്റ​ലി​യു​ടെ ഓ​ണാ​ഘോ​ഷം ഞാ‌​യ​റാ​ഴ്ച

റോം: ​റോ​മി​ൽ 35 വ​ർ​ഷ​മാ​യി പ്ര​വ​ർ​ത്തി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന മ​ല​യാ​ളി​ക​ളു​ടെ സം​ഘ​ട​ന​യാ​യ അ​ലി​ക്ക് ഇ​റ്റ​ലി​യു​ടെ ഓ​ണാ​ഘോ​ഷം ഞാ‌​യ​റാ​ഴ്ച രാ​വി​ലെ 11.30ന് ​ന​ട​ക്കും.

ഏ​ക​ദേ​ശം 1500 ഓ​ളം അം​ഗ​ങ്ങ​ളു​ള്ള സം​ഘ​ട​ന മ​ല​യാ​ളി​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ളി​ൽ ഇ​ട​പെ​ടു​ക​യും കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ത്തി​ന് മു​ൻ​തൂ​ക്കം കൊ​ടു​ക്കു​ക​യും ചെ​യ്തു​വ​രു​ക​യാ​ണ്.

വ​ത്തി​ക്കാ​നി​ൽ നി​ന്നു​ള്ള മ​ല​യാ​ളി​യാ​യ ക​ർ​ദി​നാ​ൾ ജോ​ർ​ജ് കൂ​വ​ക്കാ​ട്, ഇ​ന്ത്യ​ൻ എം​ബ​സി ഡി​സി​എം ഗൗ​ര​വ് ഗാ​ന്ധി എ​ന്നീ മു​ഖ്യാ​തി​ഥി​ക​ൾ പ​ങ്കെ​ടു​ക്കും.

പ​രി​പാ​ടി​യു​ടെ വി​ജ​യ​ത്തി​നാ​യു​ള്ള എ​ല്ലാ ക്ര​മീ​ക​ര​ണ​ങ്ങ​ളും പൂ​ർ​ത്തി​യാ​യ​താ​യി പ്ര​സി​ഡ​ന്‍റ് ഷൈ​ൻ റോ​ബ​ർ​ട്ട് ലോ​പ്പ​സ് അ​റി​യി​ച്ചു.

NRI

ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ സ്മ​ര​ണ​ക​ൾ ഉ​ണ​ർ​ത്തി പു​തു​പ്പ​ള്ളി ഹൗ​സി​ൽ വീ​ണ്ടു​മൊ​രു ഓ​ണാ​ഘോ​ഷം

തി​രു​വ​ന​ന്ത​പു​രം: അ​ബു​ദാ​ബി ഇ​ന്ദി​രാ​ഗാ​ന്ധി വീ​ക്ഷ​ണം ഫോ​റ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ തു​ട​ർ​ച്ച​യാ​യി ന​ട​ന്നു​വ​രു​ന്ന "ഓ​ണം​വി​ത്ത് കാ​ൻ​സ​ർ പേ​ഷ്യ​ന്‍റ്സ്' ഈ ​വ​ർ​ഷ​വും പ​തി​വ് തെ​റ്റി​ക്കാ​തെ പു​തു​പ്പ​ള്ളി ഹൗ​സി​ൽ ന​ട​ന്നു.

ഗു​രു​ത​ര രോ​ഗ​ങ്ങ​ൾ ബാ​ധി​ച്ച് വേ​ദ​ന തി​ന്നു ക​ഴി​യു​ന്ന ചി​കി​ത്സി​ക്കാ​ൻ പ്ര​തി​സ​ന്ധി നേ​രി​ടു​ന്ന രോ​ഗി​ക​ളെ ക​ണ്ടെ​ത്തി ചി​കി​ത്സാ സ​ഹാ​യ​വും ഓ​ണ​പ്പു​ട​വ​യും ഓ​ണ​സ​ദ്യ​യും ന​ൽ​കി പി​ന്തു​ണ​യേ​കു​ന്ന ഓ​ണ​വി​രു​ന്നാ​ണ് തി​രു​വോ​ണ ദി​ന​ത്തി​ൽ പു​തു​പ്പ​ള്ളി ഹൗ​സി​ൽ ന​ട​ക്കു​ന്ന​ത്.

NRI

അ​തി​വി​പു​ല​മാ​യ ഓ​ണാ​ഘോ​ഷ​വു​മാ​യി കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ

മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ബ​ഹ​റി​ൻ എ​ല്ലാ വ​ർ​ഷ​വും "കെ​പി​എ പൊ​ന്നോ​ണം 2025' എ​ന്ന പേ​രി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ഓ​ണാ​ഘോ​ഷം ഈ ​വ​ർ​ഷം കൂ​ടു​ത​ൽ വി​പു​ല​മാ​യ രീ​തി​യി​ൽ സം​ഘ​ടി​പ്പി​ക്കാ​നൊ​രു​ങ്ങു​ന്നു.

സം​ഘ​ട​ന​യു​ടെ വി​വി​ധ ഏ​രി​യ ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ആ​ഘോ​ഷ​ങ്ങ​ൾ അ​ര​ങ്ങേ​റു​ന്ന​ത്. സെ​പ്റ്റം​ബ​ർ 19 മു​ത​ൽ ഒ​ക്‌​ടോ​ബ​ർ 24 വ​രെ നീ​ണ്ടു​നി​ൽ​ക്കു​ന്ന ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ, കെ​പി​എ​യു​ടെ പ​ത്ത് ഏ​രി​യ ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​വി​ഴ​ദ്വീ​പി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലാ​യി ഘ​ട്ടം​ഘ​ട്ട​മാ​യി ന​ട​ത്ത​പ്പെ​ടും.

പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് ഓ​ണ​ത്തി​ന്‍റെ ത​നി​മ​യും നാ​ട്ടി​ന്‍റെ ഓ​ർ​മ​ക​ളും പ​ക​ർ​ന്നു ന​ൽ​കു​ന്ന അ​നു​ഭ​വ​മാ​യി മാ​റു​വാ​ൻ വേ​ണ്ടി ഓ​രോ ഏ​രി​യ​ക​ളും സം​ഘ​ടി​പ്പി​ക്കു​ന്ന പ​രി​പാ​ടി​ക​ളി​ൽ ഓ​ണ​സ​ദ്യ, ഓ​ണ​ക്ക​ളി​ക​ൾ, ക​ലാ​പ​രി​പാ​ടി​ക​ൾ, തി​രു​വാ​തി​ര, പു​ലി​ക​ളി, വ​ടം​വ​ലി തു​ട​ങ്ങി വൈ​വി​ധ്യ​മാ​ർ​ന്ന വി​നോ​ദ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

അം​ഗ​ങ്ങ​ൾ ത​മ്മി​ലു​ള്ള സൗ​ഹൃ​ദ​ബ​ന്ധ​ങ്ങ​ളും കേ​ര​ള​ത്തി​ന്‍റെ സ​മ്പ​ന്ന​മാ​യ സം​സ്കാ​ര​പാ​ര​മ്പ​ര്യ​വും കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തു​ക എ​ന്ന​താ​ണ് ആ​ഘോ​ഷ​ങ്ങ​ളു​ടെ പ്ര​ധാ​ന ല​ക്ഷ്യം.

ഇ​തോ​ടൊ​പ്പം, കെ​പി​എ​യി​ലെ എ​ല്ലാ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും പ​ര​സ്പ​രം പ​രി​ച​യ​പ്പെ​ടാ​നും സൗ​ഹൃ​ദം പു​തു​ക്കാ​നും സ്വ​ന്തം ക​ഴി​വു​ക​ൾ പ്ര​ക​ടി​പ്പി​ക്കാ​നും അ​വ​സ​രം ഒ​രു​ക്കാ​നു​മാ​ണ് സം​ഘ​ട​ന ശ്ര​മി​ക്കു​ന്ന​തെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

NRI

ഹാം​ബു​ര്‍​ഗ് നോ​ര്‍​ത്ത് മ​ല​യാ​ളി​ക​ള്‍ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു

ഹാം​ബു​ര്‍​ഗ്: ഹാം​ബു​ര്‍​ഗി​ന്‍റെ വ​ട​ക്കേ അ​റ്റ​ത്ത് താ​മ​സി​ക്കു​ന്ന മ​ല​യാ​ളി​ക​ളു​ടെ കൂ​ട്ടാ​യ്മ ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. ക​ലാ​പ​രി​പാ​ടി​ക​ളും ക​സേ​ര​ക​ളി, സു​ന്ദ​രി​ക്ക് പൊ​ട്ടു​തൊ​ട​ൽ, മി​ഠാ​യി പെ​റു​ക്ക​ൽ, അ​പ്പം ക​ടി, ലെ​മ​ൺ ആ​ൻ​ഡ് സ്പൂ​ൺ, വ​ടം​വ​ലി തു​ട​ങ്ങി​യ മ​ത്സ​ര​ങ്ങ​ളും ഉ​ണ്ടാ​യി​രു​ന്നു.

കാ​റ്റ​റിം​ഗ് സ​ർ​വീ​സ് ഒ​ഴി​വാ​ക്കി അം​ഗ​ങ്ങ​ൾ ഒ​ന്നു​ചേ​ർ​ന്ന് ത​യ​റാ​ക്കി​യ 15ല​ധി​കം ക​റി​ക​ളും വി​വി​ധ ത​രം പാ​യ​സ​ങ്ങ​ളോ​ടും കൂ​ടി​യ ഓ​ണ​സ​ദ്യ അ​സോ​സി​യേ​ഷ​ന്‍റെ ഇ​ത്ത​വ​ണ​ത്തെ പ്ര​ത്യേ​ക​ത​യാ​യി.

 

NRI

ഡാ​ള​സ് കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ണാ​ഘോ​ഷം ശ​നി‌‌​യാ​ഴ്ച

ഡാ​ള​സ്: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് സം​ഘ​ടി​പ്പി​ക്കു​ന്ന ഓ​ണാ​ഘോ​ഷം ശ​നി‌‌​യാ​ഴ്ച രാ​വി​ലെ പ​ത്തി​ന് ഗ്രി​ഗോ​റി​യോ​സ് മെ​മ്മോ​റി​യ​ൽ ഹാ​ളി​ൽ ആ​രം​ഭി​ക്കും. നി​ര​വ​ധി ക​ലാ​പ​രി​പാ​ടി​ക​ൾ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ഡോ. ​യു.​പി ആ​ർ. മേ​നോ​ൻ ഓ​ണ​സ​ന്ദേ​ശം ന​ൽ​കും. ക​ഥ​ക​ളി, പു​ലി​ക്ക​ളി, ക​ള​രി, മോ​ഹി​നി​യാ​ട്ടം, കേ​ര​ള ന​ട​നം, മാ​ർ​ഗം​ക​ളി, ഒ​പ്പ​ന, തെ​യ്യം, ഓ​ട്ട​ൻ​തു​ള്ള​ൽ തു​ട​ങ്ങി​യ കേ​ര​ള​ത്തി​ന്‍റെ ത​ന​താ​യ ക​ലാ​രൂ​പ​ങ്ങ​ൾ വേ​ദി​യി​ൽ അ​വ​ത​രി​പ്പി​ക്കും.

മ​നോ​ഹ​ര​മാ​യ അ​ത്ത​പ്പൂ​ക്ക​ള​വും ഒ​രു​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: സു​ബി ഫി​ലി​പ്പ് (ആ​ർ​ട്ട്‌​സ് ഡ​യ​റ​ക്ട​ർ) - 972 352 7825, പ്ര​ദീ​പ് നാ​ഗ​നൂ​ലി​ൽ (പ്ര​സി​ഡ​ന്‍റ്) - 469 449 1905, മ​ഞ്ജി​ത് കൈ​നി​ക്ക​ര (സെ​ക്ര​ട്ട​റി) - 972 679 8555.

NRI

നാ​യ​ർ അ​സോ​സി​യേ​ഷ​ൻ ഓ​ണാ​ഘോ​ഷം 30ന്

ഷി​ക്കാ​ഗോ: നാ​യ​ർ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഷി​ക്കാ​ഗോ​യു​ടെ ഓ​ണാ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ ഈ ​മാ​സം 30ന് ​വൈ​കു​ന്നേ​രം അ​ഞ്ച് മു​ത​ല്‍ പാ​ർ​ക്ക് റി​ഡ്ജി​ലു​ള്ള സെ​ന്‍റി​നി​യ​ൽ ആ​ക്ടി​വി​റ്റി സെ​ന്‍റ​റി​ൽ ന​ട​ക്കു​മെ​ന്ന് പ്ര​സി​ഡ​ന്‍റ് വി​ജി നാ​യ​ർ അ​റി​യി​ച്ചു.

ചെ​ണ്ട​മേ​ള​ത്തി​ന്‍റെ​യും താ​ല​പ്പൊ​ലി​യു​ടെ​യും അ​ക​മ്പ​ടി​യോ​ടു​കൂ​ടി മാ​വേ​ലി‌​യെ എ​തി​രേ​റ്റു​കൊ​ണ്ട് പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്കം കു​റി​ക്കും. കൂ​ടാ​തെ വി​വി​ധ ക​ലാ പ​രി​പാ​ടി​ക​ൾ, സ​ദ്യ എ​ന്നി​വ​യും ഉ​ണ്ടാ​യി​രി​ക്കും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: പ്ര​സി​ഡ​ന്‍റ് വി​ജി നാ​യ​ർ - 847 962 0749, സെ​ക്ര​ട്ട​റി സു​രേ​ഷ് ബാ​ല​ച​ന്ദ്ര​ൻ - 847 977 9988, ട്ര​ഷ​റ​ർ അ​ര​വി​ന്ദ് പി​ള്ള - 847 789 0519.

NRI

ടികെഎ​ഫ് ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്കം

ഫി​ല​ഡ​ൽ​ഫി​യ: ട്രൈ​സ്റ്റേ​റ്റ് ഏ​രി​യ​യി​ലെ മ​ല​യാ​ളി​ക​ളു​ടെ മ​ഹോ​ത്സ​വ​മാ​യ ട്രൈ​സ്റ്റേ​റ്റ് കേ​ര​ള ഫോ​റം ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് ഫി​ല​ഡ​ൽ​ഫി​യ​യി​ൽ കൊ​ടി​യേ​റി. മ​യൂ​ര ഇ​ന്ത്യ​ൻ റ​സ്റ്റ​റ​ന്‍റി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ക​ലാ​കാ​ര​ൻ ജോ​ർ​ജു​കു​ട്ടി വ​ലി​യ ക​ല്ലു​ങ്ക​ൽ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്തു.

ഓ​ഗ​സ്റ്റ് 23നു ​ഫി​ല​ഡ​ൽ​ഫി​യ​യി​ൽ അ​ര​ങ്ങേ​റു​ന്ന ഓ​ണ മ​ഹോ​ത്സ​വ​ത്തി​ന് മു​ന്നോ​ടി​യാ​യു​ള്ള ടി​ക്ക​റ്റ് കി​ക്കോ​ഫ് ജോ​ർ​ജു​കു​ട്ടി വ​ലി​യ ക​ല്ലു​ങ്ക​ൽ പ്രോ​ഗ്രാം കോ​ഓ​ർ​ഡി​നേ​റ്റ​ർ വി​ൻ​സെ​ന്‍റ് ഇ​മ്മാ​നു​വേ​ൽ ബ്രി​ഡ്ജി​ത് വി​ൻ​സെ​ന്‍റ് എ​ന്നി​വ​ർ​ക്ക് ആ​ദ്യ ടി​ക്ക​റ്റ് ന​ൽ​കി​ക്കൊ​ണ്ട് നി​ർ​വ​ഹി​ച്ചു.

ചെ​യ​ർ​മാ​ൻ ബി​നു മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ച പ​രി​പാ​ടി​യി​ൽ ഓ​ണം ചെ​യ​ർ​മാ​ൻ അ​ഭി​ലാ​ഷ് ജോ​ൺ സ്വാ​ഗ​തം അ​ർ​പ്പി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സാ​ജ​ൻ വ​ർ​ഗീ​സ്, ജോ​യി​ൻ സെ​ക്ര​ട്ട​റി സു​മോ​ദ് ടി. ​നെ​ല്ലി​ക്കാ​ല, ഷി​ജി ഷാ​നി എ​ന്നി​വ​ർ യോ​ഗ ന​ട​പ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു. ട്ര​ഷ​റ​ർ ജോ​ർ​ജ് ഓ​ലി​ക്ക​ൽ ന​ന്ദി​പ്ര​കാ​ശ​നം ന​ട​ത്തി.

പ​മ്പ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ജോ​ൺ പ​ണി​ക്ക​ർ, കോ​ട്ട​യം അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് സ​ണ്ണി കി​ഴ​ക്കേ​മു​റി, ഫ്ര​ണ്ട്സ് ഓ​ഫ് തി​രു​വ​ല്ല പ്ര​സി​ഡ​ന്‍റ് ഫി​ലി​പ്പോ​സ് ചെ​റി​യാ​ൻ, പ്ര​സ് ക്ല​ബ് ഫി​ല​ഡ​ൽ​ഫി​യ ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് അ​രു​ൺ കോ​വാ​ട്ട്, ടി​കെ​എ​ഫ് വൈ​സ് ചെ​യ​ർ​മാ​ൻ അ​ല​ക്സ് തോ​മ​സ്, ആ​ശാ അ​ഗ​സ്റ്റി​ൻ, സു​ധാ ക​ർ​ത്താ, ജോ​ബി ജോ​ർ​ജ്, ജീ​മോ​ൻ ജോ​ർ​ജ്,

ടി​കെ​എ​ഫ് കേ​ര​ള ഡേ ​ചെ​യ​ർ​മാ​ൻ രാ​ജ​ൻ സാ​മു​വേ​ൽ, ക​ർ​ഷ​ക ശ്രീ ​കോ​ഓ​ർ​ഡി​നേ​റ്റ​ർ ജോ​ർ​ജു​കു​ട്ടി ലൂ​ക്കോ​സ്, സാ​ഹി​ത്യ​വേ​ദി​ക്കു​വേ​ണ്ടി ജോ​ർ​ജ് ന​ട​വ​യ​ൽ, ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ പ്ര​സി​ഡ​ന്‍റ് സ​ജി സെ​ബാ​സ്റ്റ്യ​ൻ, ജോ​സ് ആ​റ്റു​പു​റം, സി​മി​യോ​ക്കു​വേ​ണ്ടി ചാ​ക്കോ എ​ബ്ര​ഹാം, മാ​താ ഡാ​ൻ​സ് അ​ക്കാ​ഡ​മി​ക്ക് വേ​ണ്ടി ബേ​ബി ത​ട​വ​നാ​ൽ, ഷാ​ജി സു​കു​മാ​ര​ൻ എ​ന്നി​വ​ർ ആ​ശം​സ അ​ർ​പ്പി​ച്ചു.

ട്രൈ​സ്റ്റേ​റ്റ് ഏ​രി​യ​യി​ലെ മു​ഴു​വ​ൻ മ​ല​യാ​ളി​ക​ളെ​യും ഒ​ന്നി​ച്ചൊ​രു കു​ട​കീ​ഴി​ൽ അ​ണി നി​ര​ത്തി​കൊ​ണ്ടു ട്രൈ​സ്റ്റേ​റ്റ് കേ​ര​ളാ ഫോ​റം അ​വ​ത​രി​പ്പി​ക്കു​ന്ന ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ മെ​ഗാ തി​രു​വാ​തി​ര, ഓ​ണസ​ദ്യ, മാ​വേ​ലി എ​ഴു​ന്ന​ള്ള​ത്ത് എ​ന്നി​വ കൊ​ണ്ട് മു​ൻ​കാ​ല​ങ്ങ​ളി​ൽ ദേ​ശീ​യ ത​ല​ത്തി​ൽ ജ​ന​ശ്ര​ദ്ധ നേ​ടി​യി​ട്ടു​ള്ള ട്രൈ​സ്റ്റേ​റ്റ് കേ​ര​ള ഫോ​റം ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് ഇ​ത്ത​വ​ണ​യും വി​നോ​ദ പ​രി​പാ​ടി​ക​ൾ​ക്കാ​ണ് രൂ​പം കൊ​ടു​ത്തി​രി​ക്കു​ന്ന​ത്.

എ​ന്‍റ​ർ​ടൈ​ൻ​മെ​ന്‍റ് ക​മ്പ​നി അ​വ​ത​രി​പ്പി​ക്കു​ന്ന സ്പാ​ർ​ക് ഓ​ഫ് കേ​ര​ള സ്റ്റേ​ജ് പ്രോ​ഗ്രാം ട്രൈ​സ്റ്റേ​റ്റ്കേ​ര​ളാ ഫോ​റ​വു​മാ​യി പ​ങ്ക് ചേ​ർ​ന്നാ​ണ് ഫി​ല​ഡ​ൽ​ഫി​യ​യി​ൽ അ​ര​ങ്ങേ​റു​ക. സ്പാ​ർ​ക് ഓ​ഫ് കേ​ര​ള എ​ന്‍റ​ർ​ടൈ​ൻ​മെ​ന്‍റി​ന്‍റെ താ​ര​ങ്ങ​ളും പി​ന്ന​ണി ഗാ​യ​ക​രും ടികെഎ​ഫ് ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കും. പ​രി​പാ​ടി​ക്കു​ള്ള ഒ​രു​ക്ക​ങ്ങ​ൾ തു​ട​ങ്ങി​യ​താ​യി ആ​ഘോ​ഷ ക​മ്മി​റ്റി അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ബി​നു മാ​ത്യു - 267 893 9571 (ചെ​യ​ർ​മാ​ൻ), സാ​ജ​ൻ വ​ർ​ഗീ​സ് - 215 906 7118 (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), ജോ​ർ​ജ് ഓ​ലി​ക്ക​ൽ - 215 873 4365 (ട്രെ​ഷ​റ​ർ), അ​ഭി​ലാ​ഷ് ജോ​ൺ - 267 701 3623 (ഓ​ണാ​ഘോ​ഷ ചെ​യ​ർ​മാ​ൻ), വി​ൻ​സെ​ന്‍റ് ഇ​മ്മാ​നു​വേ​ൽ - 215 880 3341 (പ്രോ​ഗ്രാം കോ​ഓ​ർ​ഡി​നേ​റ്റ​ർ), അ​രു​ൺ കോ​വാ​ട്ട് - 215 681 4472 (പ്രോ​ഗ്രാം പ്രൊ​ഡ്യൂ​സ​ർ), രാ​ജ​ൻ സാ​മു​വേ​ൽ - 215 435 (കേ​ര​ള ഡേ ​ചെ​യ​ർ​മാ​ൻ).

Latest News

Corehub Up